JioCinema New Plans: OTT പ്രേക്ഷകരെ ഞെട്ടിച്ച് 29 രൂപയ്ക്ക് ഒരു മാസ പ്ലാനുമായി അംബാനി! ad-free ആയി കാണാം 4K ക്വാളിറ്റിയിൽ
OTT മേഖലയിലും പുതിയ ചുവടുവയ്പ്പാണ് Ambani-യുടെ JioCinema നടത്തിയിരിക്കുന്നത്
വില കുറവിൽ ഒടിടി സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന JioCinema പ്ലാനുകൾ അവതരിപ്പിച്ചു
100 രൂപയ്ക്ക് താഴെ മാത്രം വിലയാകുന്ന ad-free പ്ലാനുകളാണിവ
ഇതാ ഏറ്റവും വിലക്കുറവിൽ പുതിയ പ്ലാനുകളുമായി JioCinema. 100 രൂപയ്ക്ക് താഴെ മാത്രം വിലയാകുന്ന ad-free പ്ലാനുകളാണിവ. പുതിയ ജിയോസിനിമ പ്ലാനുകളിൽ ഒന്ന് ഫാമിലി പാക്കേജാണ്. മറ്റൊന്ന് 4K വീഡിയോ ക്വാളിറ്റിയിൽ പ്രോഗ്രാമുകൾ ആസ്വദിക്കാനുള്ളതും. ഈ രണ്ട് പ്ലാനുകളും പരസ്യങ്ങളില്ലാതെ പരിപാടികൾ ആസ്വദിക്കാൻ വേണ്ടി ഒരുക്കിയിരിക്കുന്നവയാണ്.
SurveyJioCinema പുതിയ പ്ലാൻ
OTT മേഖലയിലും പുതിയ ചുവടുവയ്പ്പാണ് Ambani-യുടെ JioCinema നടത്തിയിരിക്കുന്നത്. കാരണം ഇത്രയും വില കുറവിൽ ഒടിടി സബ്സ്ക്രിപ്ഷൻ പ്ലാൻ മറ്റൊരു പ്ലാറ്റ്ഫോമിലും ഉണ്ടാകില്ല. ജിയോസിനിമ ഏപ്രിൽ 25-ന് പ്രഖ്യാപിച്ച പുതിയ പോക്കറ്റ്-ഫ്രെണ്ട്ലി പ്ലാനുകളെ കുറിച്ച് അറിയാം.

JioCinema Plans
വീഡിയോ നിലവാരവും ബജറ്റും ഇനി ഒടിടി സബ്സ്ക്രിപ്ഷന് ഒരു പ്രശ്നമാകില്ല. കാരണം അത്രയും ആകർഷകമായ പ്ലാനുകളാണ് ജിയോസിനിമ പ്രീമിയത്തിനായി പ്രഖ്യാപിച്ചത്. പുതിയ പ്ലാനിൽ ഒന്നാമത്തേത് 29 രൂപയുടേതാണ്. പ്രതിമാസം 29 രൂപയ്ക്ക് പരസ്യമില്ലാതെ ഹൈ ക്വാളിറ്റി വീഡിയോ കാണാം. മറ്റൊന്ന് ഫാമിലി പാക്കേജായ 89 രൂപയുടേതാണ്. ഇതും പ്രതിമാസ സബസ്ക്രിപ്ഷനിൽ വരുന്നു.
ജിയോസിനിമ പുതിയ പ്ലാനുകൾ വിശദമായി
4K വീഡിയോ ക്വാളിറ്റിയും പരസ്യമില്ല എന്നതുമാണ് 29 രൂപയുടെ മേന്മ. ഇത് ഓഫ്‌ലൈനിൽ പരിപാടികൾ കാണാനുള്ള അവസരം നൽകുന്നു. സ്‌മാർട്ട് ടിവികൾ ഉൾപ്പെടെ ഏത് ഉപകരണത്തിലും ജിയോസിനിമ കാണാം. അതിനാൽ മൊബൈലിൽ ജിയോസിനിമ ആവശ്യമില്ലാത്തവർക്ക് ടിവിയിലോ ലാപ്ടോപ്പിലോ ടാബ് ലെറ്റിലോ ആക്സസ് ചെയ്യാം.

എക്‌സ്‌ക്ലൂസീവ് സീരീസ്, സിനിമകൾ ആസ്വദിക്കാനുള്ള മികച്ച അവസരമാണിത്. ഹോളിവുഡ് ബ്ലോക്ക്ബസ്റ്ററുകൾ, കുട്ടികളുടെ ഷോകൾ, നൊസ്റ്റാൾജിക് സിനിമകൾ എന്നിവയും ആസ്വദിക്കാം. കൂടാതെ ടിവി സീരീയലുകളും ടിവി വിനോദ പരിപാടികളും ഈ പ്ലാനിലൂടെ കാണാം. വിവിധ സ്പോർട്സ് പരിപാടികളും ജിയോസിനിമയിൽ ലഭ്യമാണ്.
മാസം 89 രൂപ ചെലവാക്കുന്ന ഫാമിലി പ്ലാനും ഒരു ബജറ്റ്-ഫ്രെണ്ട്ലി ഓപ്ഷനാണ്. ഈ പ്ലാനിൽ ഒരേസമയം നാല് സ്‌ക്രീനുകളിൽ ആക്സസ് നൽകുന്നു. നിലവിലെ ജിയോസിനിമ പ്രീമിയം അംഗങ്ങൾക്ക് ഓട്ടോമാറ്റിക്കലി പ്ലാനിലേക്ക് അപ്ഗ്രേഡ് ചെയ്യാം. അധിക നിരക്ക് ഈടാക്കാതെയാണ് ജിയോസിനിമ ‘ഫാമിലി’ പ്ലാനിലേക്ക് അപ്ഗ്രേഡാവുന്നത്.
Your new entertainment plan is here!
— JioCinema (@JioCinema) April 25, 2024
JioCinema Premium is here at Rs. 29 per month!
Exclusive content. Ad-free. Asli 4K. Any device.#JioCinemaPremium #JioCinemaKaNayaPlan #JioCinema pic.twitter.com/44lyqHUzvy
ജിയോസിനിമയുടെ ഗുണങ്ങൾ
ഡിസ്നിയും ആമസോൺ പ്രൈമും പോലെ ജിയോസിനിമയും വളരെ ഗുണം ചെയ്യും. TATA IPL 2024 ലൈവ് സ്ട്രീമിങ് ജിയോസിനിമയിലാണ്. ഇത് സൗജന്യ സ്ട്രീമിങ്ങാണെങ്കിലും പരസ്യങ്ങൾ ചേർത്താണ് കാണാനാവുക. പ്രാദേശിക ഭാഷകളിൽ വരെ ലൈവ് കമന്ററി ലഭിക്കുന്ന രീതിയിലാണ് ലൈവ് സ്ട്രീമിങ്. സ്പോർട്സ് പരിപാടികളും എന്റർടെയിൻമെന്റ് പരിപാടികളും ഇങ്ങനെ ആസ്വദിക്കാം.
READ MORE: ഡാറ്റ മാത്രം മതി! മലയാളം Notalgic Movies ഹൈ-ക്വാളിറ്റിയിൽ കാണാം, Free ആയി
ഗെയിം ഓഫ് ത്രോൺസ്, ഹൗസ് ഓഫ് ദി ഡ്രാഗൺ എന്നീ ജനപ്രിയ സീരീസുകൾ ലഭിക്കും. എച്ച്ബിഒ, പാരാമൗണ്ട്, വാർണർ ബ്രദേഴ്സ് ഡിസ്കവറി പരിപാടികളും ജിയോസിനിമയിലുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile