ടിക്കറ്റ് കൺഫോമായോ എന്നും, ട്രെയിൻ സ്റ്റാറ്റസും WhatsAppൽ അറിയാം

HIGHLIGHTS

WhatsApp വഴി പി‌എൻ‌ആർ സ്റ്റാറ്റസ് ടിക്കറ്റ് കൺഫർമേഷൻ അറിയാൻ സാധിക്കും

സീറ്റ് നമ്പര്‍ കണ്‍ഫോം ആണോ എന്ന് വാട്സ്ആപ്പിൽ നോക്കാം

ഇതിന് പുറമേ ട്രെയിന്‍ വൈകിയാണോ ഓടുന്നത് തുടങ്ങിയ വിവരങ്ങളും ലഭ്യമാകും

ടിക്കറ്റ് കൺഫോമായോ എന്നും, ട്രെയിൻ സ്റ്റാറ്റസും WhatsAppൽ അറിയാം

ഉപയോക്താക്കൾക്ക് വെയിറ്റിങ് ലിസ്റ്റ്, ആർ‌എസി പ്രോട്ടക്ഷൻ സർവ്വീസുകൾ നൽകുന്ന റെയിലോഫൈ പുതിയ സേവനം ആരംഭിച്ചു. ഈ പുതിയ സേവനത്തിലൂടെ ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് (WhatsApp) വഴി ലൈവ് പി‌എൻ‌ആർ സ്റ്റാറ്റസും (PNR status)  ടിക്കറ്റ് കൺഫർമേഷൻ(Ticket Confirmation) മറ്റ് ട്രെയിൻ യാത്രാ വിവരങ്ങളും അറിയാൻ സാധിക്കും.

Digit.in Survey
✅ Thank you for completing the survey!

യാത്രക്കാരെ സഹായിക്കുന്നതിനാണ് ഈ പുതിയ ഫീച്ചറുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. വെബ്സൈറ്റുകളിൽ ചെന്ന് പിഎൻആർ നമ്പർ, ട്രെയിൽ സ്റ്റാറ്റസ്, ടിക്കറ്റ് കൺഫർമേഷൻ എന്നിവ പരിശോധിക്കുന്നതിന് പകരം ഉപയോക്താക്കൾക്ക് വാട്സ്ആപ്പി(WhatsApp)ലൂടെ വളരെ വേഗം വിവരങ്ങൾ അറിയാൻ സാധിക്കും.

വാട്സ്ആപ്പ് പി‌എൻ‌ആർ സർവ്വീസിനായി രജിസ്റ്റർ ചെയ്യാം 

  • നിങ്ങളുടെ ഡിവൈസുകളിൽ +91 98811 93322 എന്ന നമ്പർ സേവ് ചെയ്യുക. 
  • എന്നിട്ട് വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് ഈ നമ്പർ സേവ് ചെയ്ത കോൺടാക്ട് ഓപ്പൺ ചെയ്യുക. 
  • ആ കോൺടാക്ടിലേക്ക് നിങ്ങളുടെ പിഎൻആർ നമ്പർ അയക്കുക. 
  • ഇത്തരത്തിൽ അയച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഓട്ടോമാറ്റിക്കായി ഒരു കൺഫർമേഷൻ റിപ്ലെ വരും. 
  • ഇതിന് ശേഷം ആ പിഎൻആർ നമ്പരും ട്രെയിനുകളുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ലഭിക്കാൻ തുടങ്ങും.

നിങ്ങളുടെ സീറ്റ് നമ്പര്‍ കണ്‍ഫോം ആണോ ട്രെയിന്‍ ലേറ്റാണോ തുടങ്ങി എല്ലാ വിവരങ്ങളുമറിയാം വാട്‌സ്ആപ്പ് (WhatsApp) മെസേജിലൂടെ. നിങ്ങളുടെ ടിക്കറ്റില്‍ മുകളിലായി ഇടതുവശത്തു കാണുന്ന പി.എന്‍.ആര്‍ നമ്പര്‍ 9881193322 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് മെസേജ് ചെയ്യുക. ഉടന്‍ തന്നെ നിങ്ങളുടെ സീറ്റ് സ്റ്റാറ്റസ് സംബന്ധിച്ച വിവരം ലഭിക്കും. ഇതിന് പുറമേ ട്രെയിന്‍ വൈകിയാണോ ഓടുന്നത് തുടങ്ങിയ വിവരങ്ങളും ലഭ്യമാകും.

Nisana Nazeer
Digit.in
Logo
Digit.in
Logo