ആമസോണിൽ കിട്ടാനില്ല, Leica 50MP ക്യാമറ Xiaomi 15 ഫ്ലിപ്കാർട്ടിൽ അതിഗംഭീര ഓഫർ വിലയിൽ

ആമസോണിൽ കിട്ടാനില്ല, Leica 50MP ക്യാമറ Xiaomi 15 ഫ്ലിപ്കാർട്ടിൽ അതിഗംഭീര ഓഫർ വിലയിൽ

Leica 50MP ക്യാമറയുള്ള Xiaomi 15 എന്ന പ്രീമിയം സ്മാർട്ട് ഫോൺ ഗംഭീര കിഴിവിൽ വാങ്ങാം. ഇതിനായി നിങ്ങൾ ന്യൂ ഇയർ ഓഫർ വരെ കാത്തിരിക്കേണ്ട. ഇപ്പോൾ Flipkart സ്മാർട്ട്ഫോണിന് മികച്ച ഡീൽ വാഗ്ദാനം ചെയ്യുന്നു. ആമസോണിൽ ഫോൺ സ്റ്റോക്ക് ഔട്ടാണ്. അതേ സമയം ഫ്ലിപ്കാർട്ട് 11000 രൂപ വില വെട്ടിക്കുറച്ചാണ് ഫോൺ വിൽക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

Xiaomi 15 Price Discount on Flipkart

സ്റ്റൈലിഷ് ഡിസൈനും ടോപ് പെർഫോമൻസുമുള്ള സ്മാർട്ട് ഫോൺ ആണിത്. 79,999 രൂപയാണ് 12 GB, 512GB സ്റ്റോറേജുള്ള ഹാൻഡ്സെറ്റിന്റെ വില. ഇത് 70000 രൂപയ്ക്കും താഴെ വാങ്ങാമെന്നതാണ് ഓഫർ.

ഫ്ലിപ്കാർട്ടിൽ ഷവോമി പ്രീമിയം സെറ്റ് 68,499 രൂപയ്ക്ക് വിൽക്കുന്നു. ഇത് ഫോണിനുള്ള പരിമിതകാല ഓഫറാണ്. മാത്രമല്ല ഇത്രയും വിലക്കുറവുള്ളതിനാൽ പെട്ടെന്ന് സ്റ്റോക്ക് തീരാനും സാധ്യതയുണ്ട്.

സ്മാർട്ട് ഫോണിന് ഫ്ലിപ്കാർട്ട് ഇഎംഐ, ബാങ്ക് ഓഫറുകളും നൽകുന്നു. ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 4000 രൂപയുടെ ഡിസ്കൌണ്ട് ലഭ്യമാണ്. ഇങ്ങനെ നിങ്ങൾക്ക് 64499 രൂപയ്ക്ക് ഹാൻഡ്സെറ്റ് വാങ്ങിക്കാം. 2,409 രൂപയുടെ ഇഎംഐ ഡീലും ഫ്ലിപ്കാർട്ടിൽ നിന്ന് ലഭ്യമാണ്.

Xiaomi 15 price drops by Rs 10,000 on Flipkart: Check deal details here

ഷവോമി 15 സ്പെസിഫിക്കേഷൻസ്

ഡിസ്പ്ലേ: 6.36 ഇഞ്ച് OLED സ്‌ക്രീനാണ് ഷവോമി 15 ഫോണിലുള്ളത്. ഇതിന് 1.5K റെസല്യൂഷനും സുഗമമായ 120Hz റിഫ്രഷ് റേറ്റുമുണ്ട്. ഫോണിന് HDR, ഡോൾബി വിഷൻ സപ്പോർട്ട് ലഭിക്കുന്നു.

പ്രോസസർ: ക്വാൽകോമിൽ നിന്നുള്ള സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് സ്മാർട്ട് ഫോണിന് കരുത്ത് പകരുന്നത്.

ക്യാമറ: ഷവോമി 15 5ജിയിൽ മൂന്ന് ക്യാമറകളുണ്ട്. ഇതിൽ ലൈക്ക സപ്പോർട്ട് ചെയ്യുന്ന 50MP പ്രൈമറി ക്യാമറയുണ്ട്. കൂടാതെ അൾട്രാ-വൈഡ് ക്യാമറയും, ടെലിഫോട്ടോ ക്യാമറയും പിൻവശത്തുണ്ട്. ഫോണിന് മുൻവശത്ത്, സെൽഫികൾക്കായി 32MP ക്യാമറയുമുണ്ട്.

Also Read: BSNL 60 Days Plan: അൺലിമിറ്റഡ് കോളിങ്, 10GB ഡാറ്റ, 2 മാസത്തേക്ക്, ചെറിയ വിലയിൽ!

ബാറ്ററി: ഈ ഷവോമി 15 ഫോണിൽ 90W വയർഡ് ചാർജിംഗും 50W വയർലെസ് ചാർജിംഗ് സപ്പോർട്ടും ലഭിക്കുന്നു. ഇതിൽ 5,240mAh ബാറ്ററി കൊടുത്തിരിക്കുന്നു. ഹൈപ്പർ OS 2.0 സോഫ്റ്റ് വെയറാണ് സ്മാർട്ട് ഫോണിൽ നൽകിയിരിക്കുന്നത്.

ഡ്യൂറബിലിറ്റി: IP68 റേറ്റിംഗുള്ള ഷവോമി 15 ഫോൺ വെള്ളവും പൊടിയും പ്രതിരോധിക്കും.

മറ്റ് ഫീച്ചറുകൾ: അൾട്രാസോണിക് ഫിംഗർപ്രിന്റ് സ്കാനറും ഷവോമി 15 ഹാൻഡ്സെറ്റിലുണ്ട്. ഈ പ്രീമിയം ഫോണിൽ NFC എന്ന കണക്റ്റിവിറ്റി ഓപ്ഷനും ലഭ്യമാണ്. അതുപോലെ ഫോണിൽ ഡോൾബി അറ്റ്‌മോസുള്ള സ്റ്റീരിയോ സ്പീക്കറുകളും സജ്ജീകരിച്ചിട്ടുണ്ട്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo