വൊഡാഫോൺ കൂടാതെ BSNL പുറത്തിറക്കിയ 100 രൂപയ്ക്ക് താഴെ ലഭിക്കുന്ന ഓഫറുകൾ

HIGHLIGHTS

വൊഡാഫോണിന്റെയും BSNL ന്റെയും ചോട്ടാ ഓഫറുകൾ

 

BSNL അവരുടെ ഏറ്റവും പുതിയ പുതുക്കിയ ഓഫറുകൾ പുറത്തിറക്കി .98 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിച്ചുകൊണ്ടിരുന്ന ഓഫറുകളാണ് ഇപ്പോൾ പുതുക്കിയിരിക്കുന്നത് .ഈ ഓഫറുകൾ പ്രകാരം നേരത്തെ ഉപഭോതാക്കൾക്ക് ദിവസേന 1.5 ജിബിയുടെ ഡാറ്റയായിരുന്നു ലഭിച്ചുകൊണ്ടിരുന്നത് .എന്നാൽ ഇതേ ഓഫറുകളിൽ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 2 ജിബിയുടെ ഡാറ്റയാണ് .അതിനോടൊപ്പം തന്നെ EROS സബ്‌സ്‌ക്രിപ്‌ഷനും സൗജന്യമായി ലഭ്യമാകുന്നതാണു് .ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് 24 ദിവസ്സത്തേക്കാണ് .നേരത്തെ ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിച്ചിരുന്നത് 26 ദിവസ്സമായിരുന്നു .കൂടാതെ 78 രൂപയുടെ  ഉപഭോതാക്കൾക്ക് EROS സബ്‌സ്‌ക്രിപ്‌ഷനും സൗജന്യമായി ലഭ്യമാകുന്നതാണു്.

 

വൊഡാഫോണിന്റെ 100 രൂപയ്ക്ക് താഴെ ലഭിക്കുന്ന ഓഫറുകൾ

വൊഡാഫോണിന്റെ പുതിയ ചോട്ടാ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു . വൊഡാഫോണിന്റെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഫിൽമി ഓഫറുകൾ എന്ന പേരിലാണ് ഈ ഓഫറുകൾ ഈ ചോട്ടാ ഓഫറുകൾ ഇപ്പോൾ ലഭ്യമാകുന്നത് .16 രൂപയുടെ റീച്ചാർജുകളിലാണ് വൊഡാഫോൺ ഫിൽമി ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .16 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ പ്രീപെയ്‌ഡ്‌ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 1 ജിബിയുടെ 4 ജി കൂടാതെ 3 ജി ഡാറ്റ .

നിലവിൽ ലഭിക്കുന്ന ഒരു മികച്ച ചോട്ടാ ഓഫറുകൾ കൂടിയാണ് ഇപ്പോൾ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .16 രൂപയ്ക്ക് 1 ജിബിയുടെ ഡാറ്റ ലഭ്യമാകുന്നത് 24 മണിക്കൂർ നേരത്തേക്കാണ് .1 ദിവസ്സത്തേക്കു വിഡിയോകളും കൂടാതെ സിനിമകളും കാണുന്നതിന് കൂടാതെ ഡൌൺലോഡ് ചെയ്യുന്നതിന് 16 രൂപയുടെ ഈ ഫിൽമി ഓഫറുകൾ സഹായകമാകുന്നതാണ് .കൂടാതെ വൊഡാഫോണിന്റെ തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .

കേരള .ആസാം ,ഗുജറാത്ത് ,മധ്യപ്രദേശ് ,ഗോവ ,ഹരിയാന ,കർണാടക ,ജമ്മു കാശ്മീർ ,മഹാരാഷ്ട്ര എന്നി സർക്കിളുകളിൽ മാത്രമാണ് വൊഡാഫോണിന്റെ ഫിൽമി ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .വൊഡാഫോണിന്റെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും കൂടാതെ ആപ്പ്ലികേഷനുകൾ വഴിയും ഈ ഓഫറുകൾ റീച്ചാർജ്ജ്‌ ചെയ്യാവുന്നതാണ് .കൂടാതെ വൊഡാഫോണിന്റെ തന്നെ 28 ,33 കൂടാതെ 49 എന്നി ചോട്ടാ ഓഫറുകളും ഇപ്പോൾ ലഭ്യമാകുന്നതാണു് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :