55 ഇഞ്ചിന്റെ Hisense 2025 Smart QLED TV വളരെ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ആമസോണിൽ അതിഗംഭീരമായ കിഴിവാണ് സ്മാർട്ട് ടിവിയ്ക്ക് അനുവദിച്ചിരിക്കുന്നു. 20W ഓഡിയോ ഔട്ട്പുട്ടുള്ള ടെലിവിഷനാണിത്. ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് എന്നിവ നിർമിക്കുന്ന അന്താരാഷ്ട്ര ബ്രാൻഡാണ് ഹൈസെൻസ്. സ്മാർട്ട് ടിവിയുടെ ഫീച്ചറുകളും ഇപ്പോൾ ആമസോൺ തരുന്ന ഓഫറും വിശദമായി അറിയാം.
SurveyHisense 2025 Smart QLED TV Deal Price on Amazon
Hisense E7Q Series 4K Ultra HD Smart QLED TV 50E7Q മോഡൽ ടെലിവിഷനാണിത്. ആമസോണിൽ ഇതിന് 53 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ട് ലഭ്യമാണ്. ഇത് പരിമിതകാലത്തേക്ക് മാത്രമുള്ള ഓഫറാണ്.
ന്യൂ ഇയറിന് മുമ്പ് ഒരു പുത്തൻ ടിവി വേണമെന്നുള്ളവർ ഈ ഡീൽ വിട്ടുകളയണ്ട. കാരണം ഹൈസെൻസ് ടിവിയുടെ പുതിയ വില 30000 രൂപയിലും താഴെയാണ്. അതും ക്യുഎൽഇഡി ഡിസ്പ്ലേയുള്ള ടെലിവിഷനാണിത്.

50 ഇഞ്ച്, എന്നുവച്ചാൽ 126 സെന്റി മീറ്റർ വലിപ്പമുള്ള ടിവിയുടെ വിപണി വില 59,999 രൂപയാണ്. ആമസോൺ 53 ശതമാനം കിഴിവിൽ 27999 രൂപയ്ക്ക് വാങ്ങാം. ഇതിന് HDFC, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 1500 രൂപ ഡിസ്കൌണ്ട് ലഭിക്കുന്നു. ഇങ്ങനെ സ്മാർട്ട് ടിവി നിങ്ങൾക്ക് 26000 രൂപയ്ക്ക് വാങ്ങിക്കാം.
Also Read: BSNL 60 Days Plan: അൺലിമിറ്റഡ് കോളിങ്, 10GB ഡാറ്റ, 2 മാസത്തേക്ക്, ചെറിയ വിലയിൽ!
ഹൈസെൻസ് സ്മാർട് ടിവിയ്ക്ക് ആകർഷകമായ ഇഎംഐ ഡീലും ലഭ്യമാണ്. ആമസോണിൽ വെറും 1,344 രൂപയ്ക്ക് ഇത് ഇഎംഐ ഓഫറിലൂടെ പർച്ചേസ് ചെയ്യാവുന്നതാണ്. ഇനി ടിവിയുടെ പ്രത്യേകതകൾ എന്തൊക്കെയെന്ന് ഞങ്ങൾ പറഞ്ഞു തരാം.
Hisense Smarr TV സ്പെസിഫിക്കേഷൻസ്
QLED (ക്വാണ്ടം ഡോട്ട് LED) സാങ്കേതികവിദ്യയിലൂടെ മികച്ച വിഷ്വൽ എക്സ്പീരിയൻസ് ലഭിക്കുന്ന ടെലിവിഷനാണിത്. ഈ ഹിസെൻസ് ടിവി വരുന്നത് E7Q സീരീസിലാണ്. ക്വാണ്ടം ഡോട്ടുകൾ ഉള്ളതിനാൽ കളർ വോളിയവും തെളിച്ചവും മികച്ചതായി ലഭിക്കും. ഇത് ടിവിയെ ഒരു ബില്യണിലധികം നിറങ്ങൾ പ്രദർശിപ്പിക്കാൻ അനുവദിക്കുന്നു.
50 ഇഞ്ച് വലിപ്പമുള്ള സ്ക്രീനാണ് ടെലിവിഷനുള്ളത്. ഇതിൽ ഹൈസൻസ് ഹൈ-വ്യൂ എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു. ഇത് ഒരു AI 4K അപ്‌സ്‌കേലർ ആയി പ്രവർത്തിക്കുന്നു. ടിവി ഡിസ്പ്ലേയ്ക്ക് HDR10, HDR10+, HLG, ഡോൾബി വിഷൻ തുടങ്ങിയ സപ്പോർട്ടുമുണ്ട്.
ഇനി ടിവിയുടെ ഓഡിയോ പാർട്ടിലേക്ക് വന്നാൽ ഇതിന് ഡോൾബി സപ്പോർട്ട് ലഭിക്കും. 20W ഔട്ട്പുട്ടും ഓഡിയോ ഈക്വലൈസറും ടിവിയ്ക്കുണ്ട്.
ശക്തമായ 4000:1 ആണ് നേറ്റീവ് കോൺട്രാസ്റ്റ് റേഷ്യൂ. 60Hz നേറ്റീവ് പാനലാണ് ടിവിയ്ക്കുള്ളത്. എങ്കിലും സുഗമവും കുറഞ്ഞ ലേറ്റൻസിയുള്ളതുമായ VRR, ALLM എന്നിവയുള്ള ഗെയിം മോഡ് പ്ലസ് അനുവദിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile