1.5GB Jio Prepaid Plan: ദിവസവും 1.5GB ഡാറ്റ, 200 രൂപ മുതൽ Jioയുടെ പ്രീപെയ്‌ഡ്‌ പ്ലാനുകൾ

HIGHLIGHTS

ജിയോ പ്രീപെയ്ഡ് വരിക്കാർക്ക് മികച്ച പ്ലാനുകളാണ് നൽകുന്നത്

ഇവിടെ 1,5GB ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ കുറിച്ചാണ് പറയുന്നത്

പ്ലാനുകൾ ഏതൊക്കെയാണെന്ന് താഴെ നൽകുന്നു

1.5GB Jio Prepaid Plan: ദിവസവും 1.5GB ഡാറ്റ, 200 രൂപ മുതൽ Jioയുടെ പ്രീപെയ്‌ഡ്‌ പ്ലാനുകൾ

പ്രീപെയ്ഡ്- പോസ്റ്റ്പെയ്ഡ് വിഭാഗങ്ങളിലായി മികച്ച പ്ലാനുകളാണ് Jio അവതരിപ്പിക്കുന്നത്. ജിയോയുടെ എല്ലാ റീച്ചാർജ് പ്ലാനുകളും ഡാറ്റയും കൂടി ഉൾപ്പെടുത്തിയാണ് എത്തുന്നത്. സാധാരണക്കാരായ ജിയോ പ്രീപെയ്ഡ് വരിക്കാർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്ന ചില പ്ലാനുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

Digit.in Survey
✅ Thank you for completing the survey!

239 രൂപ, 259 രൂപ, 269 രൂപ, 479 രൂപ, 529 രൂപ, 666 രൂപ, 739 രൂപ, 2545 രൂപ എന്നീ നിരക്കുകളിലുള്ള ജിയോ പ്ലാനുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഈ പ്ലാനുകൾക്കെല്ലാം ഒരു പ്രത്യേകത ഉണ്ട്. അ‌വ 1.5ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്ന പ്ലാനുകളാണ് എന്നതാണ് അ‌ത്.

5G ഫോണുള്ള ജിയോ വരിക്കാർക്ക് ജിയോയുടെ വെൽക്കം ഓഫർ വഴി അ‌ൺലിമിറ്റഡ് 5ജി ഡാറ്റ സൗജന്യമായി ഉപയോഗിക്കാൻ സാധിക്കും. അ‌തേപോലെ തന്നെ വീട്ടിലും ഓഫീസിലും ​വൈ​ഫൈ ഉള്ളവർക്ക് യാത്രാ സമയങ്ങളിലോ, പുറത്തുപോകുമ്പോഴോ മാത്രമാണ് മൊ​ബൈൽ ഡാറ്റയെ ആശ്രയിക്കേണ്ടി വരിക. ആസമയത്ത് ഉപയോഗിക്കാൻ ആവശ്യമായ ഡാറ്റ 1.5GB ഈ പ്ലാനുകളിലുണ്ട്.

കൂടുതൽ വായിക്കൂ: Amazon GIF 2023: 10,000ത്തിനും 40,000ത്തിനും ആമസോണിൽ Tabletകൾ ഇതാ ഓഫറിൽ

Jio 1.5GB പ്ലാനുകളുടെ ആനുകൂല്യങ്ങൾ

239 രൂപ, 259 രൂപ, 269 രൂപ, 479 രൂപ, 529 രൂപ, 666 രൂപ, 739 രൂപ, 2545 രൂപ എന്നീ പ്ലാനുകളിലെല്ലാം പ്രതിദിനം 1.5ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ പൊതുവായി എത്തുന്നു. വിവിധ ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ഈ പ്ലാനുകൾ നൽകുന്നുണ്ട്. 269 രൂപ, 529 രൂപ, 739 രൂപ പ്ലാനുകൾക്കൊപ്പം ഉപയോക്താക്കൾക്ക് ജിയോസാവൻ പ്രോയുടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.

Jio New Prepaid Plans with unlimited 5G and cricket offer
Jio 1.5GB പ്രീപെയ്ഡ് പ്ലാനുകൾ

Jio 1.5GB പ്ലാനുകളുടെ വാലിഡിറ്റി

ഈ പ്ലാനുകളിൽ ലഭ്യമാകുന്ന വാലിഡിറ്റി നോക്കാം: 199 രൂപയുടെ പ്ലാനിന് 23 ദിവസവും 239 രൂപയുടെയും 269 രൂപയുടെയും പ്ലാനുകൾക്ക് 28 ദിവസവും വാലിഡിറ്റി ലഭിക്കും. ഈ പ്ലാനുകളിൽ 259 രൂപ പ്ലാൻ മാത്രമാണ് ഒരു മാസത്തെ വാലിഡിറ്റിയിൽ എത്തുന്നത്. 529 രൂപ, 479 രൂപ പ്ലാനുകളിൽ ഉപയോക്താക്കൾക്ക് 56 ദിവസത്തെ വാലിഡിറ്റിയും 666 രൂപ, 739 രൂപ പ്ലാനുകളിൽ ഉപയോക്താക്കൾക്ക് 84 ദിവസത്തെ വാലിഡിറ്റിയും ലഭിക്കും. 2545 രൂപയുടെ പ്ലാനിന് 336 ദിവസത്തെ വാലിഡിറ്റിയുണ്ട്.

Nisana Nazeer
Digit.in
Logo
Digit.in
Logo