ടിക്ക് ടോക്ക് മുന്നിൽ ;പിന്നിലാക്കിയത് ഫേസ്ബുക്കിനെ

HIGHLIGHTS

ഏകദേശം 700 മില്യൺ ഡൌൺലോഡ് ആണ് നടന്നിരിക്കുന്നത്

ഇന്ന് ലോകത്തു തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് ടിക്ക് ടോക്ക് എന്ന ആപ്ലികേഷനുകൾ .2019 ൽ പല റെക്കോർഡുകളും ടിക്ക് ടോക്കിന്റെ പേരിലാണ് ഉള്ളത് എന്നുതന്നെ പറയാം .കഴിഞ്ഞ വർഷം ഫേസ്ബുക്കിനെയും ,മെസ്സഞ്ചറിനേയും ,ഇൻസ്റ്റാഗ്രാമിനെയും പിന്നിലാക്കി ടിക്ക് ടോക്ക് ഡൌൺലോഡ് ചെയ്തത് ഏകദേശം 700 മില്യൺ ഡൌൺലോഡ് ആണ് .

ഇപ്പോൾ ഓവർ ഓൾ ടിക്ക് ടോക്കിനു മുകളിൽ വാട്ട്സ് ആപ്പ് മാത്രമാണുള്ളത് .2018ൽ നാലാം സ്ഥാനത്തുണ്ടായിരുന്ന ടിക്ക് ടോക്ക് 2019 അവസാനിച്ചപ്പോഴേക്കും ആദ്യം രണ്ടിൽ എത്തിക്കഴിഞ്ഞു .2018 ൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ച ആപ്ലികേഷനുകൾ ഒന്നിൽ വാട്ട്സ് ആപ്പ് ,രണ്ടാമതായി ഫേസ്ബുക്ക് ,മൂന്നിൽ മെസ്സഞ്ചർ എന്നിങ്ങനെയായിരുന്നു .നാലാം സ്ഥാനത്തായിരുന്നു ടിക്ക് ടോക്ക് എത്തിയിരുന്നത് .

എന്നാൽ 2019 ലെ കണക്കുകൾ പരിശോധിക്കുമ്പോൾ  ഒന്നിൽ വാട്ട്സ് ആപ്പ് ,രണ്ടാം സ്ഥാനത്തു ടിക്ക് ടോക്ക് ,മൂന്നിൽ മെസ്സഞ്ചർ ,നാലാമതായി ഫേസ്ബുക്ക് എന്നിങ്ങനെയാണ് .എന്നാൽ യൂട്യൂബ് 2018 ലും കൂടാതെ 2019 ലും എട്ടാം സ്ഥാനത്തു തന്നെയാണുള്ളത് .ലൈക് ,ഇൻസ്റ്റാ പോലെയുള്ള ആപ്ലികേഷനുകൾക്ക് മുന്നേറാൻകൂടി കഴിഞ്ഞില്ല  .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :