ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷനുകളിൽ ഒന്നാണ് ടിക്ക് ടോക്ക് .എന്നാൽ ഈ ആപ്ലികേഷനുകളിലും ഒരുപാടു അപകടങ്ങൾ ഇപ്പോൾ പതുങ്ങിയിരിക്കുന്ന .കൂടുതൽ ശ്രദ്ധ നേടുവാൻ പലതരത്തിലുള്ള അപകടകരമായ നമ്മുടെ ജീവന് വരെ ഭീഷണിയാകുന്ന വിഡിയോകൾ വരെയാണ് എടുക്കുന്നത് .ഇന്ത്യയിൽ ഒരു സമയത് ടിക്ക് ടോക്കിനു പൂട്ടു വീഴുമെന്ന് വരെ വിചാരിച്ചിരുന്ന ഒരു സമയം ഉണ്ടായിരുന്നു .
https://twitter.com/nicolewong89/status/1228217841154871299?ref_src=twsrc%5Etfw
ഇന്ത്യയിൽ പല സ്ഥലങ്ങളിൽ നിന്നും വരെ കോടതികൾ ടിക്ക് ടോക്കിനെ നിരോധിക്കുവാൻ പരാതികൾ എത്തിയിരുന്നു .എന്നാൽ ഇപ്പോൾ ഇതാ ജീവന് ഭീഷണിയാകുന്ന പുതൊയൊരു ചലഞ്ച് ആണ് വൈറൽ ആയികൊണ്ടിരിക്കുന്നത് .സ്കുൾ ബ്രേക്കർ എന്ന പേരിലാണ് ഇത്തരത്തിലുള്ള വിഡിയോകൾ പ്രചരിക്കുന്നത് .ഇത്തരത്തിലുള്ള വിഡിയോകൾ ഇന്ത്യയിലും പ്രചരിക്കുന്നുണ്ട് .
എന്നാൽ നിങ്ങൾ ഒരു തരത്തിലുള്ള ഈ ചലഞ്ച് വിഡിയോകൾ ചെയ്യരുത് .ഇത് നിങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്ന ഒരു ചലഞ്ച് തന്നെയാണ് .സൗത്ത് അമേരിക്കയിൽ നിന്നുമാണ് ഇത്തരത്തിലുള്ള Skull breaker ചലഞ്ചുകൾ ആദ്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത് .
https://twitter.com/MSKJonline/status/1228742654550257669?ref_src=twsrc%5Etfw