രാജ്യത്തുടനീളമുള്ള സ്കൂളുകളിൽ ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി വിന്യസിക്കുന്നതിനുള്ള പദ്ധതി
ഇന്ത്യയിലെ എല്ലാ ഗവൺമെന്റ് സ്‌കൂളുകളിലും ഭാരത്‌നെറ്റിലൂടെ fast internet കണക്റ്റിവിറ്റി
ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ പ്രയോജനം നാനാഭാഗങ്ങളിലുള്ള വിദ്യാർഥികളിലേക്കും എത്തിക്കാനാകും
Nirmala Sitharaman Budget: BharatNet വഴി രാജ്യത്തെ എല്ലാ ഗവൺമെന്റ് സ്കൂളുകളിലും ഇന്റർനെറ്റ് എത്തിക്കുന്നു. രാജ്യത്തുടനീളമുള്ള സ്കൂളുകളിൽ ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി വിന്യസിക്കുന്നതിനുള്ള സുപ്രധാന സംരംഭത്തിന് സർക്കാർ തുടക്കം കുറിക്കുന്നു. കേന്ദ്ര ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ഇതിനുള്ള പ്രഖ്യാപനം നടത്തി.
SurveyBharatNet വഴി സ്കൂളുകളിൽ ഇന്റർനെറ്റ്
ഇന്ത്യയിലെ എല്ലാ ഗവൺമെന്റ് സ്‌കൂളുകളിലും ഭാരത്‌നെറ്റിലൂടെ fast internet കണക്റ്റിവിറ്റി വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം. പ്രത്യേകിച്ച് ഗ്രാമങ്ങളിലെയും ഏറ്റവും വിദൂര പ്രദേശങ്ങളിലെയും വിദ്യാർഥികൾക്ക് ആധുനിക സൌകര്യങ്ങൾ ഒരുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിലൂടെ ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ പ്രയോജനം നാനാഭാഗങ്ങളിലുള്ള വിദ്യാർഥികളിലേക്കും എത്തിക്കാനാകും.
Free Internet മാത്രമല്ല…
50,000 സ്‌കൂളുകളില്‍ അടല്‍ ലാബുകള്‍ സജ്ജീകരിക്കാനും പദ്ധതിയുണ്ട്. സ്കൂളുകൾക്കായുള്ള ഹൈടെക് വർക്ക്ഷോപ്പുകളാണ് അടൽ ടിങ്കറിംഗ് ലാബുകൾ. കുട്ടികളുടെ പുതിയ കഴിവുകൾ വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും. ഭാഷാ പുസ്തക് പദ്ധതിയിലൂടെ മാതൃഭാഷാ പഠനത്തിനുള്ള പ്രോത്സാഹനവും കേന്ദ്രം ആസൂത്രണം ചെയ്തിട്ടുണ്ട്.

ഭാരത്നെറ്റ് സംരംഭത്തിൽ സർക്കാർ നിക്ഷേപം വർധിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ സാധാരണക്കാരിലേക്കും മെച്ചപ്പെട്ട വിദ്യാഭ്യാസ സൌകര്യങ്ങൾ എത്തിക്കാനാകും. ഓൺലൈൻ ലേണിംഗ് പ്ലാറ്റ്‌ഫോമുകളിലേക്കും വിദ്യാഭ്യാസ വീഡിയോകളിലേക്കും മറ്റ് ഡിജിറ്റൽ സേവനങ്ങൾക്കും ഭാരത്നെറ്റ് സഹായിക്കും.
വിദൂരപ്രദേശങ്ങളിലെയും ഉൾനാടൻ ഗ്രാമങ്ങളിലെയും വിദ്യാലയങ്ങളിൽ ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി എത്തിക്കുകയാണ്. ഇങ്ങനെ രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ തുല്യമായി നൽകാൻ സാധിക്കുന്നു.
ഡിജിറ്റൽ പഠനങ്ങൾക്കും മറ്റും എല്ലാ സർക്കാർ സ്കൂളുകളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. സെക്കൻഡറി, പ്രൈമറി സ്കൂളുകളിലാണ് ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി വ്യാപിപ്പിക്കുന്നത്.
എന്താണ് BharatNet?
2011-ലാണ് കേന്ദ്രം ഭാരത് നെറ്റ് എന്ന പദ്ധതിയ്ക്ക് തുടക്കമിട്ടത്. ഇന്ത്യയിലെ ഗ്രാമങ്ങളിലേക്കും മറ്റും അതിവേഗ ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണിത്. ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലൂടെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും അതിവേഗ കണക്റ്റിവിറ്റി എത്തിക്കാനാകും.
പൊതുവെ ഭാരത്നെറ്റ് വഴി സ്കൂൾ, ആരോഗ്യ കേന്ദ്രങ്ങൾ പോലുള്ള പൊതു സ്ഥാപനങ്ങൾക്ക് ബ്രോഡ്ബാൻഡ് സേവനം നൽകുന്നു. അതും താങ്ങാനാവുന്ന വിലയിലാണ് ഇവർ ഡിജിറ്റൽ സേവനങ്ങൾ നൽകി വരുന്നത്.
Also Read: Budget 2025: Good News! നിർമല സീതാരാമൻ ബജറ്റിൽ സ്മാർട്ഫോൺ, ടിവി വില കുറഞ്ഞോ?
നിർമല സീതാരാമൻ പ്രഖ്യാപിച്ച അതിവേഗ ബ്രോഡ്ബാൻഡ് സേവനം സ്കൂളുകൾക്ക് മാത്രമല്ല ലഭിക്കുന്നത്. ഇത് ആരോഗ്യകേന്ദ്രങ്ങൾക്കും നൽകുന്നുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile