7 Jio പ്ലാനുകളിൽ ഫ്രീയായി ഹോട്ട്സ്റ്റാർ ആക്സസ് നേടാം
പ്രീ-പെയ്ഡ് വരിക്കാർക്കുള്ള പോക്കറ്റ്- ഫ്രെണ്ട്ലി പ്ലാനുകളാണ് ഇവ
ഒരു വർഷം വരെ Disney+ Hotstar ഫ്രീ സബ്സ്ക്രിപ്ഷൻ ഇതിൽ നിന്ന് ലഭിക്കും
Disney+ Hotstar സബ്സ്ക്രിപ്ഷൻ ഫ്രീയായി കിട്ടാൻ Jio-യുടെ 7 ഓപ്ഷനുകൾ. അടുത്ത ആഴ്ച റിലീസിനെത്തുന്ന ബോക്സ് ഓഫീസ് ഹിറ്റ് Premalu ഉൾപ്പെടെ കാണാൻ ഇത് മതി. ബിഗ് ബോസ് ഷോയും, പ്രേമലു, നേര് തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളും ഫ്രീയായി കാണാം.
SurveyJio Disney+ Hotstar പ്ലാനുകൾ
ഇതിനായി ആകാശ് അംബാനിയുടെ Reliance Jio 7 സൂപ്പർ പ്ലാനുകൾ നൽകുന്നു. ഇവയെല്ലാം പ്രീ-പെയ്ഡ് വരിക്കാർക്കുള്ള പോക്കറ്റ്- ഫ്രെണ്ട്ലി പ്ലാനുകളാണ്. ഒരു വർഷം വരെ ഹോട്ട്സ്റ്റാർ ഫ്രീ സബ്സ്ക്രിപ്ഷൻ ഇതിൽ നിന്ന് ലഭിക്കും.
ഏറ്റവും മികച്ച ഡാറ്റ പാക്കേജുകളും Unlimited ഓഫറുകളും ഉൾപ്പെടുന്ന പ്ലാനുകളാണിവ. ഇവയിലെല്ലാം ഫ്രീയായി നിങ്ങൾക്ക് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കും.

328 രൂപയിൽ തുടങ്ങി Jio പ്ലാനുകൾ
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനുള്ള ഏറ്റവും കുറഞ്ഞ പ്ലാൻ 328 രൂപയുടേതാണ്. 331, 388 രൂപയുടെ പ്രീ-പെയ്ഡ് പ്ലാനുകളിലും ഹോട്ട്സ്റ്റാർ ലഭിക്കുന്നു. 500 രൂപയ്ക്ക് മുകളിലാണ് ശേഷിക്കുന്ന 4 പ്ലാനുകൾ.
ഇവയിൽ 758, 808 രൂപ വില വരുന്നവ, 3 മാസത്തെ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ തരും. 598 രൂപ പ്ലാനിന്റെ ബേസിക് വാലിഡിറ്റി 28 ദിവസം മാത്രമാണ്. എന്നാലോ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഒരു വർഷത്തേക്ക് ഫ്രീയാണ്.
3178 രൂപയുടേതാണ് ഏറ്റവും വലിയ പ്ലാൻ. ഇത് ഒരു വർഷത്തെ വാലിഡിറ്റിയുള്ള പ്രീ-പെയ്ഡ് പാക്കേജാണ്. ജിയോയുടെ ഈ 7 പ്ലാനുകളെ കുറിച്ചും താഴെ വിശദീകരിക്കുന്നു.
328 രൂപ പ്ലാൻ
28 ദിവസത്തേക്കുള്ള പ്ലാനിൽ അൺലിമിറ്റഡ് കോൾ ഓഫറുണ്ട്. പ്രതിദിനം 100 എസ്എംഎസ്സും, 1.5GB ഡാറ്റയും ലഭിക്കും. 3 മാസത്തേക്കുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഫ്രീയാണ്.

331 രൂപ ഡാറ്റ പ്ലാൻ
രണ്ടാമത്തെ ചെറിയ പ്ലാനാണിത്. 30 ദിവസമാണ് വാലിഡിറ്റി. ഈ കാലയളവിൽ മൊത്തം 40ജിബി ഡാറ്റ ലഭിക്കും. ഇതിൽ വോയിസ് കോൾ, എസ്എംഎസ് ആനുകൂല്യങ്ങളൊന്നുമില്ല. ഇതൊരു ഡാറ്റ വൌച്ചറാണ്. 3 മാസത്തേക്കുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആക്സസ് ഫ്രീ.
388 രൂപ പ്ലാൻ
28 ദിവസത്തേക്കുള്ള പ്ലാനിൽ അൺലിമിറ്റഡ് കോൾ ഓഫറുണ്ട്. ദിവസേന 100 എസ്എംഎസ്സും, 2GB ഡാറ്റയും ലഭിക്കും. 3 മാസത്തേക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഫ്രീയായി ലഭിക്കും.
598 രൂപ ജിയോ പ്ലാൻ
28 ദിവസത്തേക്കുള്ള പ്ലാനിൽ അൺലിമിറ്റഡ് കോൾ സൌകര്യമുണ്ട്. പ്രതിദിന പാക്കേജിൽ 100 എസ്എംഎസ്സും, 2GB ഡാറ്റയും ഉൾപ്പെടുന്നു. ഒരു വർഷത്തേക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഫ്രീയായി ലഭിക്കും.

758 രൂപ പ്ലാൻ
758 രൂപയ്ക്ക് റീചാർജ് ചെയ്താൽ 84 ദിവസത്തെ കാലാവധിയാണുള്ളത്. അൺലിമിറ്റഡ് കോളുകളുണ്ട്. ദിവസവും 1.5 GB, 100 എസ്എംഎസ് ആനുകൂല്യങ്ങളും ലഭിക്കും. 3 മാസത്തേക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ആസ്വദിക്കാം.
Read More: BSNL New Plans: 125Mbps സ്പീഡും 4000GB ഡാറ്റയും Hotstar ഫ്രീയും! പുതിയ 2 സൂപ്പർ പ്ലാനുകൾ
808 രൂപ പ്ലാൻ
84 ദിവസത്തെ കാലാവധിയുള്ള പ്ലാനാണിത്. ഓരോ ദിവസവും 2GB, 100 എസ്എംഎസ് ആനുകൂല്യങ്ങൾ ലഭിക്കും. അൺലിമിറ്റഡ് കോളുകളും ലഭിക്കും. 3 മാസത്തേക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കും.

3178 രൂപയുടെ ജിയോ പ്ലാൻ
3178 രൂപ വില വരുന്ന പ്ലാൻ ഒരു വാർഷിക പ്ലാനാണ്. 2 GB ഡാറ്റയും, 100 എസ്എംഎസ്സും അൺലിമിറ്റഡ് കോളുകളും പ്രതിദിനം ലഭിക്കും. ഒരു വർഷത്തേക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ഫ്രീയാണ്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile