16ജിബിയുടെ റാം 108+16+12+5 ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ ?

HIGHLIGHTS

XIAOMI MI 10 PRO 5G ചിലപ്പോൾ 16ജിബിയുടെ റാംമ്മിൽ വരെ പ്രതീക്ഷിക്കാം

2020 ന്റെ തുടക്കത്തിലും സ്മാർട്ട് ഫോൺ കമ്പനികൾ തമ്മിൽ പൊരിഞ്ഞ പോരാട്ടം തന്നെയാണ് നടക്കുന്നത് .പ്രധാനമായും ഷവോമിയുടെ റിയൽമിയും തമ്മിലാണ് .ഇന്ത്യൻ വിപണിയിൽ ബഡ്ജറ്റ് റെയിഞ്ചിൽ നല്ല ക്യാമറ സവിശേഷതകളോടെ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നതിൽ ഈ രണ്ടു കമ്പനികളും മുൻപന്തിയിൽ തന്നെയാണുള്ളത് .റിയൽമിയുടെ സ്മാർട്ട് ഫോണുകൾ ബഡ്ജറ്റ് റെയിഞ്ചിൽ 64 മെഗാപിക്സൽ ക്യാമറ ഫോണുകൾ പുറത്തിറക്കിയപ്പോൾ ഷവോമിയുടെ ഫോണുകളും എത്തിയിരുന്നു .

എന്നാൽ ഇപ്പോൾ ഷവോമിയുടെ 108 മെഗാപിക്സലിന്റെ ക്യാമറ ഫോണുകൾ ചൈന വിപണിയിൽ എത്തിയിരുന്നു .എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 16 ജിബിയുടെ റാംമ്മിൽ ഷവോമിയുടെ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നുണ്ട് എന്നാണ് .XIAOMI MI 10 PRO 5G എന്ന സ്മാർട്ട് ഫോണുകൾ ആണ് ഉടൻ വിപണിയിൽ പ്രതീക്ഷിക്കുന്ന മറ്റൊരു സ്മാർ ഫോൺ .റിപ്പോർട്ടുകൾ പ്രകാരം ഇതിന്റെ റാം 16ജിബി വരെയും കൂടാതെ 5ജി ടെക്ക്നോളജിയിലും പ്രതീക്ഷിക്കാവുന്നതാണ് .

കൂടാതെ ഈ സ്മാർട്ട് ഫോണുകളും 109 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറയിൽ പ്രതീക്ഷിക്കാവുന്നതാണ് .108MP + 16MP + 12MP + 5 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ 16ജിബിയുടെ റാം & 512GBയുടെ വരെ സ്റ്റോറേജുകൾ ഈ മോഡലുകൾക്ക് പ്രതീക്ഷിക്കാവുന്നതാണ് .

കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 5250mAhന്റെ ബാറ്ററി ലൈഫും പ്രതീക്ഷിക്കാവുന്നതാണ് .XIAOMI MI 10 PRO 5G സ്മാർട്ട് ഫോണുകൾ ഫെബ്രുവരി മാസത്തിൽ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :