iQOO 12 Launch Soon: സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റുമായി iQOO 12 ഉടൻ വിപണിയിലെത്തും

HIGHLIGHTS

ക്വാൽക്കോമിന്റെ സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ് ആണ് നൽകിയിരിക്കുന്നത്

സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ് ഉപയോഗിക്കുന്ന ആദ്യ സ്മാർട്ട്ഫോണാണ് ഐക്യൂ 12

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ 12 5Gയിൽ കമ്പനി നൽകുക

iQOO 12 Launch Soon: സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റുമായി iQOO 12 ഉടൻ വിപണിയിലെത്തും

iQOO 12 എന്ന പുത്തൻ ഗെയിമിംഗ് സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് iQOO. ഇതുവരെ വിപണിയിലെത്തിയ ഐക്യൂ ഫോണുകളെക്കാളെല്ലാം മികവിലാണ് പുതിയ ഐക്യൂ 12 എത്തുന്നത് എന്നാണ് റിപ്പോർട്ട്. ക്വാൽക്കോമിന്റെ സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ് ആണ് ഇതിൽ നൽകിയിരിക്കുന്നത് എന്നതാണ് പ്രത്യേകത. സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ് ഉപയോഗിക്കുന്ന ആദ്യ സ്മാർട്ട്ഫോണാണ് ഐക്യൂ 12 എന്നാണ് മുകുൾ ശർമ്മ പറയുന്നത്.

Digit.in Survey
✅ Thank you for completing the survey!

iQOO 12 ഡിസ്പ്ലേ (പ്രതീക്ഷിക്കാവുന്നത്)

2K റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റും ഉള്ള AMOLED ഡിസ്‌പ്ലേയാണ് ഐക്യൂ 12 ൽ ഉണ്ടാകുകയെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. നനഞ്ഞ വിരലുകൾ ഉപയോഗിച്ച് പോലും ഫോൺ അൺലോക്ക് ചെയ്യാൻ ആളുകളെ അനുവദിക്കുന്ന അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനറാണ് ഐക്യൂ 12 ന്റെ മറ്റൊരു കിടിലൻ സവിശേഷത.

സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റുമായി iQOO 12
സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റുമായി iQOO 12

iQOO 12 പ്രോസസ്സർ ( പ്രതീക്ഷിക്കാവുന്നത് )

iQOO 12 സീരീസ് സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്പ് ഉപയോഗിച്ച് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 24 GB വരെ LPDDR5x റാമും 1 TB UFS 4.0 സ്റ്റോറേജുമായി എത്താൻ സാധ്യതയുണ്ട്.

ഐക്യൂ 12 ക്യാമറ ( പ്രതീക്ഷിക്കാവുന്നത് )

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ 12 5ജിയിൽ കമ്പനി നൽകുക. 50-മെഗാപിക്സൽ ഓമ്‌നിവിഷൻ OV50H, 50-മെഗാപിക്സൽ സാംസങ് ISOCELL JN1 അൾട്രാവൈഡ് ലെൻസ്, 64-മെഗാപിക്സൽ ടെലിഫോട്ടോ സെൻസർ, 3x വരെ ഒപ്റ്റിക്കൽ സൂമും OIS പിന്തുണയും എന്നിവ ഈ സ്മാർട്ട്‌ഫോണിൽ ഉണ്ടെന്ന് അഭ്യൂഹമുണ്ട്

ഐക്യൂ 12 ബാറ്ററി ( പ്രതീക്ഷിക്കാവുന്നത് )

5,200mAh ബാറ്ററി ഉണ്ടായിരിക്കും കൂടാതെ 120W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണച്ചേക്കാം.

Nisana Nazeer
Digit.in
Logo
Digit.in
Logo