Reliance Jio 90 days plan: 2GB ഡാറ്റയും, Unlimited കോളിങ്ങും! ദിവസവും 8 രൂപ മാത്രം

Updated on 06-Mar-2024
HIGHLIGHTS

ദിവസവും ആവശ്യത്തിലധികം ഹൈ സ്പീഡ് ഇന്റർനെറ്റ് ലഭിക്കാൻ ഒരു Reliance Jio പ്ലാൻ

ഈ പ്ലാനിന്റെ വാലിഡിറ്റി 90 ദിവസമാണ്

സൗജന്യ കോളിംഗ്, എസ്എംഎസ്, ഡാറ്റ, ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ ലഭിക്കും

3 മാസം വാലിഡിറ്റിയുള്ള Reliance Jio-യുടെ ഒരു കിടിലൻ പ്ലാൻ പറയട്ടെ. ദിവസവും ആവശ്യത്തിലധികം ഹൈ സ്പീഡ് ഇന്റർനെറ്റ് ലഭിക്കും. കൂടാതെ അൺലിമിറ്റഡ് ഓഫറുകളും ലഭിക്കുന്ന പ്രീ-പെയ്ഡ് പ്ലാനാണിത്.

ജിയോടിവി, ജിയോസിനിമ ഉൾപ്പെടെയുള്ള OTT App ആക്സസും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ദിവസം വെറും 8 രൂപ മാത്രമാണ് ഈ പ്ലാനിന് ചെലവാകുക. വിശ്വസിക്കാനാകുന്നില്ലേ?

Reliance Jio 3 മാസ പ്ലാൻ

ആദ്യമേ പറഞ്ഞ പോലെ ഈ പ്ലാനിന്റെ വാലിഡിറ്റി 90 ദിവസമാണ്. സൗജന്യ കോളിംഗ്, എസ്എംഎസ്, ഡാറ്റ, ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്ന പ്ലാനാണിത്. നിങ്ങൾക്ക് ദിവസവും 2GB ഡാറ്റയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതായത് മൊത്തം 180GB ഡാറ്റ ഈ പ്ലാനിൽ നിന്ന് ലഭിക്കും.

ഏത് നമ്പറിലേക്കും അൺലിമിറ്റഡ് കോളുകൾ ചെയ്യാനാകും. കൂടാതെ ദിവസേന 100 സൗജന്യ എസ്എംഎസും ഇതിൽ നിന്ന് ലഭിക്കും. ഇനി നിങ്ങളൊരു 5G ഉപയോക്താവാണെങ്കിൽ ഡാറ്റ പരിധി ആലോചിക്കുകയേ വേണ്ട. കാരണം അൺലിമിറ്റഡ് 5G ജിയോ ഈ പ്ലാനിലും അനുവദിച്ചിരിക്കുന്നു. ഇന്നും ജിയോയുടെ ടോപ്പ് ട്രെൻഡ് പ്ലാനാണിത്.

Reliance Jio 3 മാസ പ്ലാൻ

Reliance Jio ബെസ്റ്റ് പ്ലാൻ

പ്രതിദിനം 8 രൂപ മാത്രം നൽകിയാൽ മതി. ഈ ഓഫറുകളെല്ലാം 90 ദിവസത്തേക്കാണ് നൽകുന്നത്. ഇത്രയും ആനുകൂല്യങ്ങളുള്ള ഈ ജിയോ പ്ലാനിന് വില വളരെ കുറവാണ്. 749 രൂപ മാത്രമാണ് ഈ പ്രീ പെയ്ഡ് പ്ലാനിന് ചെലവാകുന്നത്.

749 രൂപയ്ക്ക് ലാഭമാണോ?

ദീർഘനാളത്തേക്ക് എന്തായാലും നിങ്ങൾക്ക് വാലിഡിറ്റി ലഭിക്കും. പോരാഞ്ഞിട്ട് 2ജിബി വീതം 3G,4G വരിക്കാർക്ക് ഉപയോഗിക്കാം. ദിവസക്വാട്ട കഴിഞ്ഞാലും ആശങ്കപ്പെടേണ്ട. കാരണം അപ്പോഴും നിങ്ങൾക്ക് 64 Kbps വേഗതയിൽ ഇന്റർനെറ്റ് സേവനം ലഭിക്കുന്നതാണ്. 5G ഫോണും കവറേജുമുള്ള വരിക്കാർക്ക് അൺലിമിറ്റഡ് ഡാറ്റയും ലഭിക്കും. അതുകൊണ്ട് തന്നെ ബജറ്റ് നോക്കി റീചാർജ് ചെയ്യുന്നവർക്ക് 749 രൂപ പ്ലാൻ ഒരു മികച്ച ഓപ്ഷൻ തന്നെ.

749 രൂപയ്ക്ക് Reliance Jio പ്ലാൻ

3 മാസം കാലാവധിയുള്ള 1198 പ്ലാൻ

ഏകദേശം ഇതേ കാലാവധിയുള്ള മറ്റൊരു ജിയോ പ്ലാനാണ് 1198 രൂപയുടേത്. ഇതിൽ പക്ഷേ 90 ദിവസം തികച്ചെന്ന് പറയാനാകില്ല. 84 ദിവസം മാത്രമാണ് ഈ ജിയോ പ്രീ-പെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി. എന്നാൽ ആമസോൺ പ്രൈം, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്നീ 2 വമ്പൻ OTT ആക്സസും സ്വന്തമാക്കാം.

READ MORE: 3 മാസത്തെ Disney Plus Hotstar സബ്സ്ക്രിപ്ഷൻ Free! വെറും 388 രൂപ Jio പ്ലാനിൽ

കൂടാതെ സോണിലിവ്, സീ5 തുടങ്ങിയ 14 OTTകളാണ് ഇതിലുള്ളത്. ഈ പ്ലാനിലും 20 GB പ്രതിദിനം ലഭിക്കും. കൂടാതെ അൺലിമിറ്റഡ് കോളുകളും 100SMS വീതവും ലഭിക്കുന്നതാണ്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :