Pan Card Online: ഓൺലൈനിൽ ഇ- പാൻ! എങ്ങനെ എന്ന് നോക്കാം…

HIGHLIGHTS

പാൻ കാർഡ് എല്ലാ സാമ്പത്തിക കാര്യങ്ങൾക്കും ആവശ്യമുള്ള ഒരു രേഖയാണ്

വേഗത്തിലും എളുപ്പത്തിലും പാൻ കാർഡ് അനുവദിക്കുന്നതാണ് ഇ-പാൻ

എങ്ങനെ ഓൺലൈനായി ഇ-പാൻ ലഭിക്കും എന്ന് താഴെ നൽകുന്നു

Pan Card Online: ഓൺലൈനിൽ ഇ- പാൻ! എങ്ങനെ എന്ന് നോക്കാം…

PAN കാർഡ് ഓരോ ഇന്ത്യൻ പൗരന്റെയും ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ്. പെർമനന്റ് അക്കൗണ്ട് നമ്പർ അല്ലെങ്കിൽ പാൻ കാർഡ് ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നത് മുതൽ നികുതികൾ നിക്ഷേപിക്കുന്നത് വരെ എല്ലാ സാമ്പത്തിക കാര്യങ്ങൾക്കും ആവശ്യമാണ്.

Digit.in Survey
✅ Thank you for completing the survey!

പാൻ കാർഡ് ഇല്ലാത്തവർക്ക് ഏറ്റവും അടുത്തുള്ള അക്ഷയ കേന്ദ്രത്തിൽ പോയി ഒരു അപേക്ഷ നൽകിയാൽ പാൻ കാർഡ് നേടാം. എന്നാൽ, പ്രിന്റിംഗ്, മെയിലിംഗ്, മാനുവൽ പ്രോസസ്സിംഗ് തുടങ്ങി ഒന്നിലധികം ഘട്ടങ്ങൾ ഉൾപ്പെടുന്നതിനാൽ ഇതിന് കാലതാമസമെടുക്കും. ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ് ഇ – പാനിന്റെ പ്രാധാന്യം. ഇലക്ട്രോണിക് രീതിയിൽ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതിനാൽ വളരെ വേഗം ലഭിക്കുകയും ചെയ്യും.

pan
pan ഓൺലൈനിൽ

എന്താണ് ഇ-പാൻ സേവനം

വേഗത്തിലും എളുപ്പത്തിലും പാൻ കാർഡ് അനുവദിക്കുന്നതിനായി ഡിസൈൻ ചെയ്‌തിരിക്കുന്നതാണ് ഇ-പാൻ സേവനം, ആധാർ നമ്പർ ഉപയോഗിച്ച് പാൻ കാർഡുകൾ നേടാം. ആധാറിൽ നിന്നുള്ള ഇ-കെവൈസി വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇലക്ട്രോണിക് രൂപത്തിൽ വിതരണം ചെയ്യുന്ന രേഖയാണിത്. ഇതുവരെ പാൻ ലഭിക്കാത്ത എന്നാൽ ആധാർ നമ്പർ ഉള്ള എല്ലാവർക്കും ഇ – പാൻ ലഭിക്കും.

Read More: Gold Online: Govtൽ നിന്ന് സ്വർണം Online ആയി വാങ്ങാം! എങ്ങനെ?

എങ്ങനെ നമുക്ക് ഓൺലൈനിൽ ഒരു ഇ-പാൻ ജനറേറ്റ് ചെയ്യാം?

  • ഔദ്യോഗിക ഇ-ഫയലിംഗ് പോർട്ടൽ ‘ഇൻസ്റ്റന്റ് ഇ-പാൻ’ ഓപ്ഷൻ നോക്കുക. അതിൽ ക്ലിക്ക് ചെയ്യുക.
  • ഒബ്റ്റൈൻ എ ന്യൂ ഇ – പാൻ ‘ ഓപ്ഷൻ തിരഞ്ഞെടുക്കുക, ഒരു പുതിയ പേജ് ദൃശ്യമാകും.
  • നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകുക സ്ഥിരീകരിക്കാൻ ചെക്ക്ബോക്‌സ് അടയാളപ്പെടുത്തുക, തുടർന്ന് ‘തുടരുക’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • നിബന്ധനകൾ അംഗീകരിക്കുന്നതിനുള്ള ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക തുടർന്ന് ‘തുടരുക’ ക്ലിക്ക് ചെയ്തുകൊണ്ട് തുടരുക.
  • നിങ്ങളുടെ ആധാർ-ലിങ്ക് ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി നൽകുക.
  • നിങ്ങളുടെ അപേക്ഷ സ്ഥിരീകരിക്കുന്ന ഒരു സന്ദേശവും അക്‌നോളജ്‌മെന്റ് നമ്പറും ലഭിക്കും.

Nisana Nazeer
Digit.in
Logo
Digit.in
Logo