200 രൂപയിൽ താഴെ വളരെ ആകർഷകമായ റീചാർജ് പ്ലാനുകളാണ് എയർടെൽ അവതരിപ്പിക്കുന്നത്
Rs. 155, Rs.179, Rs.199 എന്നിവയാണ് റീചാർജ് പ്ലാനുകൾ
Jioയും Airtelഉം ഏറ്റവും മികച്ച റീചാർജ് പ്ലാൻ തരുന്നതിനായി മത്സരമാണ്. അൺലിമിറ്റഡ് ഇന്റർനെറ്റ്, ഹൈ-സ്പീഡ് 5G ഡാറ്റ എന്നിവ ഏറ്റവും തുച്ഛമായ വിലയ്ക്ക് എയർടെൽ ഓഫർ ചെയ്യുന്നു. ഇതിനൊപ്പം OTT സബ്‌സ്‌ക്രിപ്‌ഷനുകൾ സൗജന്യമായി ലഭിക്കുമെന്നതും മറ്റ് ടെലികോം കമ്പനികളിൽ നിന്ന് Bharti Airtelനെ മാറ്റി നിർത്തുന്നു.
Survey200 രൂപയിൽ താഴെ വളരെ ആകർഷകമായ റീചാർജ് പ്ലാനുകളാണ് എയർടെൽ അവതരിപ്പിക്കാറുള്ളത്. ഒരു മാസം വാലിഡിറ്റിയിൽ അൺലിമിറ്റഡ് ഓഫറുകളും ഒടിടി സേവനങ്ങളും ഇതിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്.
Airtelന്റെ 200 രൂപയിൽ താഴെ വരുന്ന പ്ലാനുകൾ
200 രൂപയിൽ താഴെയുള്ള എയർടെൽ റീചാർജ് പ്ലാനുകളിൽ Rs. 155, Rs.179, Rs.199 എന്നിവ ഉൾപ്പെടുന്നു. ഇതിലെ മിക്ക പ്ലാനുകൾക്കും ഒരു മാസമാണ് വാലിഡിറ്റി വരുന്നത്.
Rs. 155ന്റെ Airtel പ്ലാൻ
എയർടെലിന്റെ വില കുറഞ്ഞ റീചാർജ് പ്ലാനാണിത്. ആദ്യ കാലത്ത് 99 രൂപയ്ക്ക് ലഭിച്ചിരുന്ന റീചാർജ് പ്ലാനാണിത്. ഇപ്പോൾ ഇതിന്റെ തുക ഉയർത്തിയിട്ടുണ്ട്. 56 രൂപ കൂടി വർധിച്ച്, എയർടെൽ ഈ റീചാർജ് പ്ലാൻ 155 രൂപയുടേതാക്കി. ഏറ്റവും വിലകുറഞ്ഞ ഈ പ്രീപെയ്ഡ് റീചാർജ് പ്ലാൻ 24 ദിവസത്തെ വാലിഡിറ്റിയിലാണ് വരുന്നത്. അൺലിമിറ്റഡ് കോളിങ്ങും, 300 എസ്എംഎസും, 1 GB മൊത്തം ഡാറ്റയും ഇതിൽ ഉൾപ്പെടുന്നു. ഹലോ ട്യൂണുകളിലേക്കും വിങ്ക് മ്യൂസിക്കിലേക്കുമുള്ള ആക്‌സസും ഈ ഓഫറിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
Rs. 179ന്റെ Airtel പ്ലാൻ
179 രൂപയ്ക്ക് റീചാർജ് ചെയ്താൽ 28 ദിവസത്തേക്ക് നിങ്ങൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ്ങും, 300 SMSഉം, 2GB ഡാറ്റയും ആസ്വദിക്കാം. ഹലോ ട്യൂണുകളിലേക്കും വിങ്ക് മ്യൂസിക്കിലേക്കും ആക്സസും ലഭിക്കുന്നു.
Rs. 199ന്റെ Airtel പ്ലാൻ
ഈ എയർടെൽ പ്ലാനിന്റെ വാലിഡിറ്റി 30 ദിവസത്തേക്കുള്ളതാണ്. 199 രൂപയുടെ ഈ റീചാർജ് പ്ലാനിൽ എസ്ടിഡിയിലും റോമിങ് നെറ്റ്‌വർക്കിലും അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യം ലഭിക്കും. 300 എസ്എംഎസും 3 GB മൊത്തം ഡാറ്റയും ലഭിക്കുന്നു. വിങ്കിലേക്കും ഹലോ ട്യൂണുകളിലേക്കുമുള്ള ആക്സസും ഇതിൽ ഉൾപ്പെടുന്നു. ഇതിന് പുറമെ, 209 രൂപയ്ക്കും 239 രൂപയ്ക്കുമെല്ലാം Airtel ആകർഷകമായ റീചാർജ് പാക്കേജുകൾ അവതരിപ്പിക്കുന്നുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile