65 inch QLED TV Onam Deal: 50000 രൂപയ്ക്ക് Philips സ്മാർട് ടിവി വാങ്ങിയാലോ!

HIGHLIGHTS

64,990 രൂപ വിലയാകുന്ന 65 ഇഞ്ച് Philips ടെലിവിഷനാണിത്

65 ഇഞ്ച് വലുപ്പമുള്ള ഫിലിപ്‌സ് 8100 സീരീസ് 4K അൾട്രാ HD ടിവിയാണിത്

ആമസോണിൽ ഓണം ഫെസ്റ്റീവ് ഓഫറായി QLED Google TV സ്വന്തമാക്കാം

65 inch QLED TV Onam Deal: 50000 രൂപയ്ക്ക് Philips സ്മാർട് ടിവി വാങ്ങിയാലോ!

65 inch QLED TV Onam Deal: ഈ ഓണത്തിന് കിടിലൻ സ്മാർട് ടിവി വാങ്ങിയാലോ? അതെ ആമസോണിൽ ഓണം ഫെസ്റ്റീവ് ഓഫറായി QLED Google TV സ്വന്തമാക്കാം. 64999 രൂപ വിലയാകുന്ന Philips Smart TV-യ്ക്കാണ് ഇളവ്. 165 cm 8100 Series 4K Ultra HD Smart QLED Google TV 65PQT8100/94 സ്റ്റൈലിഷ് ടിവിയ്ക്ക് ഫ്ലാറ്റ് ഡിസ്കൌണ്ടും ബാങ്ക് കിഴിവും ഇഎംഐ ഓഫറും ലഭ്യമാണ്.

Digit.in Survey
✅ Thank you for completing the survey!

65 inch QLED TV Onam Deal: ഓഫർ

64,990 രൂപ വിലയാകുന്ന 65 ഇഞ്ച് Philips ടെലിവിഷനാണിത്. ആമസോണിൽ ഇതിന് 18 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ട് അനുവദിച്ചിരിക്കുന്നു. എന്നുവച്ചാൽ 65 ഇഞ്ച് ടിവി 52,999 രൂപയ്ക്ക് വാങ്ങിക്കാനാകും. HDFC ബാങ്ക് കാർഡിലൂടെ 1500 രൂപ വരെ ഡിസ്കൌണ്ട് ടെലിവിഷന് ലഭിക്കും.

52,999 രൂപയാണല്ലോ ഇതിന്റെ ആമസോണിലെ വില. ഇതിൽ നിന്നും 1500 രൂപ ബാങ്ക് ഇളവും ചേർത്താൽ ടിവി 51000 രൂപ റേഞ്ചിൽ വാങ്ങാനാകും. ഇതിന് ആമസോൺ 2,557 രൂപയുടെ ഇഎംഐ ഓഫറും വാഗ്ദാനം ചെയ്യുന്നു.

Philips 65 inch QLED TV, Onam deals,

Philips 4K Ultra HD Smart TV ഫീച്ചറുകൾ അറിയണ്ടേ?

65 ഇഞ്ച് വലുപ്പമുള്ള ഫിലിപ്‌സ് 8100 സീരീസ് 4K അൾട്രാ HD ടിവിയാണിത്. ഈ QLED Google TV മികച്ച വിഷ്വൽ എക്സ്പീരിയൻസും സൌണ്ടും നൽകുന്നു. ക്വാണ്ടം ഡോട്ട് സാങ്കേതികവിദ്യ ആണ് ക്യുഎൽഇഡി ടിവിയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് സാധാരണ LED ടിവികളേക്കാൾ കൂടുതൽ തിളക്കമുള്ളതും വ്യക്തവുമായ കളർ നൽകുന്നു. ടിവിയ്ക്ക് 3840 x 2160 റെസല്യൂഷൻ ഡിസ്പ്ലേ ലഭിക്കും. 4K UHD ഇമേജ് ക്വാളിറ്റിയും ഫിലിപ്സ് സ്മാർട് ടിവിയ്ക്ക് നൽകുന്നു.

ഡോൾബി വിഷൻ, ഡോൾബി അറ്റ്മോസ് സാങ്കേതികവിദ്യയെ സപ്പോർട്ട് ചെയ്യുന്ന ടിവിയാണിത്. സിനിമകൾക്കും ഗെയിമുകൾക്കും ഇതിൽ സിനിമാറ്റിക് അനുഭവം ലഭിക്കുന്നു. ഡോൾബി വിഷൻ വഴി അതിശയകരമായ വിഷ്വൽ എക്സ്പീരിയൻസാണ് ലഭിക്കുന്നത്. ഡോൾബി അറ്റ്മോസ് നിങ്ങൾക്ക് മികച്ച ശബ്ദാനുഭവവും നൽകുന്നു.

ഈ ടിവി Google TV ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. വേണമെങ്കിൽ Google അസിസ്റ്റന്റ് ഉപയോഗിച്ച് വോയിസ് കൺട്രോൾ ചെയ്യാൻ സാധിക്കും. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, YouTube തുടങ്ങിയ പ്രമുഖ ആപ്ലിക്കേഷനുകൾ ഇതിൽ ലഭ്യമാണ്. വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഓപ്ഷനും ഇതിൽ ലഭിക്കും. കൂടാതെ ഫിലിപ്സ് സ്മാർട് ടിവിയിൽ 3 HDMI പോർട്ടുകളും 2 USB പോർട്ടുകളും കൊടുത്തിരിക്കുന്നു. 30W ഓഡിയോ ഔട്ട്‌പുട്ടാണ് ഈ ഹോം തിയേറ്റർ എന്റർടെയ്ൻമെന്റ് ടിവിയ്ക്ക് ലഭിക്കുന്നത്.

Also Read: Happy Onam Offer: 5000 രൂപയ്ക്ക് താഴെ 180 W Sound bar വാങ്ങാം! 2 സ്പീക്കറും ഒരു സബ് വൂഫറും ചേർന്ന ഹോം തിയേറ്റർ സിസ്റ്റം

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo