ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് വരിക്കാർക്ക് ലാഭകരമായ ഒരു റീചാർജ് പ്ലാൻ പറഞ്ഞുതരട്ടെ! 50 ദിവസം റീചാർജ് ആസ്വദിക്കാൻ വളരെ ബജറ്റ് ഫ്രണ്ട്ലിയായൊരു ഓപ്ഷനാണിത്. ഈ പ്ലാനിൽ അൺലിമിറ്റഡ് കോളുകളും മറ്റ് ടെലികോം സേവനങ്ങളും BSNL Telecom തരുന്നുണ്ട്. 50 ദിവസ പ്ലാനിനെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഞങ്ങൾ പറഞ്ഞുതരാം.
Surveyവരിക്കാർക്ക് വേണ്ടി നിരവധി പുതിയ പ്ലാനുകൾ കമ്പനി അവതരിപ്പിക്കുന്നു. പ്രത്യേകിച്ച് സ്വദേശി 4ജി അവതരിപ്പിച്ചതിന് പിന്നാലെ ഇവയ്ക്കെല്ലാം ജനപ്രിയതയും വർധിച്ചു.
BSNL 50 Days Plan വിശദാംശങ്ങൾ
ഈ റീചാർജ് പ്ലാനിൽ നിങ്ങൾക്ക് ഒന്നര മാസത്തേക്കുള്ള ടെലികോം സേവനങ്ങളാണ് ഉൾപ്പെടുത്തുന്നത്. രാജ്യത്തെ പൊതുമേഖലാ ടെലികോം കമ്പനിയാണ് ബിഎസ്എൻഎൽ.
ബിഎസ്എൻഎല്ലിന്റെ റീചാർജ് പ്ലാനുകൾ ഉപയോക്താക്കൾക്കിടയിൽ വളരെ ജനപ്രിയമാണ്. സ്വകാര്യ ടെലികോം കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ റീചാർജ് പ്ലാനുകൾ വളരെ വില കുറഞ്ഞതാണ്. 50 ദിവസ പ്ലാനും വ്യത്യസ്തമല്ല. ഇതിന് 350 രൂപയിലും താഴെയാണ് വില. കോളിങ്, എസ്എംഎസ്, ഡാറ്റ സേവനങ്ങൾ പ്രീ പെയ്ഡ് വരിക്കാർക്ക് ലഭിക്കും.
BSNL Rs 347 Plan: ആനുകൂല്യങ്ങൾ
347 രൂപയുടെ ഭാരത് സഞ്ചാര് നിഗം ലിമിറ്റഡ് പ്ലാനിൽ നിങ്ങൾക്ക് നീണ്ട വാലിഡിറ്റി ലഭിക്കുമെന്നതാണ് പ്രത്യേകത. ഇതിൽ കമ്പനി അൺലിമിറ്റഡായി കോളിങ് സേവനങ്ങൾ അനുവദിച്ചിരിക്കുന്നു. ഇതിൽ 2 ജിബി പ്രതിദിന ഡാറ്റയും കമ്പനി തരുന്നു.
ദീർഘകാല, ബജറ്റ് സൗഹൃദ പ്ലാനാണിത്. 347 രൂപയുടെ പ്ലാനിൽ എല്ലാ നെറ്റ്വർക്കുകളിലേക്കും പരിധിയില്ലാത്ത കോളിംഗ് ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ പ്രതിദിനം 100 എസ്എംഎസ് ലഭ്യമാണ്. ഈ ബിഎസ്എൻഎൽ പ്ലാൻ പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ നൽകുന്നു.

ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 80 കെബിപിഎസായി കുറയുന്നു. ഈ ബിഎസ്എൻഎൽ പ്ലാൻ 50 ദിവസത്തേക്ക് സിം ആക്ടീവാക്കി തുടരാൻ സഹായിക്കുന്നു. ഇതിന്റെ ദിവസ ചെലവ് എത്രയാണെന്ന് അറിയണ്ടേ? 6.94 രൂപയാണ് പ്ലാനിന്റെ ദിവസ ചെലവ്.
ബിഎസ്എൻഎൽ 4G ഗുണകരമാണോ?
ഇന്ത്യ തന്നെ വികസിപ്പിച്ചെടുത്ത 4ജി കണക്റ്റിവിറ്റിയാണ് സർക്കാർ ടെലികോമിൽ നിന്ന് ലഭിക്കുന്നത്. ഇത് സ്വദേശി 4ജി എന്നറിയപ്പെടുന്നു. വലിയ പണിയില്ലാതെ 5ജിയിലേക്ക് മാറാൻ ഇത് സഹായിക്കുന്നു.
Also Read: Price Hike: Jio, Airtel, Vi എന്താടോ ഇങ്ങനെ? വീണ്ടും വരിക്കാരെ വെട്ടിലാക്കാൻ പ്ലാനുകളുടെ വില കൂട്ടും…
4 ജി രാജ്യത്ത് വ്യാപകമാക്കിയെങ്കിലും ഇപ്പോഴും നെറ്റ് വർക്ക് പരാതി ഉയരുന്നു. റേഞ്ചില്ല, കോൾ ഇടയ്ക്ക് നിന്ന് പോകുന്നു എന്ന് വരിക്കാർ ഇപ്പോഴും പരാതിപ്പെടുന്നു. ടാറ്റയുടെ തേജസ് നെറ്റ്വർക്കുമായി ചേർന്നാണ് ബിഎസ്എൻഎൽ Swadeshi 4G അവതരിപ്പിച്ചത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile