LPG ക്ഷാമത്തിൽ മൊബൈൽ ടവറുകളും പണിപാളും? കോളുകൾ കട്ടാകാനും ഇന്റർനെറ്റ് സ്ലോ ആകാനും സാധ്യത!

LPG ക്ഷാമത്തിൽ മൊബൈൽ ടവറുകളും പണിപാളും? കോളുകൾ കട്ടാകാനും ഇന്റർനെറ്റ് സ്ലോ ആകാനും സാധ്യത!

LPG പ്രതിസന്ധി ശരിക്കും അടുക്കളയെ മാത്രമല്ല ബാധിക്കുന്നത്! നമ്മുടെ ദൈനംദിന ജീവിതത്തിൽ ഇന്ന് അത്യന്താപേക്ഷിതമായ മൊബൈൽ ടവറുകളെയും അതുവഴി നെറ്റ്‌വർക്കിനെയും ബാധിക്കുന്നു. കേൾക്കുമ്പോൾ അതിശയം തോന്നാമെങ്കിലും ഈ ആശങ്കയിൽ ചില കാര്യങ്ങളുണ്ട്.

Digit.in Survey
✅ Thank you for completing the survey!

ഇനിയും പാചകവാതക ലഭ്യതയിൽ ക്ഷാമം നേരിട്ടാൽ അത് കോളുകൾ പാതിവഴിയിൽ മുടങ്ങുന്നതും ഇന്റർനെറ്റ് വേഗത കുറയുന്നതും കാരണമായേക്കുമെന്നാണ് റിപ്പോർട്ട്. ഇത് മൊബൈൽ ടവറുകളുടെ പ്രവർത്തനത്തെ താളം തെറ്റിക്കുമെന്ന മുന്നറിയിപ്പ് ടെലികോം വിദഗ്ധർ തന്നെയാണ് മുന്നോട്ട് വച്ചിരിക്കുന്നത്. അതെങ്ങനെയാണ് ഗ്യാസ് അടുപ്പും മൊബൈൽ ടവറും തമ്മിൽ ബന്ധമെന്നാകുമല്ലേ നിങ്ങൾ ചോദിക്കുന്നത്? വിശദമായി അറിയാൻ തുടർന്ന് വായിക്കുക.

LPG Crisis ടെലികോം മേഖലയും തകർക്കും!

മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളിലെ തടസ്സങ്ങളെ കുറിച്ചുള്ള ആശങ്കകൾ ഇപ്പോൾ വ്യാപിക്കുകയാണ്. ഈ പരാതികൾക്ക് കാരണം എൽപിജി ലഭ്യത കുറഞ്ഞതാണെന്നാണ് ചില വിദഗ്ധർ ചൂണ്ടിക്കാട്ടിയത്. മാർച്ച് 5 മുതൽ ടെലികോം ടവർ നിർമ്മാണ കമ്പനികൾക്കുള്ള എൽപിജി വിതരണം നിർത്തിവച്ചതായി ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡേഴ്‌സ് അസോസിയേഷൻ സ്ഥിരീകരിച്ചതാണ്. ഗാർഹിക ഉപഭോക്താക്കൾക്ക് എൽപിജി ലഭിക്കാനാനായാണ് ഇങ്ങനെയൊരു നടപടി സ്വീകരിച്ചത്.

നിയന്ത്രണങ്ങൾ ദീർഘകാലത്തേക്ക് തുടർന്നാൽ, നെറ്റ്‌വർക്ക് വികാസത്തിൽ കാലതാമസം സൃഷ്ടിക്കുമെന്നാണ് ടെലികോം വിദഗ്ധർ പറയുന്നത്. ഇത് കണക്റ്റിവിറ്റിയെ ബാധിക്കുമെന്നും ഗ്രാമപ്രദേശങ്ങളിലും മറ്റും കവറേജിനെ സാരമായി താളം തെറ്റിക്കുമെന്നും വ്യവസായ പ്രമുഖർ വിശദീകരിക്കുന്നു.

നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലെ ടവർ പ്രവർത്തനങ്ങളെ ഇത് കുഴപ്പത്തിലാക്കിയേക്കും. എൽപിജി അല്ലെങ്കിൽ ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ജനറേറ്ററുകളിലൂടെ ബാക്കപ്പുള്ള ടവറുകളുടെ പ്രവർത്തനമാണ് ഇങ്ങനെ തടസ്സപ്പെടുന്നത്. ഇന്ധന വിതരണം തടസ്സപ്പെടുമ്പോൾ ജനറേറ്ററുകൾ ഓഫാകുന്നു. ഇത് നെറ്റ്‌വർക്ക് റേഞ്ച് പരിമിതമാകുന്നതിനും കാരണമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

AI Created

മൊബൈൽ ടവറുകൾ തുരുമ്പെടുക്കാതിരിക്കാൻ നടത്തുന്ന ഗാൽവനൈസേഷൻ പ്രക്രിയയിലാണ് എൽപിജി ഉപയോഗിക്കുന്നത്. ടവറുകളുടെ സ്പെയർ പാർട്ടുകളുടെ നിർമാണത്തെയും ഇത് ബാധിക്കുന്നു.

Also Read: സാംസങ്, വിവോ സൈഡ് പ്ലീസ്! 200MP Telephoto ക്യാമറയുമായി Xiaomi 17 സീരീസ്, കളി മാറുന്നു

ഗാൽവനൈസേഷൻ നടത്തുന്ന വലിയ ടാങ്കുകൾ ഉരുക്കാൻ ഗാസ് ആവശ്യമാണ്. ടവറുകൾ തുരുമ്പെടുക്കാതിരിക്കാനും കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനുമാണ് ഗാൽവനൈസേഷൻ നടത്തുന്നത്. ഉരുക്ക് ഭാഗങ്ങൾ വളരെ ഉയർന്ന താപനിലയിൽ ഉരുകിയ സിങ്ക് നിറച്ച ഒരു പാത്രത്തിൽ മുക്കിവയ്ക്കുന്നു. സിങ്ക് പൂശിയ സ്റ്റീൽ ഭാഗങ്ങൾ ദീർഘകാലത്തേക്ക് തുരുമ്പ് പിടിക്കാതെ ടവറുകളെ സംരക്ഷിക്കും. ഇതിന് സ്ഥിരമായ ഇന്ധന വിതരണം ആവശ്യമാണ്. എൽപിജി അല്ലെങ്കിൽ എൽഎൻജി ഹീറ്ററുകളാണ് ഇതിനായി സാധാരണ ഉപയോഗിക്കുന്നത്.

പ്രശ്നം ഗുരുതരമാണോ?

ഇന്ധന പ്രതിസന്ധി ആരംഭിച്ച ശേഷം ചില നിർമ്മാണ യൂണിറ്റുകൾ കുറഞ്ഞ താപം ഉപയോഗിച്ചാണ് ഇത് നടത്തുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് പരിമിതമായ സമയത്തേക്ക് മാത്രമേ പ്രാവർത്തികമാകൂ. എൽപിജി വിതരണ തടസ്സം ഇനിയും തുടർന്നാൽ കഥ മാറും!

ഫാക്ടറികൾ ഗാൽവാനൈസേഷൻ ബാത്തുകളിൽ നിന്ന് ഉരുകിയ സിങ്ക് നീക്കം ചെയ്യാനും അവയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടാനും നിർബന്ധിതരായേക്കാം. ഇത് ടെലികോം ടവർ പ്രവർത്തനങ്ങൾക്കും മറ്റും പ്രയാസമാകുന്നു.

ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ഡിഐപിഎ ടെലികോം സെക്രട്ടറി അമിത് അഗർവാളിന് നിവേദനം സമർപ്പിച്ചു. ടവർ നിർമ്മാണ യൂണിറ്റുകൾക്കുള്ള ഇന്ധന വിതരണം പുനഃസ്ഥാപിക്കുന്നതിന് പെട്രോളിയം മന്ത്രാലയവുമായി ഏകോപിപ്പിക്കാനും അഭ്യർഥന നൽകി.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo