സാംസങ്ങിന്റെ ഗാലക്സി ടാബ് S6 ലൈറ്റ് 2022 എഡിഷൻ എത്തി

HIGHLIGHTS

സാംസങ്ങിന്റെ പുതിയ ടാബ്‌ലറ്റുകൾ വിപണിയിൽ പുറത്തിറക്കി

Samsung Galaxy Tab S6 Lite 2022 മോഡലുകളാണ് എത്തിയിരിക്കുന്നത്

സാംസങ്ങിന്റെ പുതിയ ടാബ്‌ലറ്റുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Samsung Galaxy Tab S6 Lite 2022 എന്ന ടാബ്ലെറ്റുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഒരുപാടു മികച്ച സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടു തന്നെയാണ് ഈ Samsung Galaxy Tab S6 Lite 2022 ടാബ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ മറ്റു സവിശേഷതകൾ നോക്കാം .

Samsung Galaxy Tab S6 Lite 2022

ഡിസ്‌പ്ലേയിലേക്കു നോക്കുകയാണെങ്കിൽ 10.4-inch IPS LCD ഡിസ്‌പ്ലേയിലാണ് ഇത് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .അതുപോലെ തന്നെ FHD+ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ടാബ്ലെറ്റുകൾക്ക് 8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 720G പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ Android 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ ഇതിന്റെ ലോക വിപണിയിലെ വില വരുന്നത് €400  ആണ് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 32,279 രൂപയ്ക്ക് അടുത്തുവരും .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :