29,999 രൂപ വിലയാകുന്ന ഫിലിപ്സ് 4K QLED ടിവിയ്ക്കാണ് കിഴിവ്
ഫ്രെയിംലെസ് ഡിസൈനിൽ നിർമിച്ചിരിക്കുന്ന ടെലിവിഷനാണിത്
ഇത് ഡോൾബി അറ്റ്‌മോസ് പിന്തുണയ്ക്കുന്നുണ്ട്
43 ഇഞ്ചിന്റെ 4K QLED TV കുറഞ്ഞ വിലയിൽ വാങ്ങിയാലോ! അതും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബ്രാൻഡിൽ നിന്നുള്ള Smart TV-യ്ക്കാണ് ഓഫർ. Amazon ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിലാണ് കിഴിവ്. ലേറ്റസ്റ്റ് Philips QLED TV ആകർഷകമായ ഫ്ലാറ്റ് ഡിസ്കൌണ്ടിലും ബാങ്ക് ഓഫറിലും വീട്ടിലെത്തിക്കാം.
SurveyPhilips 4K QLED TV: ഓഫർ
29,999 രൂപ വിലയാകുന്ന ഫിലിപ്സ് 4K QLED ടിവിയ്ക്കാണ് കിഴിവ്. ആമസോണിൽ ഇത് 25 ശതമാനം ഇളവിൽ 22,999 രൂപയ്ക്ക് വിൽക്കുന്നു. ബാങ്ക്, എക്സ്ചേഞ്ച് ഓഫറുമൊന്നും ഉൾപ്പെടുത്താതെയുള്ള കിഴിവാണിത്. ഫ്രീഡം സെയിലിന്റെ ഭാഗമായി ആമസോൺ SBI കാർഡുകൾക്ക് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇങ്ങനെ ഫിലിപ്സ് സ്മാർട് ടിവി നിങ്ങൾക്ക് 22000 രൂപയ്ക്കും താഴെ വാങ്ങാനാകും. 1,110 രൂപയുടെ ഇഎംഐ ഡീലും, ആമസോൺ പേ ഇടപാടുകൾക്ക് 689 രൂപ ക്യാഷ്ബാക്കും പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ സ്മാർട് ടിവി മാറ്റി വാങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ, 2360 രൂപ വരെ മാക്സിമം ഡിസ്കൌണ്ട് ലഭിക്കുന്നതാണ്. സ്റ്റൈലിഷ്, ബ്രാൻഡഡ് ടിവി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക്, ആമസോൺ ലിങ്ക്.

Philips 43 ഇഞ്ച് Smart ടിവി: സ്പെസിഫിക്കേഷൻ
43 ഇഞ്ചിന്റെ ഫിലിപ്സ് 4K Ultra HD Smart QLED Google TV 43PQT8100/94 മോഡലിനാണ് ഓഫർ. ഫ്രെയിംലെസ് ഡിസൈനിൽ നിർമിച്ചിരിക്കുന്ന ടെലിവിഷനാണിത്. ഈ സ്മാർട് ടിവിയെ കുറിച്ച് കൂടുതലറിയാൻ താൽപ്പര്യമുണ്ടാകുമല്ലേ!
4K അൾട്രാ HD QLED ഗൂഗിൾ ടിവിയായതിനാൽ തന്നെ വിഷ്വൽ എക്സ്പീരിയൻസിൽ ആശങ്ക വേണ്ട. 120Hz റിഫ്രഷ് റേറ്റാണ് സ്ക്രീനിനുള്ളത്. ഡോൾബി വിഷൻ, HDR10+, HLG തുടങ്ങിയ ഫോർമാറ്റുകൾ സപ്പോർട്ട് ചെയ്യുന്നു.
ഓഡിയോയിലേക്ക് വന്നാൽ ഇത് ഡോൾബി അറ്റ്‌മോസ് പിന്തുണയ്ക്കുന്നുണ്ട്. ഇതിനായി 30W സ്പീക്കറുകളും സജ്ജീകരിച്ചിരിക്കുന്നു. ഗൂഗിൾ ടിവി ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫിലിപ്സ് നൽകിയിരിക്കുന്നത്. അതിനാൽ തന്നെ ഈ പ്രീമിയം ടിവിയിൽ Chromecast ബിൽറ്റ്-ഇൻ ആയി ലഭിക്കുന്നതാണ്.
നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, യൂട്യൂബ് ആപ്പുകൾ ഇതിൽ പ്രീ- ഇൻസ്റ്റാൾ ചെയ്തിരിക്കുന്നു. ഗൂഗിൾ അസിസ്റ്റന്റ് വഴി വോയിസ് കൺട്രോൾ ഓപ്ഷനും ലഭിക്കുന്നു.
3 HDMI പോർട്ടുകളും 2 USB പോർട്ടുകളും Philips 43 ഇഞ്ച് Smart ടിവിയിലുണ്ട്. ഡ്യുവൽ ബാൻഡ് Wi-Fi, ബ്ലൂടൂത്ത് 5.1 വഴിയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും ലഭ്യമാണ്. 1.5GB റാമും 8GB സ്റ്റോറേജും ഉൾപ്പെടുത്തിയാണ് ടിവി പുറത്തിറക്കിയത്.
Disclaimer: ഇതിൽ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾപ്പെടുത്തിയിരിക്കുന്നു.
Also Read: 600W LG Soundbar 20000 രൂപയ്ക്ക് സ്പെഷ്യൽ ഓഫർ! ഹോം തിയേറ്റർ പ്രീമിയം എക്സ്പീരിയൻസ് കുറഞ്ഞ വിലയിൽ…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile