ഇടത്തരം മുതൽ വലിയ മുറികൾക്ക് അനുയോജ്യമായ ടിവികളാണ് 65 ഇഞ്ച് വലിപ്പമുള്ളവ
വളരെ വലിയ മുറികളിൽ പോലും മികച്ച വിഷ്വൽ എക്സ്പീരിയൻസ് ലഭിക്കും
സ്മാർട് QLED ടിവികൾക്കും, 4K Vista Ultra HD ടിവികൾക്കും ആമസോണിൽ ഗംഭീര ഡിസ്കൌണ്ട് ലഭിക്കുന്നു
65 Inch Smart TV: 65 ഇഞ്ച് വലിപ്പമുള്ള കിടിലൻ സ്മാർട് ടിവികൾ വിലക്കുറവിൽ വാങ്ങാം. സ്മാർട് QLED ടിവികൾക്കും, 4K Vista Ultra HD ടിവികൾക്കും ആമസോണിൽ ഗംഭീര ഡിസ്കൌണ്ട് ലഭിക്കുന്നു. ഇടത്തരം മുതൽ വലിയ മുറികൾക്ക് അനുയോജ്യമായ ടിവികളാണ് 65 ഇഞ്ച് വലിപ്പമുള്ളവ. വളരെ വലിയ മുറികളിൽ പോലും മികച്ച വിഷ്വൽ എക്സ്പീരിയൻസ് ലഭിക്കും. ഏകദേശം 180 മുതൽ 300 സ്ക്വയർ ഫീറ്റ് വരെയുള്ള ഹാളുകൾക്കും മുറികൾക്കും ടിവി അനുയോജ്യമാകും.
Survey65 Inch Smart TV: ആമസോൺ ഓഫർ
63,990 രൂപയ്ക്ക് Samsung Crystal 4K Vista Ultra HD Smart LED TV വാങ്ങാം. ആമസോണിൽ 1500 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടും ലഭിക്കും. ഇങ്ങനെ 62000 രൂപ റേഞ്ചിൽ ടിവി ലഭിക്കും. 20W സ്പീക്കർ ഔട്ട്പുട്ടും Q-Symphony ഫീച്ചറുമുള്ള സ്മാർട് ടിവിയാണിത്. ഈ സാംസങ് ക്രിസ്റ്റൽ ടിവി Tizen OS-ൽ പ്രവർത്തിക്കുന്നു.

LG UR75 Series 4K Ultra HD Smart LED TV
65UR75006LC മോഡലിൽ വരുന്ന എൽജി സ്മാർട് ടിവിയാണിത്. 20W ഔട്ട്പുട്ട് വരുന്ന സ്പീക്കറുകൾ ഇതിലുണ്ട്. α5 AI Processor 4K Gen6 ചിത്രങ്ങളുടെ വ്യക്തതയും നിറങ്ങളും ഇതിലുണ്ട്. മികച്ച കാഴ്ചാനുഭവവും സ്മാർട്ട് ഫീച്ചറുകളും ലഭിക്കുന്ന എൽജി 4K Ultra HD സ്മാർട് ടിവി 1,14,990 രൂപ വിപണി വിലയുള്ളതാണ്. ഇതിന് 45 ശതമാനം ഡിസ്കൌണ്ടിൽ, 62990 രൂപയ്ക്ക് ടിവി സ്വന്തമാക്കാം. 1500 രൂപ കൂപ്പൺ കിഴിവും, 1500 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടും ഇതിന് നേടാം. ഇങ്ങനെ 60000 രൂപയ്ക്ക് താഴെ എൽജി ബ്രാൻഡിന്റെ 65 ഇഞ്ച് ടിവി സ്വന്തമാക്കാം.
TOSHIBA M550NP Series 4K Ultra HD Smart QLED 65 Inch Smart TV
തോഷിബയുടെ 65 ഇഞ്ച് QLED Google TV-യ്ക്കാണ് ആമസോണിൽ വമ്പിച്ച ഡിസ്കൌണ്ട് നേടാം. M550NP സീരീസ് 4K അൾട്രാ HD സ്മാർട് ടിവിയ്ക്ക് ആമസോണിൽ 47 ശതമാനം ഇളവ് നേടാം.
40W 2.1 ചാനൽ ഓഡിയോ സിസ്റ്റവും, ബിൽറ്റ്-ഇൻ സബ് വൂഫറും ഇതിനുണ്ട്. REGZA 4K എഞ്ചിൻ പ്രോ പിക്ചർ ക്വാളിറ്റിയും ക്വാണ്ടം ഡോട്ട് ടെക്നോളജി ഡിസ്പ്ലേയും ഇതിലുണ്ട്. ഈ സ്മാർട് ടിവിയ്ക്ക് 1,09,999 രൂപയാണ് വില. 57,999 രൂപയാണ് ആമസോണിലെ വില. ഇതിന് 1500 രൂപയുടെ ഇളവ് നേടാം. 56000 രൂപയിലും താഴെ വിലയിൽ TOSHIBA സ്മാർട് ടിവി സ്വന്തമാക്കാം.
Also Read: iPhone 17 Pro Max: ഡിസൈനിൽ വെറൈറ്റി പിടിക്കാൻ Apple! ലോഞ്ച് തീയതി, ക്യാമറ, വില, പ്രത്യേകതകൾ…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile