34000 രൂപയ്ക്ക് 55 ഇഞ്ച് QLED ഡിസ്‌പ്ലേ TCL Smart TV! വിശ്വസിക്കാനാവുന്നില്ലേ?

HIGHLIGHTS

ആമസോണിൽ ഈ സ്മാർട് ടിവി 69 ശതമാനം കിഴിവിലാണ് ഇപ്പോൾ വിൽക്കുന്നത്

55 ഇഞ്ച് വലിപ്പമുള്ള TCL 139 cm പകുതിയിലധികം വില വെട്ടിക്കുറച്ചു

ഇത് Dolby Vision Atmos സപ്പോർട്ട് ചെയ്യുന്നുണ്ട്

34000 രൂപയ്ക്ക് 55 ഇഞ്ച് QLED ഡിസ്‌പ്ലേ TCL Smart TV! വിശ്വസിക്കാനാവുന്നില്ലേ?

55 ഇഞ്ച് QLED ഡിസ്‌പ്ലേ ഫീച്ചർ ചെയ്യുന്ന TCL Smart TV വമ്പിച്ച കിഴിവിൽ. ഈ ക്രിസ്മസ്സിന് വീട്ടിലേക്ക് പുതിയൊരു ടിവി പ്ലാൻ ചെയ്യുന്നവർക്ക് ഇപ്പോൾ വാങ്ങാവുന്ന ബെസ്റ്റ് ഓപ്ഷനാണിത്. 55 ഇഞ്ച് വലിപ്പമുള്ള TCL 139 cm പകുതിയിലധികം വില വെട്ടിക്കുറച്ചു.

Digit.in Survey
✅ Thank you for completing the survey!

TCL 139 cm 55C655 4K Ultra HD Smart QLED ഗൂഗിൾ ടിവിയ്ക്കാണ് ഓഫർ. ആമസോണിൽ ഈ സ്മാർട് ടിവി 69 ശതമാനം കിഴിവിലാണ് ഇപ്പോൾ വിൽക്കുന്നത്. വീട്ടിനെ സ്മാർട്ടാക്കാൻ ക്വാളിറ്റിയിൽ ഒട്ടും വിട്ടുവീഴ്ച വരുത്തണ്ട. 55 ഇഞ്ചിന്റെ QLED ഗൂഗിൾ ടിവി തന്നെ വാങ്ങി ഫിറ്റ് ചെയ്യൂ.

TCL Smart TV: സ്പെസിഫിക്കേഷൻ

പ്രീമിയം കാഴ്ചാനുഭവത്തിനായി കളറും ദൃശ്യതീവ്രതയും നൽകുന്ന ടിവിയാണിത്. ഇത് Dolby Vision Atmos സപ്പോർട്ട് ചെയ്യുന്നുണ്ട്. ഡോൾബി വിഷൻ & അറ്റ്‌മോസിനൊപ്പം സിനിമാറ്റിക് പിക്സചർ ക്വാളിറ്റിയും ആഴത്തിലുള്ള സൌണ്ട് ക്വാളിറ്റിയും ലഭിക്കും.

55 inch qled display tcl smart tv
TCL ടിവി

32GB കപ്പാസ്റ്റിയുള്ള സ്മാർട് ടിവിയാണിത്. 2 GB റാം ഓപ്ഷനുമുണ്ട്. ഗൂഗിൾ ടിവിയാണ് ഈ സ്മാർട് ഡിവൈസിലെ ഓപ്പറേറ്റിങ് സിസ്റ്റം. 29.2 നീളം, 122.4 വീതി, 77 സെന്റി മീറ്റർ ഉയരവുമാണ് ടിവിയ്ക്കുള്ളത്.

അതുപോലെ ഈ സ്മാർട് ടിവിയിൽ AI ഒപ്റ്റിമൈസേഷൻ ഉറപ്പാക്കുന്ന AiPQ പ്രോ പ്രോസസർ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ സ്വാഭാവിക ദൃശ്യങ്ങൾ ജീവസുറ്റതാക്കുന്നതിന് എഐ ഫീച്ചർ സഹായിക്കും. സുഗമമായ ദൃശ്യാനുഭവം നിങ്ങൾക്ക് 55 ഇഞ്ച് സ്മാർട് ടിവിയിൽ പ്രതീക്ഷിക്കാം.

ഹാൻഡ് ഫ്രീയായി വോയിസ് കൺട്രോൾ, AiPQ പ്രോ പ്രോസസർ, QLED ഡിസ്പ്ലേ എന്നിവയാണ് ടിസിഎൽ ടിവിയുടെ സവിശേഷത. അതുപോലെ ഇത് ഡോൾബി അറ്റ്മോസ് സപ്പോർട്ട് ചെയ്യുന്ന ടിവി കൂടിയാണ്.

QLED ടിവിയെ മറ്റ് തരത്തിലുള്ള ടെലിവിഷനുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അതിന്റെ ക്വാളിറ്റിയാണ്. QLED എന്നാൽ ക്വാണ്ടം ഡോട്ട് ലൈറ്റ് എമിറ്റിംഗ് ഡയോഡാണ്. ഇത് ഡിസ്പ്ലേ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന ടെക്നോളജിയാണ്. മികച്ച തെളിച്ചവും ക്വാളിറ്റിയും കൃത്യമായ കളറിങ്ങും ലഭിക്കാൻ ടിവി ക്വാണ്ടം ഡോട്ടുകൾ ഉപയോഗിക്കുന്നു. അതിനാലാണ് QLED ഡിസ്പ്ലേ മികച്ചതാകുന്നത്.

എന്നാൽ സ്മാർട് ടിവിയുടെ ചില പോരായ്മകളും നിങ്ങൾ മനസിലാക്കി വേണം പർച്ചേസ് നടത്തേണ്ടത്. പല പല ഡിവൈസുമായി കണക്റ്റ് ചെയ്യാൻ യുഎസ്ബി പോർട്ട് മാത്രമാണുള്ളത്. സ്ക്രീൻ 60Hz റിഫ്രഷ് റേറ്റിൽ പരിമിതപ്പെടുത്തിയിരിക്കുന്നു.

55 inch qled display tcl smart tv
ഗൂഗിൾ ടിവി OS

Also Read: YouTube വഴി പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്ന തുടക്കകാർക്ക് ഒരു Complete ഗൈഡ് ഇതാ…

TCL 139 cm 55C655 4K Ultra: ഓഫർ

ഇനി സ്മാർട് ടിവിയുടെ ഓഫറിലേക്ക് കടക്കാം. ഈ സ്മാർട് ഡിവൈസ് വിപണിയിൽ എത്തിയപ്പോൾ 1,20,990 രൂപയായിരുന്നു വില. ആമസോണിൽ ഇപ്പോൾ 69 ശതമാനം കിഴിവിൽ ഇത് വിൽപ്പന നടത്തുന്നു. 36,990 രൂപയ്ക്കാണ് TCL ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇവിടെ നിന്നും വാങ്ങൂ

HDFC കാർഡുകളിലൂടെ നിങ്ങൾക്ക് 2,000 രൂപ ബാങ്ക് ഓഫറും ലഭിക്കുന്നതാണ്. ഇങ്ങനെ ടിവി 34,990 രൂപയ്ക്ക് വീട്ടിലെത്തിക്കാം. ഇനി പഴയ ടിവി മാറ്റി വാങ്ങുകയാണെങ്കിൽ, 2,770 രൂപ വരെയാണ് എക്സ്ചേഞ്ച് ഓഫർ. 2,903.15 രൂപയുടെ നോ കോസ്റ്റ് EMI ഓഫറും ആമസോൺ നൽകുന്നുണ്ട്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo