6000 mAh ഈ Vivo ഫോൺ ഇത്രയും കുറഞ്ഞ വിലയിൽ ഇവിടെ മാത്രം! വിട്ടുകളയല്ലേ…
നല്ല പവർഫുൾ ആയ ഫോൺ നോക്കുന്നവർക്ക് Vivo ബ്രാൻഡിൽ നിന്നുള്ള ഈ ബജറ്റ് ഫോൺ പരിഗണിക്കാം. വൈ സീരീസിലുള്ള ഈ വിവോ സ്മാർട്ട് ഫോണിന് ഫ്ലിപ്കാർട്ട് അന്യായമായ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 20000 രൂപയ്ക്ക് താഴെ ഫോൺ നോക്കുന്നവർക്ക് vivo Y58 5G മികച്ച ചോയിസാണ്. കാരണം ഡ്യുവൽ ക്യാമറയും, കരുത്തുറ്റ 6000 mAh ബാറ്ററിയുമുള്ള ഫോണാണിത്.
Survey6000 mAh vivo Y58 5G Price Deal
വിവോ വൈ58 5ജി ഫോണിന് ഫ്ലിപ്കാർട്ടിൽ 17000 രൂപയ്ക്കും താഴെയാണ് വില. ഇത് ഫ്ലിപ്കാർട്ട് അനുവദിച്ച സ്പെഷ്യൽ ഡീലാണ്. സ്മാർട്ട് ഫോൺ ആമസോണിൽ നിലവിൽ ലഭ്യമല്ല. ക്രോമ പോലുള്ള മറ്റ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഹാൻഡ്സെറ്റിന് 17000 രൂപയ്ക്കും മുകളിൽ വിലയാകുന്നു.

ഞങ്ങൾ ഇവിടെ പറയുന്നത് 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള ഫോണിനെ കുറിച്ചാണ്. ഹാൻഡ്സെറ്റിന് ലോഞ്ച് സമയത്ത് 23999 രൂപ വിലയുണ്ടായിരുന്നു. എന്നാൽ ഫ്ലിപ്കാർട്ടിലെ ഇപ്പോഴത്തെ വില വെറും 16998 രൂപ മാത്രമാണ്. 29 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണ് ഫോണിന് പ്രഖ്യാപിച്ചിരിക്കുന്നത്. സുന്ദർബൻസ് ഗ്രീൻ, ഹിമാലയൻ ബ്ലൂ എന്നീ രണ്ട് കളറുകളിളുള്ള വേരിയന്റിനും ഓഫർ ലഭ്യമാണ്.
എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ ക്യാഷ്ബാക്ക് ഓഫറുമുണ്ട്. 4000 രൂപ വരെയാണ് ഇങ്ങനെ നിങ്ങൾക്ക് ലാഭിക്കാവുന്നത്. വിവോ വൈ58 5ജി നിങ്ങൾക്ക് വേണമെങ്കിൽ ഇഎംഐയിലും സ്വന്തമാക്കാം. ഇതിനായി ഫ്ലിപ്കാർട്ട് 598 രൂപയുടെ ഡീൽ പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: ആമസോണിൽ കിട്ടാനില്ല, Leica 50MP ക്യാമറ Xiaomi 15 ഫ്ലിപ്കാർട്ടിൽ അതിഗംഭീര ഓഫർ വിലയിൽ
വിവോ വൈ58 5ജി സ്പെസിഫിക്കേഷൻസ്
വിവോ Y58 5ജിയിൽ 6.72 ഇഞ്ച് ഫുൾ HD+ LCD സ്ക്രീനാണുള്ളത്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുമുണ്ട്. അഡ്രിനോ 613 GPU ഉള്ള ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 4 ജെൻ 2 4nm മൊബൈൽ പ്ലാറ്റ്ഫോമിലാണ് ഫോൺ പ്രവർത്തിക്കുന്നത്.
ഈ വിവോ ഹാൻഡ്സെറ്റിൽ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 14 സോഫ്റ്റ് വെയറാണമുള്ളത്. f/1.8 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസറും ഇതിലുണ്ട്. സ്മാർട്ട് ഫോണിൽ f/2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ പോർട്രെയിറ്റ് ക്യാമറയും ഉൾപ്പെടുന്നു.
ഡ്യുവൽ റിയർ ക്യാമറ സിസ്റ്റത്തിന് പുറമെ ഫോണിന് മുൻവശത്ത് f/2.05 അപ്പേർച്ചറുള്ള 8MP ക്യാമറയുണ്ട്. ഫോണിലെ മറ്റൊരു ഹൈലൈറ്റ് ഇതിന്റെ ബാറ്ററിയാണ്. 44W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile