Airtel Best Plans: Tariff ഉയരുന്നതിന് മുന്നേ Airtel വാർഷിക പ്ലാനുകളിൽ റീചാർജ് ചെയ്യുന്നത് ബുദ്ധി!

Airtel Best Plans: Tariff ഉയരുന്നതിന് മുന്നേ Airtel വാർഷിക പ്ലാനുകളിൽ റീചാർജ് ചെയ്യുന്നത് ബുദ്ധി!
HIGHLIGHTS

2024ൽ ടെലികോം കമ്പനികൾ താരിഫ് പ്ലാനുകൾ വർധിപ്പിക്കാൻ സാധ്യത

തെരഞ്ഞെടുപ്പിന് ശേഷം Bharti Airtel റീചാർജ് പ്ലാനുകൾ ഉയർത്തിയേക്കും

അങ്ങനെയെങ്കിൽ ഇപ്പോഴെ വാർഷിക പ്ലാനുകൾ തെരഞ്ഞെടുത്ത് റീചാർജ് ചെയ്യൂ

Bharti Airtel ഇന്ത്യയിലെ പ്രധാനപ്പെട്ട ടെലികോം കമ്പനിയാണ്. മികച്ച റീചാർജ് പ്ലാനുകളും അവയിൽ ആകർഷകമായ ആനുകൂല്യങ്ങളും എയർടെൽ തരുന്നു. എയർടെൽ ഏറ്റവും നീളം കൂടിയ പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്. 2024ൽ ടെലികോം കമ്പനികൾ താരിഫ് പ്ലാനുകൾ വർധിപ്പിക്കാൻ സാധ്യതയുണ്ട്. എന്നാൽ വാലിഡിറ്റി കൂടിയ പ്ലാനുകളിൽ ഇപ്പോഴെ റീചാർജ് ചെയ്താൽ ഈ Tariff Hike നിങ്ങളെ ബാധിക്കില്ല.

Airtel വരിക്കാരുടെ ശ്രദ്ധയ്ക്ക്!

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം, എയർടെൽ താരിഫ് വർധനവുണ്ടാകുമെന്നാണ് സൂചന. അങ്ങനയെങ്കിൽ വില വർധനവിന് മുന്നേ റീചാർജ് ചെയ്യുന്നതാണ് ബുദ്ധി. അതായത് വാർഷിക പ്ലാനുകൾ തെരഞ്ഞെടുക്കുന്നത് ബെസ്റ്റ് ചോയിസാണ്. അങ്ങനെയെങ്കിൽ എയർടെൽ നൽകുന്ന ദീർഘകാല വാലിഡിറ്റി പ്ലാനുകൾ ഏതെല്ലാമെന്ന് നോക്കാം.

Airtel വാർഷിക പ്ലാനുകൾ

ഒരു വർഷത്തെ കാലാവധിയുള്ള 3 റീചാർജ് പ്ലാനുകളാണ് എയർടെലിലുള്ളത്. 3359 രൂപ, 2999 രൂപ, 1799 രൂപ എന്നിവയാണ് പ്ലാനുകൾ.

ഒരു വർഷത്തേക്ക് ബെസ്റ്റ് ചോയിസ്

3359 രൂപയുടെ പ്ലാനിൽ മികച്ച വാലിഡിറ്റി ലഭിക്കുന്നു. ഇത് എയർടെലിന്റെ ഏറ്റവും വില കൂടിയ റീചാർജ് പ്ലാനാണെന്നും പറയാം. ഒരു വർഷമാണ് എയർടെൽ വരിക്കാർക്ക് ലഭിക്കുന്ന വാലിഡിറ്റി. 3359 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ലഭിക്കുന്നതാണ്.

Airtel
Airtel

ഇതിൽ നിങ്ങൾക്ക് പ്രതിദിനം 100 എസ്എംഎസ്സും ലഭിക്കും. 2.5GBയാണ് എയർടെൽ പ്ലാനിലുള്ള പ്രതിദിന ഡാറ്റ. ഈ ബേസിക് ആനുകൂല്യങ്ങൾക്ക് പുറമെ ഒടിടി ആനുകൂല്യങ്ങളും ലഭിക്കും.

1 വർഷത്തേക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ലഭിക്കും. അൺലിമിറ്റഡ് 5G ഡാറ്റ ഓഫറും 5ജി വരിക്കാർക്ക് ഉറപ്പാണ്. ഇതുകൂടാതെ Apollo 24|7 Circle, സൗജന്യ ഹലോ ട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയും ലഭിക്കും.

2999 രൂപയുടേതാണ് അടുത്ത പ്ലാൻ. ഇതിൽ ദിവസേന 2GB ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളുകളും ലഭിക്കും. 100 എസ്എംഎസ് ദിവസേന ലഭിക്കുന്ന പ്രീ-പെയ്ഡ് പ്ലാനാണിത്. ഇതിൽ നിങ്ങൾക്കായി ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഒന്നുമില്ല. എങ്കിലും അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ് സേവനങ്ങൾ ലഭിക്കും. വിങ്ക് മ്യൂസിക് ഫ്രീയായി ആസ്വദിക്കാനും കഴിയും. അൺലിമിറ്റഡ് 5G ഡാറ്റ 5ജി ഡിവൈസുകളിൽ പ്രയോജനപ്പെടുത്താം.

Airtel 2999 plan details
2999 രൂപ പ്ലാൻ വിശദാംശമായി

Read More: അമ്പമ്പോ ഇത് കലക്കും! WhatsApp Voice Message-ൽ വരുന്നൂ കിടിലൻ അപ്ഡേറ്റ്, എന്തെന്നോ? TECH NEWS

ഒരു വർഷത്തേക്കുള്ള മറ്റൊരു എയർടെൽ പ്ലാൻ 1799 രൂപയുടേതാണ്. അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസ്സും ഇതിലുണ്ട്. അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് തുടങ്ങിയ ആനുകൂല്യങ്ങളുണ്ട്. അൺലിമിറ്റഡ് 5G ഡാറ്റ ഈ പ്ലാനിലും ലഭിക്കുന്നു. (ടെലികോം ടോക്കിലെ റിപ്പോർട്ട് അനുസരിച്ച്)

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo