ഒരു വർഷത്തേക്ക് കാലാവധി വരുന്ന ഡാറ്റ പ്ലാനാണിത്
2878 രൂപയാണ് ഈ പ്ലാനിന് ചെലവാകുന്നത്
ദിവസേന 2 GB ഡാറ്റ ലഭിക്കുന്ന റീചാർജ് പാക്കേജാണിത്
Reliance Jio ലഭ്യമാക്കുന്ന പ്രീ- പെയ്ഡ് പ്ലാനുകൾ ജനകീയമാണ്. ഡാറ്റ ക്വാട്ട തീർന്നാൽ മികച്ച ഡാറ്റ ഒൺലി പാക്കേജുകൾ നൽകുന്നതിനും ഡാറ്റ മാത്രം ഉൾപ്പെടുന്ന റീചാർജ് പാക്കേജുകൾ നൽകുന്നതിലും ടെലികോം കമ്പനി ശ്രദ്ധേയമാണ്. ഒരു ദിവസം വാലിഡിറ്റിയോ, അതുമല്ലെങ്കിൽ പ്ലാനിന്റെ അതേ വാലിഡിറ്റിയോ വരുന്ന പ്ലാനുകളാണ് ജിയോ കൊണ്ടുവരാറുള്ളത്.
Surveyനിങ്ങളുടെ ജിയോ നെറ്റ് തീരാതിരിക്കാൻ തെരഞ്ഞെടുക്കാവുന്ന ഒരു ആകർഷക പ്ലാനാണ് ഇവിടെ വിവരിക്കുന്നത്. അതായത്, ഈ പ്ലാനിന് ദീർഘ വാലിഡിറ്റിയിൽ ഡാറ്റ മാത്രം ലഭിച്ചുകൊണ്ടേയിരിക്കും.
Reliance Jio ഡാറ്റ ഒൺലി പ്ലാൻ വിശദമായി…
ഒരു വർഷത്തേക്ക് കാലാവധി വരുന്ന ഈ ഡാറ്റ പ്ലാനിന്റെ വില കുറച്ച് കൂടുതലായി തോന്നിയേക്കാം. ഇന്ത്യയിൽ വരിക്കാർ സാധാരണയായി വില കൂടിയ പ്ലാനുകളിലേക്ക് പോകാറില്ല. എങ്കിലും, ദീർഘകാല പ്ലാനുകളിലേക്ക് റീചാർജ് വേണമെന്ന് തോന്നിയാൽ, തീർച്ചയായും ഈ പ്ലാൻ തെരഞ്ഞെടുക്കാവുന്നതാണ്.
2878 രൂപയുടെ ഡാറ്റ പ്ലാൻ
2878 രൂപയാണ് ഈ പ്ലാനിന് ചെലവാകുന്നത്. എന്നാൽ, നിരവധി ആനുകൂല്യങ്ങൾ ഇതിൽ ലഭിക്കും. 2878 രൂപയുടെ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ദിവസേന 2 GB ഡാറ്റ ലഭിക്കുന്ന റീചാർജ് പാക്കേജാണിത്. ഇങ്ങനെ മൊത്തത്തിൽ 730GB ലഭിക്കും.
എന്നാൽ ശ്രദ്ധിക്കേണ്ടത്, ഇത് ഡാറ്റ നൽകുന്നതിന് മാത്രമുള്ള റീചാർജ് പ്ലാനാണ്. അതിനാൽ തന്നെ വോയിസ് കോളിങ്ങിനും എസ്എംഎസ് ആനുകൂല്യങ്ങൾക്കും നിങ്ങൾ മറ്റേതെങ്കിലും ബേസിക് ജിയോ പ്ലാനിൽ റീചാർജ് ചെയ്യേണ്ടതായി വരും. നിങ്ങളുടെ ഫോൺ 5Gയെ സപ്പോർട്ട് ചെയ്യുന്നതാണെങ്കിലും അൺലിമിറ്റഡ് 5G ഡാറ്റ ഓഫർ ലഭിക്കുന്നതല്ല.
Jioയുടെ മറ്റ് ഡാറ്റ ഒൺലി പ്ലാനുകൾ
ഇന്റർനെറ്റ് ഡാറ്റ മാത്രം ഉപയോഗിക്കുന്നവരും, കോളിങ്ങോ SMSകളോ ആവശ്യമില്ലാത്തവർക്കുമായി പ്രത്യേകം പ്രത്യേകം പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ ജിയോ എപ്പോഴും കരുതലാണ്. ഇങ്ങനെ നിരവധി data only പ്ലാനുകൾ ജിയോയുടെ സൈറ്റിൽ വിശദീകരിക്കുന്നുണ്ട്.

555 രൂപയുടെ ഇത്തരത്തിലുള്ള ഡാറ്റ ഒൺലി പാക്കേജിൽ 55GB ഡാറ്റയാണ് ലഭിക്കുന്നത്. 55 ദിവസത്തേക്കുള്ള റീചാർജ് പ്ലാനാണിത്. മറ്റ് ആനുകൂല്യങ്ങൾ ഇതിൽ ലഭ്യമല്ല. ഇതിന് പുറമെ 181 രൂപയ്ക്കും, 241 രൂപയ്ക്കും, 301 രൂപയ്ക്കും ഡാറ്റ മാത്രം ലഭിക്കുന്ന പ്രീ- പെയ്ഡ് പ്ലാനുകളുണ്ട്. ഇവ ഒരു മാസത്തെ കാലയളവിൽ വരുന്ന റീചാർജ് ഓപ്ഷനുകളാണ്.
60 ദിവസത്തെ വാലിഡിറ്റിയുള്ള ഡാറ്റ പ്ലാനുകളും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ മൊത്തം 100 GB ഡാറ്റയാണ് ലഭിക്കുന്നത്. ഇനി 3 മാസത്തേക്ക് ഡാറ്റ മാത്രമായിട്ടുള്ള പ്ലാൻ അന്വേഷിക്കുകയാണെങ്കിൽ റിലയൻസ് ജിയോയിലെ 667 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കാം. 150 GB ഡാറ്റയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile