ഈ ടെലിവിഷൻ ദിനത്തിലെ Best Deal! തോഷിബ Smart QLED TV വാങ്ങാം, 20000 രൂപയ്ക്ക് താഴെ

ഈ ടെലിവിഷൻ ദിനത്തിലെ Best Deal! തോഷിബ Smart QLED TV വാങ്ങാം, 20000 രൂപയ്ക്ക് താഴെ

ഇന്ന് നവംബർ 21 World Television Day. ലോക ടെലിവിഷൻ ദിനത്തിൽ സ്മാർട് ടിവികൾക്കും കിടിലൻ ഓഫറുകൾ എത്തിയിരിക്കുന്നു. വീട്ടിലേക്ക് വെറും സ്മാർട് ടിവിയല്ല, Smart QLED TV നോക്കുന്നവർക്കുള്ള ഓഫറാണിത്. ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ Amazon ആണ് ആദായ വിലയിൽ ടെലിവിഷൻ വിൽക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

TOSHIBA Smart QLED TV Deal Amazon

31,999 രൂപയ്ക്ക് ഇന്ത്യൻ വിപണിയിലെത്തിയ ക്യുഎൽഇഡി ടിവിയാണിത്. TOSHIBA E38RP Series Full HD Ready Smart QLED Google TV ആണിത്. 43 ഇഞ്ചാണ് വലിപ്പം. ഇത് 43E38RP മോഡലിലാണ് വരുന്നത്.

സ്മാർട് ടിവിയ്ക്ക് ആമസോൺ 42 ശതമാനം ഫ്ലാറ്റ് ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നുവച്ചാൽ 12000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണിത്. ഇങ്ങനെ തോഷിബ ഇ38ആർപി സീരീസ് ക്യുൽഇഡി ടിവി വെറും 18,499 രൂപയ്ക്ക് വാങ്ങാം. പഴയ ടിവി മാറ്റി വാങ്ങുന്നവർക്ക്, അത്യാവശ്യം നല്ല മോഡലാണെങ്കിൽ 2000 രൂപ വരെ അധിക ഇളവ് നേടാം.

Smart QLED TV

തോഷിബ സ്മാർട് ക്യുഎൽഇഡി ഗൂഗിൾ ടിവിയ്ക്ക് ആകർഷകമായ ബാങ്ക് ഓഫർ കൂടി ലഭ്യമാണ്. ആക്സിസ്, HDFC ബാങ്ക് കാർഡുകളിലൂടെ 1000 മുതൽ 1500 രൂപയുടെ വരെ കിഴിവാണ് അനുവദിച്ചിരിക്കുന്നത്. സ്മാർട് ടിവി ഇങ്ങനെ 18499 രൂപയിൽ നിന്ന് 17000 രൂപ റേഞ്ചിൽ വാങ്ങാവുന്നതാണ്. 897 രൂപയുടെ ഇഎംഐ ഡീലും ആമസോൺ വാഗ്ദാനം ചെയ്യുന്നു.

TOSHIBA E38RP Series Full HD Ready Smart QLED Google Television

ഫുൾ HD ടെക്നോളജിയിൽ പ്രവർത്തിക്കുന്ന ഡിസ്പ്ലേയാണ് ഇതിനുള്ളത്. സ്മാർട് ടിവിയുടെ ഡിസ്പ്ലേയ്ക്ക് 1920 x 1080 പിക്സൽ റെസല്യൂഷനും QLED സാങ്കേതികവിദ്യയുമുണ്ട്. ഇതിൽ ഗൂഗിൾ ടിവി ഓപ്പറേറ്റിങ് സിസ്റ്റമാണ് നൽകിയിരിക്കുന്നത്.

ഡോൾബി ഓഡിയോയ്‌ക്കൊപ്പം 30W ശക്തമായ ഓഡിയോ ഔട്ട്പുട്ടും ലഭിക്കുന്നു. തോഷിബ സ്മാർട് ടിവിയിൽ 3 HDMI, 2 USB പോർട്ടുകൾ പോലുള്ള ഒന്നിലധികം കണക്റ്റിവിറ്റി ഓപ്ഷനുകളുമുണ്ട്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ പോലുള്ള ആപ്പുകളെ സ്മാർട് ടിവി പിന്തുണയ്ക്കുന്നു.

Also Read: Sony Home Theatre System 9000 രൂപയ്ക്ക്, ആമസോണിലെ അതിഗംഭീര ഓഫർ

ഡ്യുവൽ-ബാൻഡ് വൈ-ഫൈയും ആധുനിക ബെസൽ-ലെസ് ഡിസൈനും ഉള്ള ടിവിയാണിത്. തോഷിബ ടിവി സ്ക്രീനിൽ നിങ്ങൾക്ക് 4K റെസല്യൂഷനിൽ പ്രീമിയം സ്മാർട്ട് ടിവി അനുഭവം ആസ്വദിക്കാം.

ബെഡ് റൂമിലോ, അടുക്കളയിലോ, സ്വീകരണമുറിയിലോ എവിടെ വേണമെങ്കിലും ഒതുക്കത്തോടെ സ്ഥാപിക്കാൻ കഴിയും. കാരണം ഇതിന് 43 ഇഞ്ച് വലിപ്പം മാത്രമാണുള്ളത്. 60 Hz റിഫ്രഷ് റേറ്റോടെയാണ് സ്ക്രീൻ നിർമിച്ചിരിക്കുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo