1198 രൂപയ്ക്ക് Reliance Jio നൽകുന്നു extra ഓഫർ
18GB ഡാറ്റയാണ് എക്സ്ട്രാ ലഭിക്കുന്നത്
14 OTT സേവനങ്ങളും ഫ്രീയായി ലഭിക്കാൻ ഈ ഒരൊറ്റ പാക്കേജ് മതി
1198 രൂപയ്ക്ക് റീചാർജ് ചെയ്താൽ വെറുമൊരു പ്രീ-പെയ്ഡ് പ്ലാനല്ല ലഭിക്കുക. Reliance Jio-യുടെ ഈ പ്ലാനിൽ അൺലിമിറ്റഡ് ടെലികോം സേവനങ്ങൾ ലഭിക്കും. കൂടാതെ, 14 OTT സേവനങ്ങളും ഫ്രീയായി ലഭിക്കാൻ ഈ ഒരൊറ്റ പാക്കേജ് മതി.
SurveyJio 1198 പ്ലാൻ
ഇന്ന് സിനിമകളും സീരീസുകളും OTT release-ലൂടെ കാണുന്നവരാണ് പലരും. എന്നാൽ എല്ലാ ഒടിടി പ്ലാറ്റ്ഫോമുകളും ഒരുമിച്ച് വാങ്ങാനാകില്ല. ഇവയുടെ സബ്സ്ക്രിപ്ഷൻ പ്ലാനുകളുടെ വില തന്നെയാണ് ഇതിന് കാരണം. എന്നാൽ ജിയോയിൽ റീചാർജ് ചെയ്താൽ പ്രമുഖ ഒടിടികളും വിദേശ ഒടിടികളും ലഭിക്കും. അതും 1198 രൂപ പാക്കിൽ 3 മാസത്തേക്കുള്ള ആക്സസ് ആണ് ലഭിക്കുക.

ആമസോൺ പ്രൈം, Disney+ Hotstar, സീ5 പോലുള്ളവയെല്ലാം ഇതിലുണ്ട്. Discovery+, EpicON പോലുള്ള നാഷണൽ പ്ലാറ്റ്ഫോമുകളും സൌജന്യം. എന്നാൽ ഇപ്പോഴിതാ ഒടിടി ആക്സസിന് പുറമെ 18GB എക്സ്ട്രായായും ജിയോ നൽകുന്നു. ഈ അതിശയകരമായ റീചാർജ് പ്ലാനിനെ കുറിച്ച് കൂടുതലറിയാം.
Jio എക്സ്ട്രാ ഓഫർ
ആദ്യം നമുക്ക് ജിയോയുടെ ഈ പുതിയ എക്സ്ട്രാ ഓഫറിനെ കുറിച്ച് അറിയാം. 84 ദിവസമാണ് 1198 രൂപയിൽ ലഭിക്കുന്ന വാലിഡിറ്റി. ദിവസവും 100 SMS ഇതിലൂടെ ലഭിക്കും. അൺലിമിറ്റഡ് കോളിങ് ലഭിക്കുന്ന പ്രീ പെയ്ഡ് പ്ലാനാണിത്. കൂടാതെ, പ്രതിദിനം നിങ്ങൾക്ക് 2GBയും ലഭിക്കും. എന്നാൽ ഇപ്പോഴിതാ ജിയോ 18GB കൂടി അധികമായി ഈ പ്ലാനിലേക്ക് ചേർത്തിരിക്കുന്നു. കമ്പനി പറയുന്നത് അനുസരിച്ച് 6 ദിവസത്തേക്ക് 3GB എന്ന കണക്കിന് ഇത് ഉപയോഗിക്കാം.

നിരവധി ഒടിടി പ്ലാറ്റ്ഫോമുകളും അധിക ഡാറ്റ ഓഫറും ലഭിക്കുന്ന പ്ലാനാണിത്. അതിനാൽ തന്നെ ഇതൊരു ബമ്പർ റീചാർജ് പ്ലാനാണെന്ന് തന്നെ പറയാം.
14 OTT ഫ്രീ!
1198 രൂപ പ്ലാനിൽ നിങ്ങൾക്ക് ജിയോടിവി പ്രീമിയം സബ്സ്ക്രിപ്ഷൻ ലഭിക്കും. ഇതിലാണ് 14 ഒടിടികളിലേക്കും ആക്സസ് ഉൾപ്പെട്ടിട്ടുള്ളത്. ജിയോസിനിമ പ്രീമിയം, ഡിസ്നി+ ഹോട്ട്സ്റ്റാർ, സീ5 എന്നിവ ഇതിലുണ്ട്. കൂടാതെ, ആമസോൺ പ്രൈം, സോണിLIV, സൺNXT തുടങ്ങിയവും ലഭിക്കും. Lionsgate Play, Discovery+, Docubay, Hoicho എന്നിങ്ങനെ 14 ഒടിടികളാണ് ഈ പ്ലാനിലൂടെ വെറുതെ ലഭിക്കുക.
READ MORE: Feb 29-ന് ശേഷം Paytm നിർത്തലാക്കുന്നോ? RBI വിലക്ക് എങ്ങനെയെല്ലാം ബാധിക്കും| TECH NEWS
പ്ലാനിൽ റീചാർജ് ചെയ്ത് മൊബൈൽ നമ്പർ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക. ശേഷം ജിയോടിവിയിലൂടെ ഈ ഒടിടികളിലേക്ക് ആക്സസ് നേടാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile