അതിവേഗ സേവനങ്ങൾ ലഭ്യമാക്കുന്നതിനായാണ് ടെലികോമിന് 6K Crore പാക്കേജ് പ്രഖ്യാപിച്ചത്
കേന്ദ്രമന്ത്രിസഭ BSNL 4G-യ്ക്കായി 6000 കോടി രൂപ അനുവദിച്ചു
കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന് മാത്രമല്ല 6000 കോടി രൂപ ഉപയോഗിക്കുക
കേന്ദ്രമന്ത്രിസഭ BSNL 4G-യ്ക്കായി 6000 കോടി രൂപ അനുവദിച്ചു. സാധാരണക്കാരനും അതിവേഗ സേവനങ്ങൾ ലഭ്യമാക്കുന്നതിനായാണ് ടെലികോമിന് 6K Crore പാക്കേജ് പ്രഖ്യാപിച്ചത്. സർക്കാർ ടെലികോം കമ്പനി ബിഎസ്എൻഎല്ലിന് 4ജി സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ധനസഹായമാണിത്.
SurveyBSNL 4G: 6000 കോടി ധനസഹായം
BSNL, MTNL എന്നീ രണ്ട് കമ്പനികൾക്കും വേണ്ടിയാണ് ഫണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഫണ്ട് സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനികൾക്ക് നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തുന്നതിനായി വിനിയോഗിക്കുന്നതിനാണ്.
കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന് മാത്രമല്ല 6000 കോടി രൂപ ഉപയോഗിക്കുക. പദ്ധതി പ്രകാരം, ഒരു ലക്ഷത്തോളം 4G ടവറുകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് വരിക്കാർക്ക് മികച്ച നെറ്റ്‌വർക്ക് സേവനങ്ങൾ ഉറപ്പാക്കുന്നതിന് സഹായിക്കും.

വിപുലീകരണം പൂർണമായി നടപ്പാക്കാൻ 6,000 കോടി രൂപ കൂടി വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ഇതിനകം 3.22 ലക്ഷം കോടി രൂപയുടെ സാമ്പത്തിക സഹായം സർക്കാർ ബിഎസ്എൻഎല്ലിനും എംടിഎൻഎല്ലിനും നൽകിയിട്ടുണ്ട്. മൂന്ന് വ്യത്യസ്ത പുനരുജ്ജീവന പാക്കേജുകളിലൂടെയാണ് മൂന്നരലക്ഷം കോടി രൂപ അനുവദിച്ചത്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
ബിഎസ്എൻഎൽ 4G Update
ഈ വർഷം പകുതിയോടെ 4ജി സേവനങ്ങൾ പൂർത്തിയാക്കാനാണ് ബിഎസ്എൻഎല്ലിന്റെ ലക്ഷ്യം. തദ്ദേശീയ സ്റ്റാക്ക് ഉപയോഗിച്ച് 4G പുറത്തിറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ടെലികോം. ഇതിനായി ടിസിഎസ് നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് ബിഎസ്എൻഎൽ ഓർഡറും കൊടുത്തിരിക്കുകയാണ്. 19,000 കോടി രൂപയിൽ 13,000 കോടി രൂപയുടെ പർച്ചേസിനാണ് ഓർഡർ നൽകിയിരിക്കുന്നത്.
ബാക്കി വരുന്ന തുകയായ 6000 കോടി രൂപയാണ് ഇനിയും 4ജി സൈറ്റുകൾക്കായി വിനിയോഗിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. സിഎൻബിസി, ഫിനാഷ്യൽ എക്സ്പ്രസ് റിപ്പോർട്ടുകളിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
BSNL & MTNL
ബിഎസ്എൻഎല്ലും എംടിഎൻഎല്ലും തമ്മിൽ 4ജിയ്ക്ക് വേണ്ടി കരാറുണ്ട്. മുംബൈയിലും ഡൽഹിയിലും ടെലികോം സേവനം തരുന്ന ഓപ്പറേറ്ററാണ് MTNL. മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് എന്നാണ് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയുടെ പേര്.
Also Read: BSNL Perfect Plan: 3 രൂപ വീതം 365 ദിവസം! 3GB ഡാറ്റയും SMS, കോളിങ് ഓഫറുകളും! ഇത് ലാഭം…
ഇരുവരും 4ജി നെറ്റ്‌വർക്ക് പങ്കിടലിനായി 10 വർഷത്തെ കരാറിൽ ഒപ്പുവച്ചിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഉണ്ടാക്കിയ കരാറിലൂടെ എംടിഎൻഎല്ലിനെയും വികസിപ്പിക്കാനുള്ള പദ്ധതിയാണുള്ളത്. ഇതിലൂടെ ടെലികോം സേവനം നാനാഭാഗങ്ങളിൽ എത്തിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
എന്തായാലും ഇത്തവണ ജൂണിലെങ്കിലും നമ്മുടെ ഗ്രാമങ്ങളിലേക്കും 4ജി വരുമെന്ന് പ്രതീക്ഷിക്കാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile