Reliance Jio വരിക്കാർക്ക് Unlimited ഓഫറുകൾ തരുന്ന പ്ലാൻ അറിയാമോ?
അൺലിമിറ്റഡ് 5G-യും അൺലിമിറ്റഡ് കോളിങ്ങും ഈ ബജറ്റ് പാക്കേജിൽ ലഭിക്കും
98 ദിവസമെന്നത് മൂന്ന് മാസത്തിൽ കൂടുതൽ കാലയളവാണ്
Reliance Jio വരിക്കാർക്ക് Unlimited ഓഫറുകൾ തരുന്ന പ്ലാൻ അറിയാമോ? അൺലിമിറ്റഡ് 5G-യും അൺലിമിറ്റഡ് കോളിങ്ങും ഈ ബജറ്റ് പാക്കേജിൽ ലഭിക്കും. അതും ഇത് നിസ്സാര വാലിഡിറ്റിയിൽ അല്ല വരുന്നത്. ഈ ജിയോ പാക്കേജിന് 98 ദിവസത്തെ വാലിഡിറ്റിയുണ്ട്.
Surveyഅംബാനിയുടെ Unlimited ഓഫറുകൾ
ഇത് ടെലികോം കമ്പനിയുടെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് വേണ്ടിയുള്ള പ്ലാനാണ്. പ്ലാനിന് വില വരുന്നത് 999 രൂപയാണ്. കൂടാതെ ഇതിൽ ആകർഷകമായ നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. 98 ദിവസമെന്നത് മൂന്ന് മാസത്തിൽ കൂടുതൽ കാലയളവാണ്. അതിനാൽ തന്നെ ഓരോ മാസവും റീചാർജ് ചെയ്യണ്ടാത്തവർക്ക് ഇത് തെരഞ്ഞെടുക്കാം.
ജിയോ പ്ലാനുകൾ ഇപ്പോൾ പതിവിലും കൂടുതൽ ചെലവേറിയതാണ്. അതിനാൽ തന്നെ കൂട്ടത്തിൽ ഏതാണ് മികച്ചതെന്ന് നോക്കി വേണം റീചാർജ് ചെയ്യാൻ. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയുടെ താരതമ്യേന ലാഭകരമായ പ്ലാനെന്ന് തന്നെ പറയാം.
Unlimited കോളിങ്ങും അൺലിമിറ്റഡ് 5G-യും
ഈ പ്ലാനിൽ 5ജി കവറേജ് ഉള്ള പ്രദേശങ്ങളിൽ അൺലിമിഡായി ഡാറ്റ നേടാം. 4ജി വരിക്കാർക്കും തരക്കേടില്ലാത്ത ഡാറ്റ തന്നെ കിട്ടും. അതായത് അംബാനി 4G വേഗതയിൽ 2GB പ്രതിദിന ഡാറ്റയാണ് അനുവദിച്ചിട്ടുള്ളത്.

999 രൂപയ്ക്ക് റീചാർജ് ചെയ്താൽ അൺലിമിറ്റഡ് 5ജിയും, 2GB 4ജിയും മാത്രമല്ല കിട്ടുന്നത്. ഇതിൽ നിങ്ങൾക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും സ്വന്തമാക്കാം. ഈ പ്ലാനിൽ 100 എസ്എംഎസ് വീതം പ്രതിദിനം നേടാവുന്നതാണ്. രാജ്യവ്യാപകമായി സൗജന്യ റോമിങ് ലഭിക്കുന്ന പാക്കേജാണിത്.
ജിയോ ക്ലൗഡിലേക്കും അംബാനി ആക്‌സസ് അനുവദിച്ചിരിക്കുന്നു. ജിയോ സിനിമയുടെ ബേസിക് പ്ലാൻ ഇതിലുണ്ട്. നിങ്ങൾക്ക് മലയാളത്തിന്റെ നൊസ്റ്റാൾജിക് ചിത്രങ്ങളും ലൈവ് സ്പോർട്സും ജിയോസിനിമയിൽ ആസ്വദിക്കാം. പ്ലാനിലെ മറ്റൊരു ആനുകൂല്യം ജിയോ ടിവി ആണ്.
98 ദിവസത്തെ പ്ലാൻ നിങ്ങൾക്ക് മൈജിയോ ആപ്പ് വഴി റീചാർജ് ചെയ്യാം. അല്ലെങ്കിൽ ടെലികോം കമ്പനിയുടെ അംഗീകൃത റീട്ടെയിലർ വഴിയും ഇത് ലഭിക്കും. അതുപോലെ ഗൂഗിൾപേ, ഫോൺപേ പോലുള്ള പേയ്മെന്റ് പ്ലാറ്റ്ഫോമുകളിലും റീചാർജ് ചെയ്യാനാകും. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
90 ദിവസത്തെ Jio Plan
ഇതേ രീതിയിലുള്ള മറ്റൊരു ജിയോ പ്ലാനാണ് 90 ദിവസ വാലിഡിറ്റി പാക്കേജ്. ഇതിൽ ഭീമൻ 3 മാസത്തിന് വേണ്ടി ടെലികോം 899 രൂപയാണ് ഈടാക്കുന്നത്. അൺലിമിറ്റഡ് കോളുകളും 90 ദിവസത്തേക്ക് 180GB ഡാറ്റയും ലഭിക്കും. പ്രതിദിനം 2GB വരെ അതിവേഗ ഡാറ്റയും ജിയോ തരുന്നു. 5ജി കവറേജ് പ്രദേശങ്ങളിൽ അൺലിമിറ്റഡ് 5G-യും ഉറപ്പാണ്.
Also Read: BSNL-നെ തോൽപ്പിക്കാൻ Jio കണ്ടെത്തിയ ഉപായം! 200GB, Unlimited Calling, നീണ്ട വാലിഡിറ്റിയിൽ
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile