ഷവോമിയുടെ MI BAND 3I മോഡലുകൾ പുറത്തിറക്കി ;വില ?

HIGHLIGHTS

കുറഞ്ഞ ചിലവിൽ വീണ്ടും Mi യുടെ ബാൻഡുകൾ എത്തി

ഷവോമിയുടെ ഏറ്റവും പുതിയ ബാൻഡുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .ഷവോമിയുടെ MI BAND 3I മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ബ്ലാക്ക് നിറങ്ങളിൽ മാത്രമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .ഷവോമിയുടെ ഈ പുതിയ ബാൻഡുകളും സ്മാർട്ട് ഫോണുകളുമായി പെയർ ചെയ്യുവാൻ സാധിക്കുന്നതും ആണ് .കൂടാതെ ഈ ബാൻഡുകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .

കൂടാതെ 20 ദിവസ്സം വരെയാണ് കമ്പനി ഇതിനു ബാറ്ററി ലൈഫ് പറയുന്നത് .കഴിഞ്ഞ വർഷമായിരുന്നു  Mi Band 3 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരുന്നത് .എന്നാൽ കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മോഡൽകൂടിയാണിത് .1,299 രൂപയാണ് ഷവോമിയുടെ MI BAND 3I മോഡലുകളുടെ വില വരുന്നത് .0.78 ഇഞ്ചിന്റെ മോണോക്രോം വൈറ്റ് അമലോഡ്  ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .കൂടാതെ 128×80 റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .

https://twitter.com/XiaomiIndia/status/1197402773634969600?ref_src=twsrc%5Etfw

110mAhന്റെ ബാറ്ററി ലൈഫും & 20 ദിവസ്സം വരെ നില നിൽക്കുന്ന ബാറ്ററിയും ആണ് ഈ MI BAND 3I ബാൻഡുകൾക്ക് ലഭിക്കുന്നത് .കൂടാതെ Android 4.4  ,iOS 9.0 മുകളിലുള്ള എല്ലാ സ്മാർട്ട് ഫോണുകളിലും ഇത് സപ്പോർട്ട് ആകുന്നതാണ് .5ATM വാട്ടർ റെസിസ്റ്റന്റ് സർട്ടിഫിക്കറ്റും ലഭിച്ചിരിക്കുന്ന ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ബാൻഡ് കൂടിയാണിത് .ഇപ്പോൾ ഷവോമിയുടെ ഒഫിഷ്യൽ വെബ് സൈറ്റ് വഴി പ്രീ ഓർഡറുകൾ നടത്തുവാനും സാധിക്കുന്നതാണ് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :