Redmi 12 5G Sale: 100 ദിവസങ്ങൾക്കകം30 ലക്ഷം യൂണിറ്റുകൾ വിൽപന നടത്തി Redmi 12 5G

HIGHLIGHTS

Redmi 12 സീരീസിന്റെ 30 ലക്ഷം യൂണിറ്റുകളാണ് വിറ്റുപോയത്

28 ദിവസത്തിനുള്ളിൽ 10 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന പിന്നിട്ടു

ആമസോൺ ഫെസ്റ്റിവൽ സെയിലിൽ നിരവധി പേർ റെഡ്മി 12 5G വാങ്ങിച്ചു

Redmi 12 5G Sale: 100 ദിവസങ്ങൾക്കകം30 ലക്ഷം യൂണിറ്റുകൾ വിൽപന നടത്തി Redmi 12 5G

സ്മാർട്ട്ഫോൺ വിപണിയിൽ പുത്തൻ ചരിത്രം സൃഷ്ടിച്ചു ഷവോമി. വിൽപ്പന ആരംഭിച്ച് 100 ദിവസത്തിനുള്ളിൽ ഷവോമി Redmi 12 സീരീസിന്റെ 30 ലക്ഷം യൂണിറ്റുകളാണ് വിറ്റുപോയത്. റെഡ്മി 12 സീരീസിൽ രണ്ട് ഫോണുകളാണ് വിപണിയിലെത്തി .ഏറ്റവും വില കുറഞ്ഞ മികച്ച 5G ഫോൺ എന്ന വിശേഷണമാണ് ഈ നേട്ടം കൈവരിക്കാൻ കാരണമായത്. ഇവിടെ നിന്നും വാങ്ങൂ

Digit.in Survey
✅ Thank you for completing the survey!

Redmi 12 സീരീസ് വിൽപ്പന 30 ലക്ഷം പിന്നിട്ടു

റെഡ്മി 12 4G യും പിന്നാലെ എത്തിയ റെഡ്മി 12 5G യും ആണ് ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിൽപ്പനയിൽ ചരിത്രം സൃഷ്ടിച്ച റെഡ്മി 12 സീരീസിൽ ഉൾപ്പെടുന്നത്.ട്വിറ്റർ അ‌ക്കൗണ്ടിലൂടെ ഷവോമി തന്നെയാണ് റെഡ്മി 12 സീരീസ് വിൽപ്പന 30 ലക്ഷം പിന്നിട്ടതായി അ‌റിയിച്ചിരിക്കുന്നത്. പതിനായിരം രൂപയ്ക്കടുത്ത് വിലയിൽ കിട്ടുന്ന 5G റെഡ്മി 12 5G യുടെ വിൽപ്പനയെ ഏറെ സഹായിച്ചിട്ടുണ്ട്. ആമസോൺ ഫെസ്റ്റിവൽ സെയിലിൽ നിരവധി പേർ റെഡ്മി 12 5G വാങ്ങിച്ചു.

Redmi 12 5G 28 ദിവസത്തിനുള്ളിൽ 10 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന

ഷവോമി ഫോണുകൾ തിരഞ്ഞെടുത്തതിന് നന്ദി ഷവോമി ട്വിറ്ററിലൂടെ അ‌റിയിച്ചു. ആദ്യ ദിവസം തന്നെ 3 ലക്ഷം റെഡ്മി 12 ഫോണുകൾ വിൽക്കാൻ കഴിഞ്ഞതായി ഷവോമി പറയുന്നു. 28 ദിവസത്തിനുള്ളിൽ 10 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന പിന്നിട്ടു. ഇപ്പോൾ 100 ദിവസിക്കുള്ളിൽ 30 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന എന്ന പുതിയ നേട്ടവും ഈ റെഡ്മി ഫോൺ സ്വന്തമാക്കി. റെഡ്മി 12 5Gയുടെ കുറഞ്ഞ വേരിയന്റ് 11,999 വിലയിൽ ലഭിക്കുന്നു.

100 ദിവസിക്കുള്ളിൽ 30 ലക്ഷം യൂണിറ്റുകൾ വിൽപന നടത്തി Redmi 12 5G
100 ദിവസിക്കുള്ളിൽ 30 ലക്ഷം യൂണിറ്റുകൾ വിൽപന നടത്തി Redmi 12 5G

Redmi 12 5G പ്രോസസ്സർ

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്സെറ്റും 8GB വരെ റാമും 256GB സ്റ്റോറേജും റെഡ്മി 12 5G വാഗ്ദാനം ചെയ്യുന്നു. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്സെറ്റ് ഘടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോൺ എന്ന പ്രത്യേകതയുമായാണ് റെഡ്മി 12 5G എത്തിയത്. 4GB റാം + 128GB സ്റ്റോറേജ്, 6GB റാം+ 128GB സ്റ്റോറേജ്, 8GB റാം, 256GB സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ഈ 5G ഫോൺ ലഭ്യമാകും.

റെഡ്മി 12 5G ഡിസ്പ്ലേ

6.79 ഇഞ്ച് ഫുൾ-എച്ച്ഡി+ ഡിസ്‌പ്ലേ 90Hz, റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണം എന്നിവയോടെയാണ് എത്തുന്നത്. ഡിസ്‌പ്ലേയുടെ മുകളിൽ മധ്യഭാഗത്ത് അലൈൻ ചെയ്‌തിരിക്കുന്ന പഞ്ച്-ഹോൾ സ്ലോട്ടിൽ ഫ്രണ്ട് ക്യാമറ സ്ഥാപിച്ചിരിക്കുന്നു. IP53 റേറ്റിംഗും, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും റെഡ്മി 12 ന്റെ ഫീച്ചറുകളിൽപ്പെടുന്നു.

കൂടുതൽ വായിക്കൂ: Jio Airfiber Availability: ദക്ഷിണേന്ത്യക്കാർക്കും ഇനി Jio Airfiber ലഭിക്കും, കൂടുതൽ നഗരങ്ങളിലേക്ക്…

റെഡ്മി 12 5G ക്യാമറ

50 MP പ്രൈമറി ക്യാമറയും 2MP ഡെപ്ത് ക്യാമറയും എൽഇഡി ഫ്ലാഷും അ‌ടങ്ങുന്നതാണ് റെഡ്മി 12 5G യുടെ റിയർ ക്യാമറ സജ്ജീകരണം. ഫ്രണ്ടിൽ 8MP ക്യാമറയാണ് നൽകിയിരിക്കുന്നത്.

റെഡ്മി 12 5G ഒഎസും ബാറ്ററിയും

ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 5000mAh ബാറ്ററിയും18W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയും ഇതിലുണ്ട്.

റെഡ്മി 12 5G കളർ വേരിയന്റുകൾ

ജേഡ് ബ്ലാക്ക്, മൂൺസ്റ്റോൺ സിൽവർ, പാസ്റ്റൽ ബ്ലൂ എന്നീ നിറങ്ങളിൽ റെഡ്മി 12 5G ​വേരിയന്റുകൾ ലഭ്യമാകും.

Nisana Nazeer
Digit.in
Logo
Digit.in
Logo