80 ദിവസം BSNL SIM ആക്ടീവായിരിക്കും, Unlimited വോയിസ് കോളിങ്ങും! ജിയോ, എയർടെലിന് പറ്റാത്ത കിടിലൻ പ്ലാൻ

80 ദിവസം BSNL SIM ആക്ടീവായിരിക്കും, Unlimited വോയിസ് കോളിങ്ങും! ജിയോ, എയർടെലിന് പറ്റാത്ത കിടിലൻ പ്ലാൻ

BSNL വരിക്കാർക്ക് വേണ്ടിയുള്ള കിടിലൻ പ്രീ പെയ്ഡ് പ്ലാനിനെ കുറിച്ച് അറിയണോ? 500 രൂപയ്ക്കും താഴെ മാത്രം വിലയാകുന്ന പ്ലാനാണിത്. ഈ പാക്കേജിൽ നിങ്ങൾക്ക് 80 ദിവസം മുഴുവൻ കാലാവധി ലഭിക്കും. പോരാഞ്ഞിട്ട് അൺലിമിറ്റഡായി വോയിസ് ആനുകൂല്യങ്ങളും പാക്കേജിൽ അനുവദിച്ചിരിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

BSNL 80 Days Plan: വിശദമായി അറിയാം

80 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിൽ നിന്ന് ലഭിക്കുന്നത്. പ്രതിദിനം 5.4 രൂപ നിരക്കിൽ ചെലവാകുന്ന ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനാണിത്.
ഇതിൽ നിങ്ങൾക്ക് പരിധിയില്ലാത്ത കോളുകൾ ആസ്വദിക്കാം. ഈ ബി‌എസ്‌എൻ‌എൽ പ്ലാനിൽ സൗജന്യ ദേശീയ റോമിംഗും ഉൾപ്പെടുന്നു. അതായത് ഇന്ത്യയിൽ എവിടെയും യാത്ര ചെയ്യുമ്പോൾ കോളുകൾ വിളിക്കുമ്പോൾ അധിക നിരക്ക് ഈടാക്കില്ല.

പ്ലാനിലെ ആനുകൂല്യങ്ങളും വിലയും വിശദമായി അറിയാം.

BSNL Rs 439 Plan: ആനുകൂല്യങ്ങൾ

ഇത് സർക്കാർ ടെലികോമിന്റെ ജനപ്രിയ പ്ലാനുകളിലൊന്നാണ്. എന്നാൽ 439 രൂപയുടെ പ്ലാനിൽ മുമ്പ് കൂടുതൽ വാലിഡിറ്റിയുണ്ടായിരുന്നു. ഒരു മാസം മുമ്പ് ടെലികോം കമ്പനി വാലിഡിറ്റി 90 ദിവസത്തിൽ നിന്ന് 80 ദിവസമായി കുറച്ചു.

BSNL 80 Days Plan

വാലിഡിറ്റി കുറവുണ്ടായിട്ടും, ഇന്ത്യയിലുടനീളം പരിധിയില്ലാത്ത വോയ്‌സ് കോളുകൾ നൽകുന്ന ആനുകൂല്യം കമ്പനി നിലനിർത്തി. അതുപോലെ ഇതിൽ പൊതുമേഖല ടെലികോം വരിക്കാർക്ക് 300 എസ്എംഎസുകളും ലഭ്യമാണ്. ടെലികോം വരിക്കാർക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റിയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. 439 രൂപ പ്ലാൻ കമ്പനിയുടെ വോയിസ് പാക്കേജ് വിഭാഗത്തിലാണ് വരുന്നത്.

Also Read: 7,400 mAh ബാറ്ററി മാത്രമല്ല ഹൈലൈറ്റ്! OnePlus 15R എത്തി, പ്രധാന 5 ഫീച്ചറുകളും വിലയും

വാലിഡിറ്റി കുറച്ചിട്ടുണ്ടെങ്കിലും, പ്ലാൻ താങ്ങാനാവുന്ന വിലയാണെന്ന് പറയാം. കാരണം ദിവസേന 5 രൂപ മാത്രമാണ് ചെലവാകുന്നത്. ഇന്റർനെറ്റ് സേവനം വേണ്ടാത്തവർക്കും, ബേസിക് ഫോൺ ഉപയോഗിക്കുന്നവർക്കും, വീട്ടിൽ വൈ-ഫൈ ഉപയോഗിക്കുന്നവർക്കും ഇത് അനുയോജ്യമാണ്.

ബിഎസ്എൻഎൽ vs ജിയോ

പ്ലാൻ നിരക്കുകളിൽ ഭേദം സർക്കാർ ടെലികോം ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ആണ്. എന്നാൽ ജിയോയാണ് മികച്ചതും ഫാസ്റ്റായതുമായ സേവനങ്ങൾ തരുന്നത്. 80 ദിവസത്തെ ബിഎസ്എൻഎൽ പ്ലാനുമായി മുട്ടിച്ച് നോക്കുമ്പോൾ ജിയോയിൽ ഓപ്ഷനുകളുണ്ടോ?

859 രൂപയാണ് റിലയൻസ് ജിയോ പ്ലാനിന് വിലയാകുന്നത്. ഇതിൽ ദിവസവും 2ജിബി ഡാറ്റ അനുവദിച്ചിരിക്കുന്നു. അൺലിമിറ്റഡ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസ് സേവനങ്ങളും ഈ ജിയോ പ്ലാനിൽ ആസ്വദിക്കാം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo