വിഷു ആഘോഷങ്ങൾ കളർ ചേർക്കാൻ സ്മാർട്ട് ടിവികൾ കൂടെ കൂട്ടാം. 43 ഇഞ്ച് QLED, LED Smart TV കൾക്ക് വൻ വിലക്കിഴിവിൽ വാങ്ങാം. ബജറ്റ് വിലയിൽ ഒരു പുതിയ ടിവി വാങ്ങാൻ ആലോചിക്കുന്നവർക്ക് ആമസോണിൽ ഓഫറായി വിഷുക്കൈനീട്ടം ലഭിക്കും.
Surveyസോണി, ടിസിഎൽ, ഷവോമി തുടങ്ങിയ മികച്ച ബ്രാൻഡുകളുടെ ടിവികൾ വമ്പൻ വിലക്കുറവിൽ പർച്ചേസ് ചെയ്യാം. ആമസോണിൽ ഫ്ലാറ്റ് കിഴിവിന് പുറമെ ബാങ്ക് ഡിസ്‌കൗണ്ടുകളും ആകർഷകമായ ഇഎംഐ ഓഫറുകളും ലഭ്യമാണ്. 2000 രൂപയുടെ കൂപ്പൺ ഇളവുകളും ആമസോൺ തരുന്നു. ക്രിസ്റ്റൽ ക്ലിയർ പിക്ചർ ക്വാളിറ്റിയുള്ള 43 ഇഞ്ച് ടെലിവിഷനുകൾ 13000 രൂപ റേഞ്ചിൽ ലഭ്യമാണ്. ഈ സ്മാർട്ട് ടിവികളുടെ ഓഫറും വിലയും സവിശേഷതകളും അറിയാം.
VW OptimaX Series Full HD Smart QLED TV
43 ഇഞ്ചിന്റെ OptimaX Series Full HD Smart QLED ടിവി 15000 രൂപയിൽ താഴെ വാങ്ങാം. 24,999 രൂപയ്ക്കാണ് VW43AQ1 മോഡൽ സ്മാർട്ട് ടിവി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.
44 ശതമാനം കിഴിവിൽ ആമസോൺ ഇന്ത്യയിൽ VW TV 13,999 രൂപയ്ക്ക് തരുന്നു. ആമസോൺ പേയിലൂടെ 419 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കുന്നു. ഇങ്ങനെ VW സ്മാർട്ട് ടിവി 492 രൂപയുടെ ഇഎംഐയിലും ടിവി ലഭ്യമാണ്.
ക്യുഎൽഇഡി പാനലുള്ള സ്മാർട്ട് ടിവിയാണിത്. VW OptimaX സീരീസ് ഫുൾ എച്ച്ഡി ടെലിവിഷന് മെലിഞ്ഞ ബെസലുകളോട് കൂടിയ ഡിസൈനാണുള്ളത്. 20 മുതൽ 24 Watts വരെയുള്ള ഔട്ട്‌പുട്ട് ടിവിയ്ക്കുണ്ട്. Mirror Cast / E-Share പോലുള്ള ഫീച്ചറുകളും സ്മാർട്ട് ടിവിയിൽ ലഭ്യമാണ്.
TCL 43 inches Metallic Bezel Less Series 4K Ultra HD Smart LED TV
52,990 രൂപയ്ക്ക് ടിസിഎൽ 43 ഇഞ്ച് ടിവി ഇന്ത്യയുടെ റീട്ടെയിൽ വിപണികളിൽ ലഭ്യമാണ്. മെറ്റാലിക് ബെസൽ ലെസ് നിർമിച്ചിട്ടുള്ള 4K എച്ച്ഡി സ്മാർട്ട് ടിവിയാണിത്. 43V6C മോഡലിലുള്ള ടെലിവിഷന്, 53 ശതമാനം കിഴിവിൽ ആമസോണിൽ വില 24,990 രൂപ മാത്രമാണ്. 2000 രൂപയുടെ കൂപ്പൺ ഇളവും ആമസോണിലുണ്ട്. ഇങ്ങനെ 22990 രൂപയ്ക്ക് ടിസിഎൽ ടെലിവിഷൻ വാങ്ങാം. 749 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്ക് ഓഫർ, 879 രൂപയുടെ ഇഎംഐ ഡീലും ടിസിഎൽ ടിവിയ്ക്ക് ലഭ്യമാണ്.
24W ഡോൾബി അറ്റ്‌മോസും DTS-X സൗണ്ട് സപ്പോർട്ടുമുള്ള ടെലിവിഷന്, ഗൂഗിൾ ടിവി ആക്‌സസ്, വോയ്‌സ് കൺട്രോൾ സപ്പോർട്ടുണ്ട്. AiPQ പ്രോസസറാണ് ഇതിലുള്ളത്. ടിസിഎൽ 4K എൽഇഡി ടിവിയ്ക്ക് HVA പാനലും HDR10 ടെക്നോളജിയുമുണ്ട്.
Sony BRAVIA 2M2 Series 4K Ultra HD LED Smart TV
59,900 രൂപയ്ക്കാണ് സോണി ബ്രാവിയ 2M2 Series 4കെ ടിവി ഇന്ത്യയിൽ പുറത്തിറക്കിയത്. K-43S22BM2 മോഡലിലെ സോണി എൽഇഡി സ്മാർട്ട് ടിവിയുടെ ആമസോണിലെ വില 45,591 രൂപയാണ്. എച്ച്ഡിഎഫ്സി, ആക്സിസ്, ഓൾ ക്രെഡിറ്റ് കാർഡിലൂടെ 8500 രൂപ വരെ കിഴിവുണ്ട്. ഇങ്ങനെ സോണി ടിവി 40000 രൂപയ്ക്ക് താഴെ വാങ്ങിക്കാം. 1367 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്ക് ഡീലും ലഭ്യമാണ്. 1,603 രൂപയ്ക്ക് സോണി ബ്രാവിയ 2M2 സീരീസ് ടെലിവിഷൻ വാങ്ങിക്കാം.

X1 4K പ്രോസസറുള്ള 43 ഇഞ്ച് സ്മാർട്ട് ടിവിയിൽ ഡോൾബി അറ്റ്മോസ് ടെക്നോളജി ഉപയോഗിച്ചിരിക്കുന്നു. 4K അൾട്രാ HD 3840*2160 റെസല്യൂഷനും 60 Hz റിഫ്രഷ് റേറ്റും സപ്പോർട്ട് ചെയ്യുന്ന 43 ഇഞ്ച് ടിവി സ്ക്രീനാണ് ഫോണിലുള്ളത്.
Also Read: പവറിന്റെ പോർക്കളത്തിൽ 7000mAh ബാറ്ററി Realme Narzo 100 Lite 5G ഇന്ത്യയിൽ
Xiaomi 43 inch A Full HD Smart Google LED Smart TV
34,999 രൂപയുടെ ഷവോമി സ്മാർട്ട് ഗൂഗിൾ ടിവി 20000 രൂപയ്ക്ക് താഴെ ആമസോൺ ഇന്ത്യയിൽ വാങ്ങിക്കാം. L43MB-AFIN മോഡലിലെ ഷവോമി ടെലിവിഷന് 20,999 രൂപ മാത്രമാണ് ആമസോണിൽ വില. ആക്സിസ്, എച്ച്ഡിഎഫ്സി കാർഡിലൂടെ 2500 രൂപ ഇളവ് ലഭിക്കുന്നു. ഷവോമി 43 ഇഞ്ച് A Full HD എൽഇഡി ടിവി 629 രൂപയ്ക്ക് വാങ്ങിക്കാം. ആമസോൺ ഇപ്പോൾ 738 രൂപയുടെ ഇഎംഐ ഡീലും ലഭ്യമാണ്.
20w dolby ഓഡിയോ ഔട്ട്പുട്ട് ഷവോമി ടെലിവിഷന് ലഭ്യമാണ്. സിനികൾക്കും ഐപിഎൽ, ഫുട്ബോൾ ലോകകപ്പ് സ്‌പോർട്‌സുകൾക്കും അനുയോജ്യമായ സ്ക്രീനാണ് ടെലിവിഷനിലുള്ളത്. എ സീരീസ് 2025 മോഡലിലെ ടെലിവിഷന് HDMI, USB, Wi-Fi, ഈഥർനെറ്റ് കണക്റ്റിവിറ്റി സപ്പോർട്ടുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile