Reliance Jio നിങ്ങൾക്ക് ഫ്രീയായി രണ്ട് ഒടിടി ഫ്രീ ആക്സസ് നൽകും
699 രൂപയുടെയും, 1,499 രൂപയുടെയും പ്ലാനുകളാണിവ
Amazon, Netflix എന്നീ വമ്പൻ ഒടിടികൾ നിങ്ങൾക്ക് ഫ്രീയായി നേടാം
Reliance Jio എപ്പോഴും ആകർഷകമായ റീചാർജ് പ്ലാനുകളാണ് അവതരിപ്പിക്കുന്നത്. അടുത്തിടെ 14 OTT സർവ്വീസുകളുള്ള പ്ലാൻ കമ്പനി അവതരിപ്പിച്ചു. എന്നാൽ ജിയോയുടെ മറ്റ് 2 പ്ലാനുകളെ കുറിച്ച് നിങ്ങൾക്ക് അറിവില്ലായിരിക്കാം. 699 രൂപയുടെയും, 1,499 രൂപയുടെയും പ്ലാനുകളാണിവ. ഇത് റിലയൻസ് ജിയോയുടെ പോസ്റ്റ് പെയ്ഡ് പ്ലാനുകളാണ്. Amazon, Netflix എന്നീ വമ്പൻ ഒടിടികൾ നിങ്ങൾക്ക് ഫ്രീയായി നേടാം.
SurveyReliance Jio പോസ്റ്റ് പെയ്ഡ് പ്ലാൻ
1499 പ്ലാൻ: ഇവയിൽ ആദ്യം 1,499 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാൻ പരിശോധിക്കാം. ഇത് ജിയോപ്ലസ് പ്ലാനല്ല. അതിനാൽ കൂടുതൽ സിമ്മുകൾ കണക്റ്റ് ചെയ്യാൻ സാധിക്കില്ല. ഫാമിലി പ്ലാനായി റീചാർജ് ചെയ്യുന്നവർക്ക് ഇത് അനുയോജ്യമല്ല.

എന്നാൽ അൺലിമിറ്റഡ് കോളിങ്, 300 ജിബി ഡാറ്റ എന്നിവയാണ് ഇതിൽ ലഭിക്കുന്നത്. അൺലിമിറ്റഡ് എസ്എംഎസ്സും ഈ പ്ലാനിന്റെ ആനുകൂല്യമാണ്. എന്നാലും ദിവസവും 100 SMS എന്ന പരിധി വരുന്നു. ഒരു വർഷത്തേക്ക് നിങ്ങൾക്ക് ഫ്രീയായി ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് സ്വന്തമാക്കാം. രണ്ട് ഒടിടികളുടെയും മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനാണ് ഇതിലുള്ളത്.
READ MORE: പാസ്‌വേഡില്ലാതെ Google അക്കൗണ്ട് ഹാക്കിങ്ങോ?
699 പ്ലാൻ: 699 രൂപയ്ക്കും ജിയോയുടെ കൈയിൽ പോസ്റ്റ്‌പെയ്ഡ് പ്ലാൻ ലഭ്യമാണ്. ഓരോ ദിവസവും 100 എസ്എംഎസ്, അൺലിമിറ്റഡ് കോളിങ് എന്നിവ ലഭിക്കും. 100GB ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുന്നത്. നെറ്റ്ഫ്ലിക്സ് ബേസിക്കിലേക്കും ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനിലേക്കും ഫ്രീ ആക്സസ് നൽകുന്ന ജിയോ പ്ലാനാണിത്.

ഇതൊരു ഫാമിലി സിം റീചാർജ് പ്ലാനാണ്. എന്നാൽ അഡീഷണലായി നിങ്ങൾ ചേർക്കുന്ന ഓരോ സിമ്മിനും ഡാറ്റ വ്യത്യസ്തമാകുന്നു. അധികമായി ചേർക്കുന്ന സിമ്മുകൾക്ക് 5GB വീതമാണ് ലഭിക്കുന്നത്.
ഇനി നിങ്ങൾ ഈ പോസ്റ്റ് പെയ്ഡ് പ്ലാനിൽ റീചാർജ് ചെയ്തെന്ന് കരുതുക. ശേഷം എങ്ങനെയാണ് നെറ്റ്ഫ്ലിക്സിലേക്ക് ഫ്രീ ആക്സസ് നേടുന്നതെന്ന് നോക്കാം.
Netflix ആക്ടിവേറ്റ് ചെയ്യാൻ…
ജിയോ പോസ്റ്റ് പെയ്ഡ് പ്ലാനിലെ നെറ്റ്ഫ്ലിക്സ് പ്ലാൻ ആക്ടീവാക്കുന്നതിന് ചുവടെ നൽകിയിരിക്കുന്ന ഗൈഡ് വായിക്കുക. ഇതിനായി ആദ്യം നിങ്ങൾ മൈജിയോ അല്ലെങ്കിൽ Jio.com സേവനം പ്രയോജനപ്പെടുത്താം.
- ഇതിനായി ആദ്യം മൈ ജിയോ ആപ്പ് ഓപ്പൺ ചെയ്യുക.
- ജിയോ.കോം എന്ന വെബ്സൈറ്റിലൂടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്താലും മതി.
- ശേഷം ഹോം പേജിന്റെ മുകളിൽ നെറ്റ്ഫ്ലിക്സ് ആക്ടിവേറ്റ് Now ബാനർ സെലക്ട് ചെയ്യുക.
- ഇവിടെ നിങ്ങളോട് പുതിയ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ക്രിയേറ്റ് ചെയ്യാൻ ആവശ്യപ്പെടും.
- അഥവാ നിങ്ങൾക്ക് ഇതിനകം അക്കൗണ്ടുണ്ടെങ്കിൽ അതിലേക്ക് ലോഗിൻ ചെയ്യുക.
- ഇങ്ങനെ നിങ്ങൾക്ക് നെറ്റ്ഫ്ലിക്സ് കണ്ടന്റുകൾ ആക്സസ് ചെയ്യാവുന്നതാണ്. അതും ഫ്രീയായി ആസ്വദിക്കാം.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile