Jio തങ്ങളുടെ ജനപ്രിയമായ പ്രതിമാസ റീചാർജ് പ്ലാൻ പരിഷ്‌കരിച്ചു
ഇനി 28 ദിവസം മാത്രമല്ല ജിയോ തരുന്ന വാലിഡിറ്റി
ഇനി കൂടുതൽ ദിവസം നിങ്ങൾക്ക് ജിയോ പ്ലാൻ ആസ്വദിക്കാം
Reliance Jio നിരക്ക് വർധിപ്പിച്ചെങ്കിലും ഇപ്പോഴിതാ ആകർഷക ഓഫറുകൾ തരുന്നു. ജിയോ തങ്ങളുടെ ജനപ്രിയമായ പ്രതിമാസ റീചാർജ് പ്ലാൻ പരിഷ്‌ക്കരിച്ചു. അതായത് മാസ പ്ലാനിന്റെ വാലിഡിറ്റി ജിയോ വർധിപ്പിച്ചിരിക്കുകയാണ്.
SurveyReliance Jio 349 രൂപ പ്ലാൻ
Reliance Jio തരുന്ന ബജറ്റ് ഫ്രെണ്ട്ലി പ്ലാനാണ് 349 രൂപയുടേത്. നിരവധി ഒടിടി ആനുകൂല്യങ്ങളോടെയാണ് ഈ പ്ലാൻ അവതരിപ്പിച്ചിട്ടുള്ളത്. 349 രൂപയുടെ പ്രീ-പെയ്ഡ് പ്ലാനിൽ 28 ദിവസത്തെ വാലിഡിറ്റിയായിരുന്നു അനുവദിച്ചിരുന്നത്. ഇനി കൂടുതൽ ദിവസം നിങ്ങൾക്ക് ജിയോ പ്ലാൻ ആസ്വദിക്കാം.
Reliance Jio വാലിഡിറ്റി കൂട്ടി
ഇനി 28 ദിവസം മാത്രമല്ല ജിയോ തരുന്ന വാലിഡിറ്റി. 28 ദിവസത്തിന് പകരം 30 ദിവസത്തെ വാലിഡിറ്റിയാണ് ജിയോ ഓഫർ ചെയ്യുന്നത്. അതായത് ഇനിമുതൽ 349 രൂപയ്ക്ക് റീചാർജ് ചെയ്താൽ ഒരു മാസം മുഴുവൻ ലഭിക്കുമെന്ന് അർഥം.

പഴയ പ്ലാനും പുതിയ പ്ലാനും
ഈ റീചാർജ് പ്ലാൻ നേരത്തെ 28 ദിവസമായിരുന്നു വാലിഡിറ്റി. പ്രതിദിനം 2 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ലഭിക്കും. 28 ദിവസത്തേക്ക് പ്രതിദിനം 100 എസ്എംഎസും ഇതിലുണ്ടായിരുന്നു.
പുതുക്കിയ പ്ലാനിലും വിലയിലോ മറ്റ് ആനുകൂല്യങ്ങളിലോ വ്യത്യാസം വരുന്നില്ല. ജിയോയുടെ 349 രൂപയുടെ പ്ലാനിൽ 30 ദിവസമാണ് വാലിഡിറ്റി വരുന്നത്. മുമ്പ് ഇതിൽ മൊത്തം 56GB ആയിരുന്നു ലഭിച്ചത്. ഇപ്പോൾ ഹൈ-സ്പീഡ് ഡാറ്റയിൽ 75GB വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും ഈ പ്ലാനിന്റെ എല്ലാ ആനുകൂല്യങ്ങളും അതേപടി നിലനിൽക്കും.
ദിവസവും നിങ്ങൾക്ക് 2GB ഡാറ്റ ഇതിൽ നിന്ന് ലഭിക്കുന്നു. അൺലിമിറ്റഡ് വോയിസ് കോളുകൾ ഓഫർ ചെയ്യുന്ന പ്ലാനാണിത്. അതുപോലെ 100 എസ്എംഎസ് വീതം ഇതിലുണ്ടാകും.
കോംപ്ലിമെന്ററി ആനുകൂല്യങ്ങൾ
ജിയോടിവി, ജിയോസിനിമ, ജിയോക്ലൌഡ് സബ്സ്ക്രിപ്ഷനും പ്ലാനിലുണ്ട്. എന്നാൽ ജിയോസിനിമ പ്രീമിയം ആക്സസ് അല്ല ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
349 രൂപയുടെ പ്ലാൻ 5G നെറ്റ്‌വർക്കിലേക്ക് ആക്‌സസ് നൽകുന്നു. 5ജി ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ ജിയോ പ്ലാനും ഇതാണ്. ജിയോയിൽ റീചാർജ് ചെയ്യാം, ഇവിടെ നിന്നും.
999 രൂപയുടെ പ്ലാൻ
999 രൂപയുടെ പുതിയ പ്ലാനും ജിയോ മാറ്റം വരുത്തിയിട്ടുണ്ട്. ഇപ്പോൾ ജിയോ 999 രൂപയുടെ പ്ലാനിൽ 98 ദിവസത്തെ വാലിഡിറ്റി ലഭിക്കും. കൂടുതൽ അറിയാം: Reliance Jio: Good News! നിരക്ക് കൂട്ടിയ പ്ലാൻ വീണ്ടും പഴയ വിലയ്ക്ക്, കൂടുതൽ വാലിഡിറ്റിയോടെ…
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile