മികച്ച ദൃശ്യവിരുന്നും ശബ്ദാനുഭവവും ഒരു തിയേറ്ററിലെ പോലെ ഫീലിൽ Sony Bravia സ്മാർട്ട് ടിവികളിലൂടെ ആസ്വദിക്കാം. പ്രീമിയം ഗുണനിലവാരവും അത്യാധുനിക സാങ്കേതികവിദ്യയും ഒത്തുചേരുന്ന സോണി ടിവികൾക്ക് ആമസോണിൽ കിഴിവ് ലഭ്യമാണ്. 43 ഇഞ്ച് മുതൽ 75 ഇഞ്ച് വരെയുള്ള സോണിയുടെ വിവിധ മോഡലുകൾക്ക് ആകർഷകമായ ഇളവ് ലഭിക്കുന്നു. മികച്ച പിക്ചർ ക്വാളിറ്റിയും പവർഫുൾ സൗണ്ട് സിസ്റ്റവുമുള്ള ടിവികൾക്ക് പകുതി വിലയ്ക്ക് വാങ്ങാം.
Surveyമികച്ച ബാങ്ക് ഓഫറും ഇഎംഐ ഡീലും സോണി ബ്രാവിയ ടെലിവിഷനുകൾക്ക് ലഭ്യമാണ്. എൽഇഡി സ്ക്രീനുള്ള സോണി ടെലിവിഷനുകൾക്ക് 40000 രൂപ മുതൽ ഒരു ലക്ഷത്തിന് മുകളിൽ വരെ വില വരുന്നു. ഈ വെക്കേഷൻ അടിച്ചുപൊളിക്കാൻ നിങ്ങളെ സഹായിക്കുന്ന, ആമസോണിലെ ടിവി ഡീലുകളെ കുറിച്ചും വിവിധ ബാങ്ക് ഡിസ്‌കൗണ്ടുകളെ കുറിച്ചും വിശദമായി പരിശോധിക്കാം.
75 inch Sony Bravia TV Amazon Deal
75 ഇഞ്ചിന്റെ സോണി ബ്രാവിയ ടെലിവിഷന് 2,69,900 രൂപയാണ് വിപണി വില. 4K Ultra HD AI Smart LED Google TV K-75S30B മോഡലിലുള്ള സോണി ബ്രാവിയ ടിവിയാണിത്. ആമസോണിൽ ഇതിന് ഇപ്പോൾ പകുതി വിലയാണ് ഈടാക്കുന്നത്. 1,40,990 രൂപയുടെ വിലയാണ് ആമസോൺ തരുന്നത്. എച്ച്ഡിഎഫ്സി, ആക്സിസ് കാർഡിലൂടെ 75 ഇഞ്ചിന്റെ ടെലിവിഷൻ 10000 രൂപ വരെ കിഴിവിൽ ലഭിക്കും. ഇങ്ങനെ സോണി ടിവി 1,30,990 രൂപയ്ക്ക് വാങ്ങിക്കാം. 4,229 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്ക് ഓഫറും 4,957 രൂപയുടെ ഇഎംഐ ഡീലും ഇപ്പോൾ ലഭ്യമാണ്.
സോണി ബ്രാവിയ 3 Series 75 ഇഞ്ച് 4K Ultra HD AI Smart LED Google TV K-75S30B മോഡലാണിത്. 3840 x 2160 പിക്സൽ റെസല്യൂഷൻ ഡിസ്പ്ലേയാണ് ടിവിയ്ക്കുള്ളത്. ഇതിൽ ഗൂഗിൾ ടിവി ഓപ്പറേറ്റിംഗ് സിസ്റ്റമാണ് പ്രവർത്തിക്കുന്നത്. ബാസ് റിഫ്ലെക്റ്റ് സ്പീക്കറുകളും ഡോൾബി അറ്റ്‌മോസും സപ്പോർട്ടും സോണി ടെലിവിഷനുണ്ട്.
65 inch Sony Bravia TV Amazon Deal
2M2 സീരീസിലുള്ള 4K Ultra HD Smart LED Google TV K-65S25BM2 മോഡൽ ടിവിയാണിത്. 65 ഇഞ്ചിന്റെ സോണി ടെലിവിഷന് 1,39,900 രൂപയാണ് വിപണി വില. 41 ശതമാനം ഇളവിൽ സ്മാർട്ട് ടിവി 82,990 രൂപയ്ക്ക് വാങ്ങിക്കാനാകും. ഓഫർ ഇവിടെ അവസാനിക്കുന്നില്ല. 2500 രൂപയുടെ ഇളവ് സോണി ടെലിവിഷന് അനുവദിച്ചിരിക്കുന്നു. ഇങ്ങനെ 65 ഇഞ്ച് സോണി ബ്രാവിയ ടിവി 80000 രൂപയ്ക്ക് വാങ്ങിക്കാം. 2,489 രൂപയുടെ ആമസോൺ ക്യാഷ്ബാക്ക് ഓഫറും ആമസോൺ തരുന്നു. നിങ്ങൾക്ക് വേണമെങ്കിൽ 2,918 രൂപയുടെ ഇഎംഐ ഡീലും പ്രയോജനപ്പെടുത്താം.
സോണിയുടെ 65 ഇഞ്ച് സ്മാർട്ട് ടിവിയ്ക്ക് പ്രീമിയം 4K അൾട്രാ HD ഡിസ്പ്ലേയുണ്ട്. ഇതിന് 60 Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. 65 ഇഞ്ച് സോണി സ്മാർട്ട് ടിവിയിൽ 4K പ്രോസസർ X1 നൽകിയിട്ടുണ്ട്. ഏകദേശം 4K ക്വാളിറ്റിയിലേക്ക് ഇത് വീഡിയോ അപ്‌ഗ്രേഡ് ചെയ്യുന്നു.
സോണി ബ്രാവിയ 3 Series 55 inches 4K Ultra HD AI Smart LED Google TV
55 ഇഞ്ചിന്റെ സോണി ബ്രാവിയ 3 സീരീസ് ടെലിവിഷന്റെ വിപണി വില 1,18,900 രൂപയാണ്. ആമസോണിൽ ഇതിന് 77,990 രൂപയാണ് വിലയാകുന്നത്. 2500 രൂപയുടെ ബാങ്ക് കിഴിവും ഇപ്പോൾ ലഭ്യമാണ്. ഇങ്ങനെ സോണി ടിവി നിങ്ങൾക്ക് 75000 രൂപ റേഞ്ചിൽ വാങ്ങിക്കാം. സോണി ടെലിവിഷന് 2,742 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ തരുന്നു.
Also Read: ബജറ്റിൽ കൊച്ചു തിയേറ്റർ! 40 ഇഞ്ച് QLED TV കൾ 20000 രൂപയ്ക്ക് താഴെ, ആമസോണിൽ
55 ഇഞ്ച് സോണി ടിവിയിൽ 4K HDR പ്രോസസർ X1 കൊടുത്തിരിക്കുന്നു. ഇതിന് മികച്ച ഡിസ്പ്ലേ എക്സ്പീരിയൻസ് തരുന്നത് 4K LED ഡിസ്‌പ്ലേയാണ്. അൾട്രാ-ക്ലിയർ ആക്ഷൻ സീക്വൻസുകളും ഡോൾബി വിഷൻ, HDR10/HLG സപ്പോർട്ടും സിനിമാറ്റിക് HDR റിയലിസം ഫീലും ഈ ടിവിയിൽ ലഭിക്കുന്നു. ഇതിന് ഡോൾബി അറ്റ്‌മോസും ബാസ് റിഫ്ലെക്‌സ് സ്പീക്കറുകളും ഇമ്മേഴ്‌സീവ് സ്റ്റേഡിയം പോലുള്ള ഓഡിയോ സപ്പോർട്ടുമുണ്ട്.
സോണി ബ്രാവിയ 43 ഇഞ്ച് 2M2 Series 4K Ultra HD Smart LED Google TV

43 ഇഞ്ച് വലിപ്പമുള്ള സോണി ബ്രാവിയ ടെലിവിഷന് 59,900 രൂപയാണ് വിപണി വില. 47,990 രൂപയ്ക്ക് സ്മാർട്ട് ടിവി ആമസോണിൽ വിൽക്കുന്നു. എച്ച്ഡിഎഫ്സി കാർഡിലൂടെ സോണി ടെലിവിഷൻ 8,500 രൂപയ്ക്ക് വാങ്ങിക്കാം. 510000 രൂപ റേഞ്ചിൽ 43 ഇഞ്ച് സോണി ടിവി പർച്ചേസ് ചെയ്യാം. K-43S22BM2 മോഡലിൽ ഉൾപ്പെട്ട ടെലിവിഷന് 1,687 രൂപയുടെ ഇഎംഐ ഡീലും ഇപ്പോഴുണ്ട്.
ബ്ലൂടൂത്ത് സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട് ടിവിയ്ക്ക് HDR സപ്പോർട്ട്, കളർ ഔട്ട്പുട്ട്, ഗൂഗിൾ അസിസ്റ്റന്റ് വോയ്‌സ് കൺട്രോൾ പോലുള്ള ഫീച്ചറുകളുണ്ട്.
Disclaimer: ഇതിൽ അനുബന്ധ ലിങ്കുകൾ കൊടുത്തിരിക്കുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile