Paytm മാളിന്റെ പുതിയ കാർണിവൽ ഓഫറുകൾ എത്തുന്നു

HIGHLIGHTS

പുതിയ ഓഫറുകളുമായി Paytm മാൾ എത്തുന്നു

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും കൂടാതെ ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ ഓഫറുകൾക്ക് ശേഷം Paytm മാളിൽ നടക്കുന്ന മികച്ച ഫെസ്റ്റ് ആണ് Paytm കാർണിവൽ ഫെസ്റ്റ് .ദിപാവലി വരുന്നതിനു മുൻപ് തന്നെ ദിവാലി ഫെസ്റ്റ് ഓഫറുകൾ Paytm മാളിൽ ലഭിക്കുന്നതാണ് .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് സ്മാർട്ട് ഫോണുകൾ ,;ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ മറ്റു ഗൃഹോപകരണ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ഓഫറുകളും ലഭിക്കുന്നുണ്ട് .

അതിൽ എടുത്തു പറയേണ്ടത് പ്രധാന രണ്ടു ഓഫറുകളാണ് .പ്രൈസ് ഡ്രോപ്പ് ഓഫറുകളും കൂടാതെ ഫ്ലാഷ് സെയിൽ ഓഫറുകളും .പ്രൈസ് ഡ്രോപ്പ് ഓഫറുകളിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകുനേരം 4 മണി വരെ വിലക്കുറവിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മറ്റു പുതിയ ഉത്പന്നങ്ങളുടെ ഫ്ലാഷ് സെയിലുകളും paytm കാർണിവൽ ഫെസ്റ്റിൽ നടക്കുന്നതായിരിക്കും .സ്മാർട്ട് ഫോണുകൾക്ക് 10000 രൂപവരെയാണ് paytm മാളിൽ നിന്നും ക്യാഷ് ബാക്ക് ലഭിക്കുന്നത് .

HDFC ബാങ്ക് ക്യാഷ് ബാക്ക് കൂടാതെ Paytm മാൾ നൽകുന്ന കൂപ്പൺ കെ=ക്യാഷ് ബാക്ക് കോഡുകളും ലഭ്യമാകുന്നതാണു് .299 രൂപയുടെ ബ്രാൻഡ് ബ്ലൂടൂത്ത് ഹെഡ് ഫോണുകളും 1000 രൂപയ്ക്ക് താഴെ ബ്ലൂടൂത്ത് സ്പീക്കറുകളും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി 30 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളിൽ ക്യാമറകൾ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ടെലിവിഷനുകൾ 55 ശതമാനം വരെ ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ സെറ്റ് ടോപ്പ് ബോക്സുകൾ കൂടാതെ 10000 രൂപയ്ക്ക് താഴെ ടെലിവിഷനുകൾ എന്നിവയും Paytm മാളിന്റെ കാർണിവൽ ഫെസ്റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടുതൽ ഓഫറുകൾ അറിയുവാൻ Paytm മാളിന്റെ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :