1,299 രൂപയ്ക്ക് First Sale, കിടിലൻ ഫീച്ചറിൽ ബജറ്റ് ഫ്രെണ്ട്ലി ഇയർബഡ്! Realme Buds T110 പുറത്തിറങ്ങി

HIGHLIGHTS

1500 രൂപയ്ക്കും താഴെ Realme Buds T110 പുറത്തിറങ്ങി

ഇൻ-ഇയർ ഡിസൈനിലാണ് ഈ TWS ഇയർപോഡുകൾ വന്നിട്ടുള്ളത്

AI ENC നോയ്‌സ് ക്യാൻസലേഷൻ ഫീച്ചർ Realme TWS-ൽ ലഭ്യമാണ്

1,299 രൂപയ്ക്ക് First Sale, കിടിലൻ ഫീച്ചറിൽ ബജറ്റ് ഫ്രെണ്ട്ലി ഇയർബഡ്! Realme Buds T110 പുറത്തിറങ്ങി

റിയൽമി P1 സീരീസിനൊപ്പം Realme Buds T110 പുറത്തിറങ്ങി. 1500 രൂപയ്ക്കും താഴെ വരുന്ന ഇയർബഡ്സ് ആണിത്. 10mm ഡൈനാമിക് ബാസ് ഡ്രൈവറുള്ള ഉപകരണമാണിത്. ഫാസ്റ്റ് ചാർജിങ് ഫീച്ചറുള്ള ഈ Realme earbuds-ന്റെ പ്രത്യേകതകൾ നോക്കാം.

Digit.in Survey
✅ Thank you for completing the survey!

Realme Buds T110

AI ENC നോയ്‌സ് ക്യാൻസലേഷൻ ഫീച്ചർ Realme TWS-ൽ ലഭ്യമാണ്. റിയൽമി പി സീരീസ് എന്ന മിഡ് റേഞ്ച് ഫോണുകൾക്കൊപ്പമാണ് ഇയർബഡ്സും വന്നത്. ആകർഷകമായ ഡിസൈനും, കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളുമുണ്ട്. കൺട്രി ഗ്രീൻ, ജാസ് ബ്ലൂ, പങ്ക് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ബഡ്സ് വന്നിട്ടുള്ളത്.

realme buds t110 tws with 38 hours of playback time launch april 15 in india
Realme Buds T110

പുതിയ Realme Buds ഫീച്ചറുകൾ

ഇൻ-ഇയർ ഡിസൈനിലാണ് ഈ TWS ഇയർപോഡുകൾ വന്നിട്ടുള്ളത്. 10mm ഡൈനാമിക് ബാസ് ഡ്രൈവർ യൂണിറ്റ് ബഡ്സിലുണ്ട്. ഒരു കോമ്പോസിറ്റ് ഡയഫ്രം ഉൾപ്പെടുത്തിയിട്ടുള്ള ബഡ്സാണിത്.

ബ്ലൂടൂത്ത് പതിപ്പ് 5.4-നൊപ്പമാണ് റിയൽമി ബഡ്സ് വരുന്നത്. ബ്രൈറ്റ്, ബാലൻസ്ഡ്, ബാസ് ബൂസ്റ്റ്+ മോഡുകൾ ഇതിലുണ്ട്. ഇതിനായി ഒന്നിലധികം ഇക്യു മോഡുകൾ ഇയർപോഡിൽ നൽകിയിട്ടുണ്ട്.

ക്ലാരിറ്റിയും ക്വാളിറ്റിയുമുള്ള കോൾ എക്സ്പീരിയൻസ് ഈ ഇയർബഡ്സിൽ ലഭിക്കും. ഇതിനായി റിയൽമി ബഡ്സ് AI എൻവയോൺമെന്റൽ നോയ്‌സ് കാൻസലേഷൻ ഉപയോഗിച്ചിട്ടുണ്ട്. കുറഞ്ഞ ലേറ്റൻസിയും ഗെയിമിംഗ് മോഡും ഇയർപോഡിലുണ്ട്. റിയൽമി ലിങ്ക് കമ്പാനിയൻ ആപ്പിനൊപ്പം ഇവ പ്രവർത്തിപ്പിക്കാനാകും.

ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഇയർബഡ്ഡാണിതെന്ന് റിയൽമി പറയുന്നു. അതായത്, 10 മിനിറ്റ് ചാർജ് ചെയ്താൽ 120 മിനിറ്റ് വരെ മ്യൂസിക് പ്ലേബാക്ക് ലഭിക്കും. ചാർജിംഗ് കെയ്‌സ് ഉപയോഗിച്ച് ഇയർബഡുകൾക്ക് 38 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്ക് ലഭിക്കും. അതിനാൽ ചാർജിങ്ങിൽ കേമനായൊരു ഇയർബഡ്ഡാണ് കമ്പനി പുറത്തിറക്കിയത്.

പുതിയതായി വിപണിയിലെത്തിയ ഇയർബഡ്സുകളിൽ വാട്ടർപ്രൂഫ് സൌകര്യമുണ്ടെന്ന് കമ്പനി പറയുന്നു. ഇതിൽ ഐപിഎക്‌സ് 5 റേറ്റിങ്ങുണ്ട്. കൂടാതെ ഈസിയായി പ്രവർത്തിപ്പിക്കാൻ ഇൻ ടച്ച് കൺട്രോൾ ഫീച്ചറുകളുമുണ്ട്.

Read More: 108MP ക്യാമറ, 5000mAh ബാറ്ററി Infinix മിഡ്- റേഞ്ച് ഫോൺ എത്തി, Special Sale-ൽ അത്യാകർഷക ഓഫറുകളും

വില എത്ര? എങ്ങനെ വാങ്ങാം?

1,499 രൂപ വില വരുന്ന ഇയർബഡ്സാണിത്. റിയൽമി ബഡ്സ് T110-ന്റെ വിൽപ്പന ആരംഭിച്ചിട്ടില്ല. ഏപ്രിൽ 19 മുതലായിരിക്കും ഇത് പർച്ചേസിന് ലഭ്യമാക്കുന്നത്. ഫ്ലിപ്പ്കാർട്ടിലും റിയൽമി ഡോട്ട് കോമിലും ഇവ ഓൺലൈൻ പർച്ചേസിന് ലഭിക്കും. ആദ്യ സെയിലിന്റെ ഭാഗമായി 200 രൂപ കിഴിവ് നൽകുന്നുണ്ട്. ഇങ്ങനെ 12,99 രൂപയ്ക്ക് പുതുപുത്തൻ ഇയർബഡ് വാങ്ങാം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo