Honor Choice Watch: ഒരു പെർഫെക്ട് ഹെൽത്ത് അസിസ്റ്റന്റ്! Honor Smartwatch ആദ്യ സെയിലിൽ ഒന്നാന്തരം ഓഫറുകളും
Honor Choice Watch ആദ്യ സെയിൽ ഇന്ന് ഇന്ത്യയിൽ
ആദ്യ സെയിലിൽ Smart Watch 1000 രൂപ കിഴിവിൽ വാങ്ങാം
1.95 ഇഞ്ച് AMOLED അൾട്രാ-തിൻ ഡിസ്‌പ്ലേയാണ് വാച്ചിനുള്ളത്
രണ്ടാം വരവിലെത്തിയ Honor Smartwatch ഇന്ന് വിൽപ്പനയ്ക്ക്. Honor Choice Watch ആദ്യ സെയിലാണ് ഇന്ന് ഇന്ത്യയിൽ നടക്കുന്നത്. താങ്ങാനാവുന്ന ബജറ്റിൽ മികച്ച ഫീച്ചറുകളുള്ള സ്മാർട് വാച്ചാണിത്. വലിയ ഡിസ്പ്ലേയുള്ള സ്മാർട് ഡിവൈസാണിത്. ഇതിന്റെ വിലയും ഫീച്ചറുകളും വിശദമായി അറിയാം.
SurveyHonor Choice Watch
1.95 ഇഞ്ച് AMOLED അൾട്രാ-തിൻ ഡിസ്‌പ്ലേയാണ് ഹോണർ നൽകിയിരിക്കുന്നത്. ഇതിന്റെ ബിൽറ്റ്-ഇൻ മൾട്ടി-സിസ്റ്റം ജിഎൻഎസ്എസ് എടുത്തുപറയേണ്ട ഫീച്ചറാണിത്. ഈ ടെക്നോളജി നാവിഗേഷനും ട്രാക്കിങ്ങിനും ഉപകാരപ്പെടും.

ഒറ്റ-ക്ലിക്ക് SOS ബ്ലൂടൂത്ത് കോളിങ് ഫീച്ചറും ഹോണർ ചോയിസ് വാച്ചിൽ ഉൾപ്പെടുന്നു. അടിയന്തര ഘട്ടങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിന് ഈ ഫീച്ചർ എന്തുകൊണ്ടും സഹായിക്കും. അതേസമയം ഒറ്റ ചാർജിൽ 12 ദിവസം വരെയുള്ള ബാറ്ററി ലൈഫ് ചോയിസ് വാച്ചിൽ നിന്ന് ലഭിക്കും.
Honor Choice Watch ഒരു ഹെൽത്ത് അസിസ്റ്റന്റ്
ഹൃദയമിടിപ്പ്, SpO2, സ്ട്രെസ് ലെവലുകൾ എന്നിവയ്ക്ക് വളരെ അനുയോജ്യം എന്ന് പറയാം. SpO2 നിരീക്ഷണത്തിന് ഇതിൽ ചുവപ്പ്, ഇൻഫ്രാറെഡ് ലൈറ്റ്, നൂതന അൽഗോരിതങ്ങൾ എന്നിവയും ഇതിലുണ്ട്. രാത്രിയിൽ 7 മണിക്കൂർ തുടർച്ചയായി ഉറക്കം നിരീക്ഷിക്കുന്നതിന് വരെ ഇത് സഹായിക്കും.
ഹോണർ ഹെൽത്ത് ആപ്പ് വഴി സ്‌മാർട്ട്‌ഫോണുകളുമായി ഈസിയായി ജോടിയാക്കാം. സമഗ്രമായ ആരോഗ്യ നിരീക്ഷണത്തിനും ഹോണർ ചോയ്‌സ് വാച്ച് ഉപയോഗിക്കാം. വിവിധ ഔട്ട്ഡോർ, ഫിറ്റ്നസ് പ്രവർത്തനങ്ങൾക്ക് അനുയോജ്യമാണിത്. ഇതിനായി വാച്ചിൽ ഫ്രീ വർക്ക്ഔട്ട് മൊഡ്യൂളുകൾ ലഭിക്കുന്നതാണ്.
ദിവസം മുഴുവൻ സ്ട്രെസ് മോണിറ്ററിങ് ഫീച്ചറും പ്രവർത്തിക്കും. ഈ ഫീച്ചറാണ് ഹൃദയമിടിപ്പ് സിഗ്നലുകൾ തുടർച്ചയായി നിരീക്ഷിക്കുന്നത്. ഇതിലൂടെ ശാരീരികവും മാനസികവുമായ ആരോഗ്യം നിരീക്ഷിക്കാനും സ്ട്രെസ് ലെവലുകൾ വിലയിരുത്താനും സഹായിക്കും.
വിലയും ഓഫറുകളും
മാർച്ച് 4 മുതലാണ് ഹോണർ ചോയിസ് 2 വിൽപ്പന തുടങ്ങിയത്. ഉച്ചയ്ക്ക് 12 മണി മുതലാണ് വിൽപ്പന ആരംഭിച്ചത്. ആമസോൺ വഴി ഓൺലൈനായി വാച്ച് പർച്ചേസ് ചെയ്യാവുന്നതാണ്. www.explorehonor.com എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ ഇത് വാങ്ങാനാകും. കറുപ്പും വെളുപ്പും നിറങ്ങളിൽ വരുന്ന സ്മാർട് വാച്ചാണിത്. വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യാം
READ MORE: 1099 രൂപയ്ക്ക് പുതിയ Boult TWS വിപണിയിൽ, ഇതൊരു Limited Time Offer
6,499 രൂപയാണ് ശരിക്കുള്ള വില. എന്നാൽ ആദ്യ സെയിലിൽ ഓഫറുണ്ട്. 5,999 രൂപയാണ് ഹോണർ ചോയ്സ് വാച്ചിന്റെ വില. ആമസോണിൽ ഇത് ലിമിറ്റഡ് ടൈം ഓഫറാണ്.
വൺപ്ലസും ഇത്തരത്തിൽ സ്മാർട് വാച്ച് വിപണിയിൽ വീണ്ടും വന്നിരിക്കുന്നു. രണ്ടാം വരവിൽ വൺപ്ലസ് വാച്ച് 2 ആണ് കമ്പനി പുറത്തിറക്കിയത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile