Amazon Smartwatch Offer: 25,299 രൂപയ്ക്ക് Apple Watch SE ഇതാ അത്യാകർഷകമായ ഓഫറിൽ
ആപ്പിൾ വാച്ചിന് 4000 രൂപ വരെ വിലക്കുറവാണ് ആമസോണിലുള്ളത്
വിപണിയിൽ 29900 രൂപ വില വരുന്ന സ്മാർട് വാച്ചാണിത്
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലെ എക്സ്ട്രാ ഹാപ്പിനെസ് ഡേയ്സ് സെയിലിന്റെ ഭാഗമായാണ് ഓഫർ
29,900 രൂപ വില വരുന്ന Apple Watch SE നിങ്ങൾക്ക് വമ്പൻ ഓഫറിൽ വാങ്ങണോ? ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി Amazon ഇന്ന് മുതൽ ആരംഭിച്ച സ്പെഷ്യൽ സെയിലിൽ നിന്നും വളരെ വിലക്കുറവിൽ ആപ്പിൾ വാച്ച് സ്വന്തമാക്കാം.
Surveyആക്റ്റിവിറ്റി ട്രാക്കിങ്, ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, ഫാള്‍ ഡിറ്റക്ഷന്‍ എന്നിങ്ങനെ ആകർഷക ഫീച്ചറുകളോടെ വരുന്ന ആപ്പിൾ വാച്ചിന് 4000 രൂപ വരെ വിലക്കുറവാണ് ആമസോണിലുള്ളത്. ആമസോണിൽ ഈ മാസം 8ന് ആരംഭിച്ച ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലേക്ക് അധികമായി ഓഫറുകൾ ചേർത്തുവരുന്ന എക്സ്ട്രാ ഹാപ്പിനെസ് ഡേയ്സ് സെയിലിന്റെ ഭാഗമായാണ് ഈ ഓഫർ. ഈ കിടിലൻ വിലക്കിഴിവിനെ കുറിച്ച് കൂടുതൽ മനസിലാക്കാം.

Apple Watch SE എങ്ങനെ ആകർഷകമാകുന്നു?
ആപ്പിൾ വാച്ച് എസ്ഇയിലെ (2nd Gen) സ്മാർട് വാച്ചിനാണ് ആമസോണിൽ ഡിസ്കൌണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഫിറ്റ്നെസ് ട്രാക്കിങ്ങിൽ മാത്രമല്ല ഈ വാച്ച് ജനപ്രിയമാകുന്നത്. ആപ്പിൾ ബ്രാൻഡിൽ നിന്നുള്ള ഏറ്റവും വില കുറഞ്ഞ വാച്ച് എന്ന പേരിലും, എമര്‍ജന്‍സി എസ്ഒഎസ്, ക്രാഷ് ഡിറ്റക്ഷന്‍, വാച്ച് ഓഎസ് 10 തുടങ്ങിയ ഫീച്ചറുകൾ ഉള്ളതിനാലും ഇത് വിപണി ശ്രദ്ധ നേടുന്നുണ്ട്. 40 എംഎം, 44 എംഎം അലൂമിനിയം കേസുകളും കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്.
Also Read: Honor X9b launch: 108 MP മെയിൻ ക്യാമറയുള്ള മിഡ് റേഞ്ച് Honor X9b, ലുക്കിലും ഗംഭീരം
വിപണിയിലുള്ളതിൽ ഏറ്റവും മികച്ച് ആപ്പിൾ വാച്ചുകളിലൊന്നിൽ എസ്ഇ മോഡലുകളും ഉൾപ്പെടുന്നുണ്ട്. ആപ്പിൾ വാച്ച് അൾട്രായിലും 8 സീരീസിലും കാണുന്ന അതേ പ്രോസസർ ഇതിലുമുണ്ട്. 40 മില്ലിമീറ്ററാണ് സ്ക്രീൻ വലിപ്പം. കൂടാതെ, 7, 8, 9 സീരീസുകളിലെ വാച്ചിനേക്കാൾ വലിപ്പക്കുറവാണെന്നത് ധരിക്കാനും അനായാസമാക്കുന്നു. മാത്രമല്ല, നിങ്ങളുടെ കുട്ടികൾക്ക് ഒരു വാച്ച് വേണമെന്ന് തോന്നിയാലും ബെസ്റ്റ് ഓപ്ഷനായി എടുക്കാവുന്ന സ്മാർട് വാച്ച് ഇതാണ്.
Apple Watch SE ആമസോണിൽ എത്ര വില?
ഇനി ഓഫർ എങ്ങനെയെന്ന് പരിശോധിക്കാം. വിപണിയിൽ 29900 രൂപ വില വരുന്ന ആപ്പിളിന്റെ ഈ സ്മാർട് വാച്ചിന് ആമസോണിന്റെ ഈ ഷോപ്പിങ് ഉത്സവത്തിൽ വെറും 25,299 രൂപയാണ് വില വരുന്നത്. ബാങ്ക് ഓഫറുകളൊന്നും ഉൾപ്പെടാതെയുള്ള വിലയാണിത്. ഈ ഉൽപ്പന്നത്തിന് HDFC ക്രെഡിറ്റ് കാർഡ് പേയ്മെന്റിലൂടെ 1500 രൂപ കിഴിവ് ലഭിക്കും.
ഇതിന് പുറമെ, ബാങ്ക് ഓഫ് ബറോഡ, ICICI ബാങ്ക് എന്നീ ബാങ്കുകളെല്ലാം കൂടുതൽ പൈസ ലാഭിക്കാനുള്ള ഓഫറുകൾ തരുന്നുണ്ട്. ഇനി പഴയ വാച്ച് മാറ്റി വാങ്ങാനാണ് താൽപ്പര്യമെങ്കിൽ 21,100 രൂപ വരെ എക്സ്ചേഞ്ച് ഓഫറായും ലഭിക്കും. വെറും സ്മാർട് വാച്ച് വാങ്ങാതെ, വൻ ഓഫറിൽ ആപ്പിൾ സ്മാർട് വാച്ച് തന്നെ വാങ്ങൂ… ഓഫറിൽ വാങ്ങാൻ, Click here
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile