50 മണിക്കൂർ ബാറ്ററിയുമായി iQOO Buds എത്തി; ബജറ്റ് വിലയിൽ പുത്തൻ ഇയർബഡ്സ്

ബജറ്റ് വിലയിൽ മികച്ചൊരു ഹെഡ്ഫോൺ നോക്കുന്നവർക്കായി ഇതാ ഐഖൂവിന്റെ പുത്തൻ ഇയർഫോൺ. വെറും 1,899 രൂപ വിലയിൽ iQOO Buds പുറത്തിറക്കി. പ്രീമിയം ലുക്കും അത്യാധുനിക ഫീച്ചറുകളുമുള്ള ഇയർപോഡാണിത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 50 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന വമ്പൻ ബാറ്ററി ഇതിനുണ്ട്. ക്ലാരിറ്റി കോളുകൾക്കായി AI കോൾ നോയിസ് ക്യാൻസലേഷൻ സാങ്കേതികവിദ്യയും ഇതിനുണ്ട്. ഇതേ റേഞ്ചിൽ ഇന്ന് വിപണിയിലെത്തിച്ച സിഎംഎഫ് ഇയർപോഡിന് എതിരാളിയാണ് ഐക്യൂ ബഡ്സെന്ന് പറയാം. കുറഞ്ഞ ചിലവിൽ കൂടുതൽ ബാറ്ററി ബാക്കപ്പും മികച്ച ഓഡിയോ ക്വാളിറ്റിയും നോക്കുന്നവർക്ക് ഇയർപോഡ് മികച്ച ചോയിസാണ്. ഐക്യൂ ബഡ്സിന്റെ പ്രത്യേകതയും വിലയും അറിയാം.

iQOO Buds Features

53mAh ബാറ്ററിയുള്ള ഇയർപോഡാണിത്. ഒറ്റത്തവണ ചാർജ് ചെയ്താൽ ഇവ 12 മണിക്കൂർ വരെ പ്രവർത്തിക്കും. ചാർജിംഗ് കേസിൽ 525mAh ബാറ്ററിയുണ്ട്. ഐക്യൂ ബഡ്‌സ് ആകെ 50 മണിക്കൂർ വരെ ബാറ്ററി ബാക്കപ്പ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 10 മിനിറ്റ് ചാർജ് ചെയ്താൽ നാല് മണിക്കൂർ നേരം മ്യൂസിക് കേൾക്കാം.

ഇയർബഡ്ഡിൽ ബ്ലൂടൂത്ത് 6.1, ഡ്യുവൽ കണക്ഷൻ സപ്പോർട്ടും ലഭിക്കും. ഒരേസമയം രണ്ട് ഉപകരണങ്ങളുമായി വരെ പെയർ ചെയ്യാനും കണക്റ്റ് ചെയ്യാനും സാധിക്കും. ഗെയിമുകളിൽ 42ms ലേറ്റൻസി സപ്പോർട്ടും ഐഖൂ ബഡ്സിനുണ്ട്.

AAC, SBC കോഡെക് പിന്തുണയുള്ള 10mm മൂവിംഗ് കോയിൽ ഡ്രൈവറുകൾ ഇതിലുണ്ട്. ഡ്യുവൽ മൈക്രോഫോണുകളാണ് ഇതിനുള്ളത്. ഇതിൽ ANC അഥവാ ആക്റ്റീവ് നോയിസ് ക്യാൻസലേഷൻ സപ്പോർട്ടും ലഭിക്കും. AI കോൾ നോയിസ് ക്യാൻസലേഷൻ സംവിധാനം കമ്പനി നൽകിയിട്ടുണ്ട്. ക്ലിയർ വോയ്‌സ്, മെഗാ ബേസ്, ക്രിസ്പ് ഹൈ-പിച്ച്, ഇ-സ്‌പോർട്‌സ് സൗണ്ട് ഇഫക്റ്റ്, പോലുള്ള ഫീച്ചറുകൾ ഐക്യൂ ബഡ്സിനുണ്ട്.

പൊടിയിലും വെള്ളത്തുള്ളികളിലും നിന്ന് സംരക്ഷണം നൽകുന്നതിനായി IP54 റേറ്റിംഗുണ്ട്. ഈ TWS ഇയർബഡുകളിൽ Google Fast Pair ഫീച്ചറുമുണ്ട്. vEarphones ആപ്പ് വഴിയും ഐഖൂ ഇയർപോഡ് കണക്റ്റ് ചെയ്യാനാകും.

Also Read: Moto G Max ഇന്ന് മുതൽ വാങ്ങാം; Snapdragon പ്രോസസറും 7000mAh ബാറ്ററിയും, ഓഫറുകൾ അറിയാം

ഇന്ത്യയിലെ വില

1,899 രൂപയ്ക്കാണ് ഇയർപോഡ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഓഗസ്റ്റ് 24 മുതൽ ആമസോൺ ഇന്ത്യ വഴി ഫോൺ വിൽപ്പനയ്‌ക്കെത്തും. എക്‌സ്‌ക്ലൂസീവ് ലോഞ്ച് ഓഫറിലൂടെ 2000 രൂപ കിഴിവ് ലഭിക്കും. ഇത് ബാങ്ക് കാർഡ് ഓഫറാണിത്. ഫ്ലെയിം യെല്ലോ നിറത്തിലാണ് ഐഖൂ ബഡ്സ് പുറത്തിറക്കിയത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :