ജനുവരി 13 മുതൽ ഷോപ്പിങ് പ്രേമികൾക്ക് ബമ്പർ സമയമാണ്
Samsung, ഏസർ, Hisense തുടങ്ങിയ ബ്രാൻഡുകളിൽ നിന്ന് നിങ്ങൾക്ക് സ്മാർട് ടിവികൾ വാങ്ങാം
ഒരാഴ്ച നീളുന്ന സെയിൽ ഉത്സവത്തിൽ ഗംഭീര ഡിസ്കൗണ്ടാണ് സ്മാർട് ടിവികൾക്ക് പ്രഖ്യാപിച്ചത്
Amazon ഈ വർഷത്തെ Great Republic Day Sale ആരംഭിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ എല്ലാവർക്കുമായി വിൽപ്പന ആരംഭിക്കുന്നു. ആകർഷകമായ ഡിസ്കൌണ്ടും ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഡീലുകളുമുണ്ട്.
Surveyവമ്പിച്ച ആദായത്തിൽ ഇലക്ട്രോണിക്, സ്മാർട്, ഫാഷൻ ഡിവൈസുകൾ വാങ്ങാനുള്ള സുവർണാവസരമാണിത്. ഏറ്റവും വിലക്കുറവിൽ നിങ്ങൾക്ക് Smart TVs വാങ്ങാനും ഇതാണ് അവസരം. കാരണം ഒരാഴ്ച നീളുന്ന സെയിൽ ഉത്സവത്തിൽ ഗംഭീര ഡിസ്കൗണ്ടാണ് സ്മാർട് ടിവികൾക്ക് പ്രഖ്യാപിച്ചത്.
Amazon Great Republic Day Sale
Samsung, ഏസർ, Hisense തുടങ്ങിയ ബ്രാൻഡുകളിൽ നിന്ന് നിങ്ങൾക്ക് സ്മാർട് ടിവികൾ വാങ്ങാം. പുതുവർഷത്തിൽ കിടിലൻ LED TV നോക്കുന്നവർക്കുള്ള ലോട്ടറിയാണിത്. കാരണം, 43 ഇഞ്ച് HD സ്മാർട് ടിവികൾ പലതും പകുതി വിലയ്ക്കാണ് വിൽക്കുന്നത്. സെയിൽ പുരോഗമിക്കുന്ന അനുസരിച്ചും സ്റ്റോക്ക് തീരുന്ന കണക്കിനും, ഓഫറുകളിലും വിലയിലും വ്യത്യാസം വന്നേക്കും.

Amazon Sale: സ്മാർട് ടിവി ഓഫറുകൾ
ആദ്യമേ നമ്മൾക്ക് സാംസങ് സ്മാർട് ടിവി ഓഫറുകളിലേക്ക് കടക്കാം. Samsung 108 cm ഡി സീരീസിലെ ടിവിയ്ക്ക് 20000 രൂപയോളം വില വെട്ടിക്കുറച്ചു. സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാർട് ടിവികളിലൊന്നാണിത്. Crystal 4K Vivid Pro Ultra HD എന്ന മോഡലിനാണ് കിഴിവ്.
വിപണിയിൽ ഈ ടിവി നിങ്ങൾക്ക് 49,900 രൂപയ്ക്ക് കണ്ടെത്താം. എന്നാൽ ആമസോൺ റിപ്പബ്ലിക് ഡേ സെയിലിൽ നിങ്ങൾക്ക് 30,990 രൂപയ്ക്ക് ലഭിക്കുന്നതാണ്. ഇതിന് പുറമെ ആകർഷകമായ ബാങ്ക് ഓഫറുകളുമുണ്ട്. SBI കാർഡ് വഴി നിങ്ങൾക്ക് 10 ശതമാനം വരെ അധിക കിഴിവ് നേടാം. വാങ്ങാനുള്ള ലിങ്ക്.
Acer 109 cm സ്മാർട് ടിവി
അടുത്തതും 43 ഇഞ്ചിന്റെ HD LED Smart ഗൂഗിൾ ടിവി തന്നെയാണ്. Google TV, 4K UHD എന്നിവയുള്ള സ്മാർട് ടിവിയാണിത്. Acer 109 cm പ്രോ സീരീസ് 4K Ultra HD TV പകുതി വിലയ്ക്ക് വിൽക്കുന്നു. മികച്ച കാഴ്ചാനുഭവം ലഭിക്കുന്ന സ്മാർട് ടിവിയാണിത്. 45000 രൂപയ്ക്ക് മുകളിലാണ് ഇതിന്റെ യഥാർഥ വില. എന്നാൽ ഈ ഓഫർ സെയിലിലൂടെ 20,999 രൂപയ്ക്ക് ലഭിക്കുന്നു. ഇവിടെ നിന്നും വാങ്ങാം.
Hisense 108 cm സ്മാർട് ടിവി
ഹൈസെൻസിന്റെ 43 ഇഞ്ച് ടിവിയും നിങ്ങൾക്ക് വമ്പിച്ച ആദായത്തിൽ വാങ്ങാവുന്നതാണ്. Hisense 108 cm E6N സീരീസ് ടിവി വളരെ ക്ലാരിറ്റിയും സ്മാർട്ട് ഫീച്ചറുകളുമുള്ള സ്മാർട് ടിവിയാണ്. ഇതിൽ 4K AI അപ്‌സ്‌കെലർ, പ്രിസിഷൻ കളർ, AI സ്‌പോർട്‌സ് മോഡ് എന്നിവയുണ്ട്. 44,999 രൂപയാണ് ഇതിന്റെ റീട്ടെയിൽ വില. എന്നാലോ ആമസോൺ റിപ്പബ്ലിക് ഡേ സെയിലിലൂടെ 21,499 രൂപയ്ക്ക് ലഭിക്കും. വാങ്ങാനുള്ള ലിങ്ക്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile