ഇത്തവണത്തെ ഓണം കൂടുതൽ കളർഫുള്ളാക്കാൻ വീട്ടിലേക്ക് പുത്തൻ സ്മാർട്ട് ടിവി വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ നിങ്ങൾക്ക് ഇതാ ഒരു സുവർണ്ണാവസരം! വിപണിയിലെ ഏറ്റവും വിശ്വസനീയ ബ്രാൻഡുകളായ LG, Philips സ്മാർട്ട് ടിവികൾക്ക് വൻ വിലക്കിഴിവ് ലഭ്യം. വെറും 15,000 രൂപയിൽ താഴെ വിലയിൽ 32 ഇഞ്ചിന്റെ ഈ മികച്ച ടെലിവിഷനുകൾ സ്വന്തമാക്കാം. ആകർഷകമായ ബാങ്ക് ഓഫറുകളും കൂപ്പൺ ഇളവും സ്മാർട്ട് ടിവികൾക്കായി ലഭ്യമാണ്.
Surveyഓണം പ്രമാണിച്ചുള്ള ഓൺലൈൻ ഷോപ്പിങ്ങിന് ആമസോണിലെ ഫ്രീഡം സെയിൽ പ്രയോജനപ്പെടുത്താം. ഓഗസ്റ്റ് 11 വരെയാണ് ഇത്തവണത്തെ ഗ്രേറ്റ് ഫ്രീഡം സെയിൽ. അതിനാൽ കുറഞ്ഞ വിലയിൽ ഒരു മികച്ച ടെലിവിഷൻ വാങ്ങാനുള്ള ഈ അത്യുഗ്രൻ ഓഫറുകൾ നിങ്ങൾ നഷ്ടമാക്കരുത്. പർച്ചേസിന് മുമ്പ് ടിവിയുടെ പുതിയ വിലയും സവിശേഷതകളും മനസിലാക്കാം.
LG Smart TV Deal Amazon
LB650 AI Series HD Smart webOS VA LED TV 32LB650BPLA 2026 എന്ന മോഡലുള്ള ടെലിവിഷനാണിത്. 32 ഇഞ്ച് വലിപ്പമുള്ള എൽജിയുടെ ഈ ടിവിയ്ക്ക് ഓഫറിൽ 15000 രൂപയിലും താഴെയാണ് വില. 24,490 രൂപയുടെ എൽജി ടിവിയ്ക്ക് ആമസോൺ ഓഫറിൽ വില വെറും 16,990 രൂപ മാത്രമാണ്.
ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിന്റെ ഭാഗമായി 500 രൂപ ഇളവ് ലഭിക്കും. HDFC ബാങ്ക് കാർഡുകളിലൂടെ 1500 രൂപ കിഴിവും ലഭ്യമാണ്. ഇങ്ങനെ എൽജി LED TV 15000 രൂപയ്ക്കും താഴെ ലഭിക്കും. 597 രൂപയുടെ വളരെ ചെറിയ തുകയ്ക്കുള്ള ഇഎംഐ ഓഫറും സ്മാർട്ട് ടിവിയ്ക്ക് ലഭ്യമാണ്.
എൽജി AI Series HD ടിവി: α5 AI പ്രോസസറിലാണ് ഈ സ്മാർട്ട് ടിവി പ്രവർത്തിക്കുന്നത്. 60Hz നേറ്റിവ് റിഫ്രഷ് റേറ്റ് ഇതിന് ലഭിക്കുന്നു. 2.0 ചാനൽ ഓഡിയോയും എഐ സൌണ്ട് പ്രോ സപ്പോർട്ടുമുണ്ട്. എന്നാൽ AI Magic Remote box ഉൾപ്പെടുന്നില്ല. ഇത് പ്രത്യേകം വാങ്ങണം.
Also Read: വീണ്ടും വെറൈറ്റി! കാതിൽ നിന്ന് വീഴാത്ത ക്ലിപ്പ് ഓൺ ഇയർബഡ്ഡുമായി നതിങ്ങിന്റെ CMF Clip Pro
Philips Smart LED Google TV
ഫിലിപ്സിന്റെ 6100 Series Frameless HD Smart LED Google TV 32PFT6130/94 സ്മാർട്ട് ടിവിയാണിത്. 22,999 രൂപയ്ക്കാണ് ഫിലിപ്സ് സ്മാർട്ട് ടിവി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ആമസോൺ ഓഫറിലൂടെ 30 ശതമാനം കിഴിവിൽ 15,999 രൂപയ്ക്ക് ഫിലിപ്സ് ടിവി വാങ്ങാം. 562 രൂപയുടെ ആകർഷകമായ ഇഎംഐ ഓഫറും സ്മാർട്ട് ടിവിയ്ക്ക് ലഭ്യമാണ്.
ഫിലിപ്സ് ടിവി: 3 HDMI പോർട്ടുകളും 2 USB പോർട്ടുകളും ഇതിനുണ്ട്. 60Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുള്ള സ്ക്രീനാണ് ടിവിയ്ക്കുള്ളത്. 1366×768 HD Ready റെസല്യൂഷനാണെങ്കിലും ഇത് ഫുൾ എച്ച്ഡി അല്ല എന്നത് ശ്രദ്ധിക്കുക.
Disclaimer: ഈ പോസ്റ്റിൽ അഫിലിയേറ്റ് ലിങ്കുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഈ ലിങ്കുകൾ ഉപയോഗിച്ച് വാങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് അധിക ചെലവൊന്നും വരാതെ ചെറിയ കമ്മീഷൻ ലഭിക്കും.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
