വീട് തിയേറ്ററാക്കാം, 20000 രൂപയിൽ താഴെ QLED TV സ്വന്തമാക്കാൻ ആമസോണിൽ ഇന്ന് കൂടി അവസരം!

വീട് തിയേറ്ററാക്കാം, 20000 രൂപയിൽ താഴെ QLED TV സ്വന്തമാക്കാൻ ആമസോണിൽ ഇന്ന് കൂടി അവസരം!

20,000 രൂപയ്ക്ക് താഴെ പ്രീമിയം QLED TV കൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണാവസരം! ഇന്ന് അവസാനിക്കുന്ന ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിലാണ് സ്മാർട്ട് ക്യുഎൽഇഡി ടിവിയ്ക്കാണ് ഓഫർ. VW, TCL ബ്രാൻഡുകളുടെ ടെലിവിഷനാണ് ഇപ്പോൾ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ബജറ്റ് വിലയിൽ തിയേറ്റർ അനുഭവം നൽകുന്ന മികച്ച സ്മാർട്ട് ടിവികളാണിവ.

Digit.in Survey
✅ Thank you for completing the survey!

ആമസോണിൽ ഗ്രേറ്റ് സമ്മർ സെയിൽ 2026 ഒരു വാരമായി തകൃതിയായി പുരോഗമിക്കുന്നു. ഇന്ന് ആമസോൺ ഇന്ത്യയിലെ ഓഫർ അവസാനിക്കും. 32 ഇഞ്ച് മുതൽ 43 ഇഞ്ച് വരെയുള്ള കിടിലൻ ടെലിവിഷനുകൾക്ക് ഓഫറുകൾ ലഭ്യമാണ്. മികച്ച ഡോൾബി ഓഡിയോയും തിയേറ്റർ ക്വാളിറ്റി വിഷ്വൽ എക്സ്പീരിയൻസുമുള്ള ടിവിയ്ക്കാണ് ഓഫർ. സ്മാർട്ട് ടിവിയുടെ സവിശേഷതകളും ഓഫറുകളും വിശദമായി അറിയാം.

43 ഇഞ്ച് VW QLED TV Price Deal Amazon

54,999 രൂപയ്ക്കാണ് ക്യുഎൽഇഡി ടെലിവിഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ആമസോൺ സമ്മർ ഓഫറിലൂടെ 20000 രൂപയ്ക്ക് താഴെ സ്മാർട്ട് ടിവി സ്വന്തമാക്കാം. എന്നുവച്ചാൽ 65 ശതമാനം ഇളവിൽ 18,999 രൂപയ്ക്ക് ടിവി ലഭ്യമാകും. VW43GQ2 മോഡലിലുള്ള VW Pro Series 4K Ultra HD Smart QLED Google ടിവിയ്ക്കാണ് ഓഫർ.

ICICI, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലൂടെ 2500 രൂപയുടെ കിഴിവ് ലഭിക്കുന്നു. ഇങ്ങനെ വിഡബ്ലൂ ക്യുഎൽഇഡി ടിവി 17000 രൂപ റേഞ്ചിൽ ലഭിക്കും. 668 രൂപയ്ക്ക് സ്മാർട്ട് ടിവി ഇഎംഐയിൽ പർച്ചേസ് ചെയ്യാം.

Also Read: BSNL പവർ! ദിവസവും 7 രൂപയ്ക്ക് 30 ദിവസം വാലിഡിറ്റിയും അൺലിമിറ്റഡ് കോളിംഗും

best qled tv in india, best smart tv under 20000

ഫീച്ചറുകൾ: വളരെ മികച്ച ഡിസ്പ്ലേയും, 50W ഓഡിയോ ഔട്ട്‌പുട്ടും ലഭിക്കുന്ന സ്മാർട്ട് ടിവിയാണിത്. ഇതിൽ 43 ഇഞ്ചിന്റെ QLED ഗൂഗിൾ ടിവിയാണുള്ളത്. VW പ്രോ സീരീസിൽ 10-ബിറ്റ് ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിട്ടുള്ളത്. HDR10+ സപ്പോർട്ട് ഈ ടിവി സ്ക്രീനിലുണ്ട്.

VW 43 inches Spectra Series Full HD Smart QLED Android TV

ബഡ്ജറ്റ് വിലയിൽ ഒരു 43 ഇഞ്ച് ക്യുഎൽഇഡി ടിവിയ്ക്കാണ് ഓഫർ. VW43AQ3 മോഡലിലുള്ള ടെലിവിഷന് 29,999 രൂപയാണ് വിപണി വില. ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിൽ 52 ശതമാനം ഇളവിൽ 14,499 രൂപയ്ക്ക് വാങ്ങിക്കാം. 510 രൂപയുടെ ഇഎംഐയിലും സ്മാർട്ട് ഫോൺ സ്വന്തമാക്കാവുന്നതാണ്.

ഫീഷ്യൽ ആൻഡ്രോയിഡ് ടിവിയിലാണ് വിഡബ്ലൂ എച്ച്ഡി സ്മാർട്ട് ടിവി പ്രവർത്തിക്കുന്നത്. മികച്ച സ്റ്റീരിയോ സറൗണ്ട് സൗണ്ട് നൽകുന്ന 24 വാട്ട്സ് സ്പീക്കറുകളും ഇതിലുണ്ട്. 3 HDMI പോർട്ടുകൾ VW 43 ഇഞ്ച് ക്യുഎൽഇഡി ടിവിയിൽ ലഭ്യമാണ്.

TCL V5C Series Full HD Smart QLED Google TV

32V5C മോഡലിലുള്ള ടിസിഎൽ ടെലിവിഷനും ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിൽ ഓഫർ ലഭ്യമാണ്. 22,990 രൂപയ്ക്ക് ഇത് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. 14,490 രൂപയ്ക്കാണ് ആമസോണിൽ 32 ഇഞ്ചിന്റെ ക്യുഎൽഇഡി ടിവി വിൽക്കുന്നത്. ഓൾ ക്രെഡിറ്റ് കാർഡുകളിലൂടെ 500 രൂപ കിഴിവും ലഭ്യമാണ്. ഇങ്ങനെ സ്മാർട്ട് ടിവി 14000 രൂപയ്ക്ക് പർച്ചേസ് ചെയ്യാം.

509 രൂപ നിരക്കിലും ടിസിഎൽ ടെലിവിഷൻ ആമസോണിൽ നിന്ന് സ്വന്തമാക്കാവുന്നതാണ്. ഇത് ഗ്രേറ്റ് സമ്മർ സെയിലിലെ പരിമിതകാല ഓഫറാണ്.

ഫുൾ HD QLED പാനലിലുള്ള ടിവിയ്ക്ക് 32 ഇഞ്ച് വലിപ്പമാണുള്ളത്. ഇതിൽ പാനൽ ക്വാണ്ടം ഡോട്ട് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ ടിസിഎൽ ടിവിയിൽ ഗൂഗിൾ ടിവി ഓപ്പറേറ്റിംഗ് സിസ്റ്റമാണുള്ളത്. 64-ബിറ്റ് ക്വാഡ് കോർ പ്രോസസർ ഇന്റർഫേസ് ഇതിനുണ്ട്.

Disclaimer: ഈ ലേഖനത്തിൽ അഫിലിയേറ്റ് ലിങ്കുകൾ നൽകിയിരിക്കുന്നു. ഈ ലിങ്കുകൾ വഴി നിങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ ഞങ്ങൾക്ക് ഒരു ചെറിയ കമ്മീഷൻ ലഭിച്ചേക്കാം, എന്നാൽ ഇതിലൂടെ നിങ്ങൾക്ക് അധിക ചിലവുകൾ ആകില്ല.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile