New WhatsApp Feature: WhatsApp പുതിയ ഫീച്ചറിൽ ഒരുക്കിയിരിക്കുന്ന കവചത്തെ കുറിച്ച് അറിയാമോ?

HIGHLIGHTS

ഓൺലൈൻ തട്ടിപ്പുകൾക്ക് എതിരെ പൂട്ടുമായി വന്നിരിക്കുകയാണ് WhatsApp

വാട്സ്ആപ്പ് തുറക്കാതെ ഇനി സ്പാം കോളുകളെ നേരിടാം

എളുപ്പത്തിൽ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചറാണിത്

New WhatsApp Feature: WhatsApp പുതിയ ഫീച്ചറിൽ ഒരുക്കിയിരിക്കുന്ന കവചത്തെ കുറിച്ച് അറിയാമോ?

WhatsApp വഴി ഓൺലൈൻ തട്ടിപ്പുകൾ പെരുകുന്ന കാലമാണിത്. ദശലക്ഷക്കണക്കിന് ആളുകൾക്ക് പണം നഷ്ടമാകുന്നുണ്ട്. ഇപ്പോഴിതാ ഓൺലൈൻ തട്ടിപ്പുകൾക്ക് എതിരെ പൂട്ടുമായി വന്നിരിക്കുകയാണ് വാട്സ്ആപ്പ്. വാട്സ്ആപ്പിലെ ഫിഷിങ് തട്ടിപ്പുകൾ തടയുന്നതാണ് പുതിയ ഫീച്ചർ.

Digit.in Survey
✅ Thank you for completing the survey!

സുരക്ഷയ്ക്ക് പുതിയ WhatsApp ഫീച്ചർ

മെറ്റ അവതരിപ്പിച്ച ഈ പുതിയ ഫീച്ചറിനെ കുറിച്ച് വിശദമായി അറിയാം. എളുപ്പത്തിൽ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചറാണിത്. മുമ്പെല്ലാം മെസേജ് തുറന്നു നോക്കിയായിരുന്നു ബ്ലോക്ക് ചെയ്തത്. ഇത് അത്ര സുരക്ഷിതമായ മാർഗമല്ല. കാരണം സ്പെല്ലിങ് അല്ലെങ്കിൽ ഗ്രാമർ തെറ്റുകളാൽ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടുന്നത് അപകടമാകാറുണ്ട്. ഇങ്ങനെയുള്ള അവസരങ്ങളിൽ വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ ഒരു കവചമാകും.

WhatsApp അപ്ഡേറ്റ് ഇങ്ങനെ…

നിങ്ങൾക്ക് പലപ്പോഴും വ്യക്തിഗത വിവരങ്ങൾ പങ്കിടാൻ ആവശ്യപ്പെട്ട് കൊണ്ട് മെസേജ് ലഭിക്കാറില്ലേ? അല്ലെങ്കിൽ ഏതെങ്കിലും മെസേജ് ഫോർവേഡ് ചെയ്യാൻ ആവശ്യപ്പെടുന്ന സാഹചര്യവും ഉണ്ടാകാറില്ലേ? ഇതിനൊക്കെ പ്രതിവിധിയാണ് മെറ്റ അവതരിപ്പിച്ച പുതിയ ഫീച്ചർ.

whatsapp new feature for safety and security in chat
WhatsApp chat സുരക്ഷിതമായി

Spam കോളുകൾക്ക് നേരിട്ട് പൂട്ട്

അനാവശ്യമായ കോണ്ടാക്റ്റുകൾ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചറാണിത്. ഇതിലൂടെ നേരിട്ട് ബ്ലോക്ക് ചെയ്യാനാകും. അതായത് വാട്സ്ആപ്പ് തുറക്കാതെ ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനാണിത്. അറിയാത്ത നമ്പരിൽ നിന്നുള്ള മെസേജുകൾ വാട്സ്ആപ്പ് തുറക്കാതെ പ്രതിരോധിക്കാം.

ഈ ഉപയോഗപ്രദമായ ഫീച്ചർ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് നോക്കാം. ലോക്ക് സ്ക്രീനിൽ വാട്സ്ആപ്പ് രണ്ട് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. അതിൽ ഒന്ന് ആഡ് ടു കോണ്ടാക്റ്റ്സ് ആണ്. അതായത് വാട്സ്ആപ്പ് മെസേജിന് റിപ്ലൈ നൽകി അവരെ നിങ്ങളുടെ കോൺടാക്റ്റിലേക്ക് ചേർക്കുന്നതാണിത്.

മറ്റൊന്ന് ബ്ലോക്ക് ചെയ്‌ത് നമ്പർ റിപ്പോർട്ടു ചെയ്യുന്നതാണ്. ഇനിയിത് ലോക്ക് സ്ക്രീനിൽ നിന്ന് തന്നെ ചെയ്യാനുള്ളതാണ് പുതിയ ഫീച്ചർ. ലോക്ക് സ്ക്രീനിൽ നിന്നോ നോട്ടിഫിക്കേഷൻ ബാറിൽ നിന്നോ ഈ സൌകര്യം ലഭ്യമാണ്. ഇതുകൂടാതെ വാട്സ്ആപ്പ് പരീക്ഷിക്കുന്ന മറ്റ് പ്രധാന ഫീച്ചറുകൾ കൂടി നോക്കാം.

വാട്സ്ആപ്പ് എയർഡ്രോപ് ഫീച്ചർ

ഫയൽ ഷെയറിങ്ങിനുള്ള വളരെ എളുപ്പമുള്ള ഒരു ഫീച്ചറാണിത്. നിങ്ങൾക്ക് ആരുടെയെങ്കിലും ഫയലോ കോണ്ടാക്റ്റോ ഷെയർ ചെയ്യണമെങ്കിൽ എയർഡ്രോപ് എന്ന ഫീച്ചർ ഉപയോഗിക്കാം. വളരെ വേഗത്തിൽ 2GB ഫയലുകൾ വരെ ഇങ്ങനെ ഷെയർ ചെയ്യാനാകും.

തേർഡ് പാർട്ടി ചാറ്റ്

മറ്റ് മെസേജിങ് പ്ലാറ്റ്ഫോമുകളിൽ നിന്ന് ഇനി വാട്സ്ആപ്പിലേക്കും ചാറ്റ് ചെയ്യാനുള്ള ഫീച്ചറാണിത്. അതായത് മൂന്നാം കക്ഷി ചാറ്റുകളിൽ നിന്നുള്ള ഇൻകമിങ് മെസേജുകൾ സ്വീകരിക്കാം. ഇവയിലേക്ക് തിരിച്ചും നിങ്ങൾക്ക് മെസേജ് അയക്കാനാകും. അതും സുതാര്യവും വിശ്വസ്തവുമായ സേവനമാണ് വാട്സ്ആപ്പ് പരിശ്രമിക്കുന്നത്.

READ MORE: Airtel Unlimited Pack: എയർടെൽ വേറെ ലെവലാണ്! 49 രൂപയ്ക്ക് 20GB

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo