cmf buds neo specs
ബജറ്റ് വിലയിൽ മികച്ച ഫീച്ചറുകളുള്ള ഇയർബഡ്സ് തിരയുന്നവർക്കായി നതിങ്ങിന്റെ ഉപബ്രാൻഡ് സിഎംഎഫ് ഇയർപോഡ് അവതരിപ്പിച്ചത്. വെറും 1999 രൂപ വിലയിൽ CMF Buds Neo ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഒറ്റത്തവണ ചാർജ് ചെയ്താൽ കേസ് ഉൾപ്പെടെ 52 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന വമ്പൻ ബാറ്ററി ബാക്കപ്പ് ഇതിന് ലഭിക്കുന്നു. 35dB ആക്റ്റീവ് നോയിസ് ക്യാൻസലേഷൻ സപ്പോർട്ട് ഇതിനുണ്ട്. കുറഞ്ഞ ചിലവിൽ മികച്ച നോയിസ് ക്യാൻസലേഷനും വമ്പൻ ബാറ്ററിയും ആഗ്രഹിക്കുന്നവർക്ക് ഈ സിഎംഎഫ് ബഡ്സ് നിയോ അനുയോജ്യമാകും. ഇതിന്റെ ഫീച്ചറുകളും സവിശേഷതകളും നോക്കാം.
12.4mm ഡൈനാമിക് ഡ്രൈവർ ഉൾപ്പെടുത്തിയിട്ടുള്ള ഇയർപോഡാണിത്. ഇതിന് കൂടുതൽ ആഴമുള്ള ബാസ് ഉള്ളതിനാൽ വ്യക്തമായി കേൾക്കാൻ സഹായിക്കുന്നു. ഡ്രൈവറിൽ ടൈറ്റാനിയം-കോട്ടഡ് PET ഡോം ഉപയോഗിച്ചിരിക്കുന്നു.
ഓഡിയോ ഇഷ്ടാനുസരണം ക്രമീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആറ് EQ പ്രീസെറ്റുകളും സിഎംഎഫ് ബഡ്സ് നിയോയിലുണ്ട്. Pop, Rock, Electronic, Classical, Enhance Vocals എന്നിവയാണ് വിവിധ മോഡുകൾ.
നോയിസ് കാൻസലേഷൻ സപ്പോർട്ടും സിഎംഎഫ് ഇയർപോഡിലുണ്ട്. 35dB വരെ Active Noise Cancellation സപ്പോർട്ട് ഇതിനുണ്ട്. മൂന്ന് ANC ലെവലുകൾക്കൊപ്പം ചുറ്റുപാടിനനുസരിച്ച് നോയിസ് കാൻസലേഷൻ സ്വയമേവ ക്രമീകരിക്കുന്ന Adaptive മോഡും ഈ ഇയർപോഡിൽ നൽകിയിരിക്കുന്നു.
Also Read: ഏറ്റവും ചെറിയ പ്ലാനാണോ വേണ്ടത്? 199 രൂപയുടെ Airtel ബമ്പർ പ്ലാനിൽ അൺലിമിറ്റഡ് കോളുകളും ഡാറ്റയും
കോളുകൾക്കായി ക്ലിയർ വോയിസ് ടെക്നോളജി സഹിതം നാല് മൈക്രോഫോണുകളാണ് ഇയർബഡ്ഡിലുള്ളത്. പുറത്തിരിക്കുമ്പോഴോ സഞ്ചരിക്കുമ്പോഴോ പോലും ശബ്ദം വ്യക്തമായി കേൾക്കാൻ ഈ ഫീച്ചർ ഉപകാരപ്പെടും.
CMF Bass Enhancement ഫീച്ചറുള്ളതിനാൽ ആപ്പ് വഴി രണ്ട് ലെവലിലുള്ള ബാസ് ബൂസ്റ്റ് പിന്തുണ ലഭിക്കും. ഇതിൽ സ്പേഷ്യൽ ഓഡിയോ സപ്പോർട്ടുണ്ട്. കൂടാതെ കൂടുതൽ വിശാലമായ സൗണ്ട്‌സ്റ്റേജ് ക്രിയേറ്റ് ചെയ്യാനും, സിനിമകളും കോൺസർട്ട് റെക്കോർഡിംഗുകളും കൂടുതൽ ഇമ്മേഴ്‌സീവ് ആയി അനുഭവപ്പെടാനും ഇത് മതിയാകും.
ANC ഓഫ് ചെയ്താൽ ആകെ 52 മണിക്കൂർ വരെ പ്ലേബാക്ക് ലഭിക്കുമെന്ന് സിഎംഎഫ് അവകാശപ്പെടുന്നു. ANC ഓൺ ചെയ്താൽ ഇത് 30 മണിക്കൂർ വരെ ലഭിക്കും.
നതിങ് X ആപ്പ് വഴി Custom EQ ഉപയോഗിച്ച് ശബ്ദം സ്വന്തം ഇഷ്ടാനുസരണം സെറ്റ് ചെയ്യാവുന്നതാണ്.
ഇതിൽ ബ്ലൂടൂത്ത് 6.0, ഡ്യുവൽ ഡിവൈസ് കണക്റ്റിവിറ്റി, ഗൂഗിൾ ഫാസ്റ്റ് പെയർ, Microsoft Swift Pair തുടങ്ങിയ ഫീച്ചറുകളുണ്ട്. 120ms Low-Latency Gaming Mode ഇതിൽ ലഭ്യമാണ്. വെള്ളവും പൊടിയും ഫലപ്രദമായി പ്രതിരോധിക്കുന്ന ഇയർപോഡും കേസുമാണ് സിഎംഎഫ് ബഡ്സ് നിയോയിലുള്ളത്. IP54 റെസിസ്റ്റൻസുള്ള
ഇയർബഡ്ഡും IPX2 റേറ്റിംഗുള്ള ചാർജിംഗ് കേസും ഇതിനുണ്ട്.
ഇന്ത്യയിൽ സിഎംഎഫ് ബഡ്സ് നിയോയ്ക്ക് 1,999 രൂപയാണ് വില. ഫ്ലിപ്കാർട്ട് വഴി ഇയർപോഡ് വാങ്ങാം. ഓഗസ്റ്റ് 26 മുതൽ ഓപ്പൺ സെയിൽ ആരംഭിക്കുന്നു.