WhatsAppൽ മീഡീയ ഫയലുകൾ ഫോർവേഡ് ചെയ്യുമ്പോഴും ഇനി ക്യാപ്ഷനാകാം…

HIGHLIGHTS

വാട്സ്ആപ്പിൽ മീഡിയ ഫയലുകൾ ഫോർവേഡ് ചെയ്യുമ്പോൾ ക്യാപ്ഷൻ നൽകാം.

തിരഞ്ഞെടുക്കുന്ന കോൺടാക്റ്റുകളിൽ ക്യാപ്ഷൻ ഒഴിവാക്കാം.

ഐഒഎസ് ഡിവൈസുകളിൽ പുതിയ ഫീച്ചർ ഇതിനകം ലഭ്യമായിട്ടുണ്ട്.

WhatsAppൽ മീഡീയ ഫയലുകൾ ഫോർവേഡ് ചെയ്യുമ്പോഴും ഇനി ക്യാപ്ഷനാകാം…

ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്ട്‌സ്ആപ്പ് (WhatsApp) പുതിയ ഫീച്ചർ അവതരിപ്പിച്ചു. വീഡിയോകളോ ഫോട്ടോകളോ മറ്റൊരു കോൺടാക്റ്റിലേക്ക് ഫോർവേഡ് ചെയ്യുമ്പോൾ ക്യാപ്ഷൻ ചേർക്കാനുള്ള ഓപ്ഷനാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഫോട്ടോ, വീഡിയോ, ജിഫ് തുടങ്ങിയവയെല്ലാം ഫോർവേഡ് ചെയ്യുമ്പോൾ അടിക്കുറിപ്പ് നൽകാൻ സാധിക്കും. കുറച്ച് നാളുകളായി ഈ ഫീച്ചർ ബീറ്റ വേർഷനിൽ പരീക്ഷിച്ച് വരികയായിരുന്നു.

Digit.in Survey
✅ Thank you for completing the survey!

ഇതുവരെ WhatsAppൽ ഏതെങ്കിലും ഫോട്ടോയോ വീഡിയോയോ ഫോർവേഡ് ചെയ്യുമ്പോൾ അതിൽ ക്യാപ്ഷൻ നൽകാൻ സാധിക്കുമായിരുന്നില്ല. ക്യാപ്ഷൻ ആവശ്യമുള്ളവയ്ക്ക് മീഡിയ ഫയലുകൾ അയച്ചതിന് ശേഷം പ്രത്യേകം ടൈപ്പ് ചെയ്ത് അയക്കേണ്ടി വന്നിരുന്നു. ഇത് ഗ്രൂപ്പുകളിലേക്കും ചാറ്റുകളിലേക്കും മീഡിയ ഫോർവേഡ് ചെയ്ത് വിശദീകരണം നൽകുന്നത് ബുദ്ധിമുട്ടുള്ളതാക്കി. ഈ അവസരത്തിലാണ് വാട്സ്ആപ്പ് ഫോർവേഡ് ചെയ്യുന്ന മീഡിയ ഫയലുകൾക്ക് അടിക്കുറിപ്പ് നൽകാനുള്ള ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.

നിലവിൽ വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ ഐഒഎസ് പതിപ്പിൽ മാത്രമേ ലഭ്യമായിട്ടുള്ളു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആൻഡ്രോയിഡിൽ ഈ ഫീച്ചർ ലഭിക്കുന്നില്ല. എന്തായാലും വൈകാതെ തന്നെ ഫോർവേഡ് ചെയ്യുന്ന മീഡിയ ഫയലുകൾക്ക് ക്യാപ്ഷൻ നൽകുന്നതിനുള്ള ഫീച്ചർ ആൻഡ്രോയിഡ് ഡിവൈസുകൾക്കുള്ള ആപ്പിലും ലഭ്യമാകും. വിൻഡോസ്, മാക്ഒഎസ് എന്നിങ്ങനെയുള്ളവയിലും ഈ ഫീച്ചർ വൈകാതെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഫോർവേഡ് ചെയ്യുന്നതിൽ ക്യാപ്ഷൻ ചേർക്കുന്നത് എങ്ങനെ

ആരെങ്കിലും ഒരു ഫോട്ടോയോ വീഡിയോയോ അയച്ചാൽ അതിൽ കുറച്ചുനേരം ടാപ്പ് ചെയ്യുക. ഫോർവേഡ് ഓപ്ഷൻ പോപ്പ് അപ്പ് ആയി വന്നുകഴിഞ്ഞാൽ അതിൽ ടാപ്പ് ചെയ്യുക. ഇനി ഏത് കോൺടാക്റ്റിനാണോ മീഡിയ ഫയൽ അയക്കേണ്ടത് അത് തിരഞ്ഞെടുക്കുക. അതേ സ്ക്രീനിൽ തന്നെ താഴെ ക്യാപ്ഷൻ ചേർക്കാനുള്ള ഓപ്ഷൻ കാണും. ഇതിൽ നിങ്ങൾ നൽകാൻ ഉദ്ദേശിക്കുന്ന ക്യാപ്ഷൻ ടൈപ്പ് ചെയ്ത് നൽകുക. ഡയലോഗ് ബോക്സിന്റെ മുകളിൽ വലത് ഭാഗത്തുള്ള എക്സ് ഐക്കണിൽ ടാപ്പ് ചെയ്ത് വേണമെങ്കിൽ ക്യാപ്ഷൻ നീക്കം ചെയ്യാനും സാധിക്കും.

ഒന്നിലധികം കോൺടാക്റ്റുകൾക്ക് മീഡിയ ഫയലുകൾ ഫോർവേഡ് ചെയ്യുന്ന അവസരത്തിൽ അതിൽ ചിലതിൽ നിന്ന് മാത്രം ക്യാപ്ഷൻ നീക്കം ചെയ്യാനും സാധിക്കും. ഒറ്റത്തവണയായി മീഡിയ ഫയലുകൾ നിരവധി കോൺടാക്റ്റുകൾക്ക് അയക്കുമ്പോൾ ഓരോ കോൺടാക്റ്റിനും പ്രത്യേകം ക്യാപ്ഷൻ നൽകാനുള്ള സംവിധാനം ഇപ്പോൾ ലഭ്യമല്ല. വൈകാതെ തന്നെ ഈ ഫീച്ചർ ആൻഡ്രോയിഡ് ആപ്പിലും വെബ് വേർഷനുകളിലും എത്തുമെന്ന് പ്രതീക്ഷിക്കാം.

Nisana Nazeer
Digit.in
Logo
Digit.in
Logo