കിടിലൻ ആക്ഷൻ ത്രില്ലർ, സസ്പെൻസ് ചിത്രങ്ങളും സീരീസുകളും സ്മാർട് ടിവിയിൽ കാണുന്നതാണ് കൂടുതൽ രസകരം
നിങ്ങളുടെ റൂമിന് അനുസരിച്ച് ടിവിയുടെ വലിപ്പം തെരഞ്ഞെടുക്കാം
നിങ്ങളുടെ ടെലിവിഷൻ ശബ്ദാനുഭവം മെച്ചപ്പെടുത്തുന്നതിൽ മികച്ച ഓഡിയോ സപ്പോർട്ടുണ്ടോ എന്നതും ശ്രദ്ധിക്കണം
Smart TV Buying Guide: ഇന്ന് എന്റർടെയിൻമെന്റെല്ലാം സ്മാർട്ഫോണുകളിലും ലാപ്ടോപ്പുകളിലുമാണ്. എന്നാലും വീട്ടുകാരുമായി ഒരുമിച്ച് പുത്തൻ റിലീസുകളും സീരിയലുകളും കാണുന്നവരും കുറവല്ല. കിടിലൻ ആക്ഷൻ ത്രില്ലർ, സസ്പെൻസ് ചിത്രങ്ങളും സീരീസുകളും സ്മാർട് ടിവിയിൽ കാണുന്നതാണ് കൂടുതൽ രസകരം. വീട്ടിന് ടെലിവിഷനിലൂടെ ഒരു ഹോം തിയേറ്റർ എക്സ്പീരിയൻസ് ലഭിക്കാനും ഇങ്ങനെയുള്ള ടെലിവിഷനിലൂടെ സാധിക്കും.
Surveyവീടിന് അനുയോജ്യമായ ഒരു മികച്ച ടെലിവിഷൻ നോക്കുന്നവർക്ക് എങ്ങനെ ഒരു മികച്ച ടിവി തെരഞ്ഞെടുക്കാം?
Smart TV Buying Guide: സ്ക്രീനിൽ ശ്രദ്ധിക്കേണ്ടവ…
സ്ക്രീൻ വലിപ്പം: നിങ്ങളുടെ റൂമിന് അനുസരിച്ച് ടിവിയുടെ വലിപ്പം തെരഞ്ഞെടുക്കാം. കുറച്ച് നല്ല വലിപ്പമുള്ള മുറിയാണെങ്കിൽ ടിവി നിങ്ങളിൽ നിന്ന് വളരെ അകലത്തിലാണല്ലോ വയ്ക്കാറുള്ളത്. ഇങ്ങനെയുള്ള സാഹചര്യത്തിൽ ശരിയായ സ്‌ക്രീൻ വലുപ്പം എത്ര അകലെയാണ് ടിവി സ്ഥാപിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. ക്രീനിന്റെ ഡയഗണൽ നീളമാണ് സാധാരണ നമ്മൾ കേൾക്കാറുള്ള X ഇഞ്ച് ടെലിവിഷൻ എന്നത്. 50 ഇഞ്ച്, 55 ഇഞ്ച് തുടങ്ങിയവയെല്ലാം അതിന്റെ നീളത്തെ സൂചിപ്പിക്കുന്നു.
LED, OLED, QLED സ്ക്രീൻ ടെക്നോളജി: ഏത് സ്ക്രീൻ ടെക്നോളജിയാണ് എന്നത് കാഴ്ചാനുഭവത്തെ സാരമായി ബാധിക്കുന്നു. ഓരോ ടൈപ്പ് സ്ക്രീനുകൾക്കും ഗുണവും ദോഷവുമുണ്ട്.
OLED ഡിസ്പ്ലേയുടെ ഗുണങ്ങൾ- സ്മൂത്ത് ഡിസൈൻ. സ്ക്രീൻ ലാഗോ, സ്ക്രീൻ ബ്ലറോ ഇല്ല. ട്രൂ ബ്ലാക്ക്, മികച്ച കളർ ടെക്നോളജി. കൂടുതൽ ആംഗിളുകളിൽ കാണാം.
OLED ഡിസ്പ്ലേയുടെ ദോഷങ്ങൾ- ഇതിന്റെ പിക്സലുകൾക്ക് ചില പോരായ്മകളുണ്ട്. മറ്റ് ഡിസ്പ്ലേകളുമായി നോക്കുമ്പോൾ വളരെ വേഗത്തിൽ QLED തെളിച്ചം നഷ്ടപ്പെടുന്നു. ഒഎൽഇഡി ടിവികൾക്കാണ് വില കൂടുതൽ.

QLED ഡിസ്പ്ലേയുടെ ഗുണങ്ങൾ- LCD-കളേക്കാൾ 50 – 100 മടങ്ങ് ബ്രൈറ്റ്നെസ്സാണ് ഈ ടിവികൾക്കുള്ളത്. വലുതും ചെറുതുമായ വലിപ്പങ്ങളിലാണ് ക്യുഎൽഇഡി ടിവികളുള്ളത്. മികച്ച കോൺട്രാസ്റ്റ് റേഷ്യൂ, കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ പാനലുകളാണ് ക്യുഎൽഇഡി സ്ക്രീനുകൾക്കുള്ളത്. OLED-കളുമായി നോക്കുമ്പോൾ QLED കൂടുതൽ ബജറ്റ് ഫ്രണ്ട്ലിയാണ്.
QLED ഡിസ്പ്ലേയുടെ ദോഷങ്ങൾ- OLED ഡിസ്‌പ്ലേകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവയ്ക്ക് വ്യൂ ആംഗിൾ കുറവാണ്. QLED ഡിസ്‌പ്ലേകൾക്ക് OLED ഡിസ്‌പ്ലേകളേക്കാൾ വേഗത കുറഞ്ഞ റെസ്പോൺസ് സമയമാണുള്ളത്. നിറങ്ങളുടെ ഇരുണ്ട ടോൺ ഇല്ലാതാക്കുന്നു എന്നത് ഒരു പോരായ്മയാണ്.
LED ഡിസ്പ്ലേയുടെ ഗുണങ്ങൾ- സ്ലിം ഡിസൈൻ, മെച്ചപ്പെടുത്തിയ വ്യൂവിംഗ് ആംഗിൾ ഇവയ്ക്കുണ്ട്. ചെറിയ സ്‌ക്രീൻ വലുപ്പങ്ങളിൽ എൽഇഡി സ്ക്രീനുകളുള്ള ടിവി ലഭിക്കും.
വളരെ തിളക്കമുള്ള വേർഷനുകളാണിത്.
LED ഡിസ്പ്ലേയുടെ ദോഷങ്ങൾ- ചില വ്യൂവിംഗ് ആംഗിളുകളിൽ കാണാൻ പ്രയാസമായിരിക്കും. അതുപോലെ എൽഇഡി സ്ക്രീനുകൾ ചുമരിൽ ഘടിപ്പിക്കാനും പ്രയാസമാണ്.
സ്ക്രീൻ റെസല്യൂഷൻ: എച്ച്ഡിയോ HD റെഡി ടിവികളോ ആണെങ്കിൽ ഇവ ഇരട്ടി വ്യക്തതയും റെസല്യൂഷനുമുള്ളവയാണ്. ഇവ പഴയ ടിവികളേക്കാൾ ഇരട്ടി വ്യക്തത നൽകുന്നു.
Smart TV Buying Guide: മറ്റ് ഘടകങ്ങൾ
ഉയർന്ന റെസല്യൂഷനും, ചിത്രത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും മികച്ച കാഴ്ചാനുഭവത്തിനും പ്രോസസർ സ്വാധീനിക്കുന്നു. പ്രോസസർ മാത്രമല്ല, OS, സ്ക്രീൻ മിററിങ്, ആപ്പുകൾ, സ്മാർട് അസിസ്റ്റന്റ് തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ട്.
Sound: നിങ്ങളുടെ ടെലിവിഷൻ ശബ്ദാനുഭവം മെച്ചപ്പെടുത്തുന്നതിൽ മികച്ച ഓഡിയോ സപ്പോർട്ടുണ്ടോ എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഹൈ വാട്ടേജുള്ള ടെലിവിഷനാണെങ്കിൽ കൂടുതൽ മികച്ച സൌണ്ട് എക്സ്പീരിയൻസ് ലഭിക്കുന്നതാണ്. Surround Sound, Dolby Digital, DTS എന്നിവ ഇതിനായി പരിഗണിക്കാം.
കണക്റ്റിവിറ്റി: HDMI പോർട്ടുകളും, ഓഡിയോ പോർട്ടുകളും, VGA പോലുള്ള പോർട്ടുകളുമുള്ള ടെലിവിഷനുകൾ തെരഞ്ഞെടുക്കാം.
ആമസോണിലെ Television Deals
സാംസങ് 43 ഇഞ്ച് LED ടിവി നിങ്ങൾക്ക് 11000 രൂപ കിഴിവിൽ വാങ്ങാം. 31990 രൂപയ്ക്ക് ആമസോണിൽ ഇത് ലഭ്യമാണ്. 38999 രൂപയ്ക്ക് ഷവോമി എൽഇഡി ടിവിയും, 44990 രൂപയ്ക്ക് എൽജി എൽഇഡി ടിവിയും സ്വന്തമാക്കാം.
അടുത്തത് QLED സ്മാർട് ടിവികളുടെ ഡീലാണ്. 55 ഇഞ്ച് വലിപ്പമുള്ള Vu QLED ടിവി 33990 രൂപയ്ക്ക് വാങ്ങാം. ടിസിഎൽ 55 ഇഞ്ച് ക്യുഎൽഇഡി ടിവി 40990 രൂപയ്ക്ക് വാങ്ങാനാകും. 55 ഇഞ്ച് വലിപ്പമുള്ള ഹൈസെൻസ് 4K QLED ടിവി 35999 രൂപയ്ക്ക് ലഭിക്കും. ലൂമിയോ വിഷൻ 7 ക്യുഎൽഇഡി ടിവി 39999 രൂപയ്ക്കും വാങ്ങാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile