സ്മാർട്ട്‌ഫോൺ ഉപഭോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ കൂടുതൽ ആനുകൂല്യങ്ങളും അതിവേഗ കണക്റ്റിവിറ്റിയും നൽകുന്ന പ്രീ പെയ്ഡ് പ്ലാനാണ് Reliance Jio. ദിവസം വെറും 9.8 രൂപ നിരക്കിൽ ഒരു വർഷത്തെ വാലിഡിറ്റി ജിയോയുടെ റീചാർജിൽ നിന്ന് ലഭിക്കും. സൗജന്യ 5ജി ഡാറ്റയും രാജ്യത്തുടനീളം അൺലിമിറ്റഡ് കോളിംഗ് സൗകര്യവും ഈ പ്രീ പെയ്ഡ് പാക്കേജിലുണ്ട്.
Surveyഇടയ്ക്കിടെ റീചാർജ് ചെയ്ത് മെനക്കെടാതെ, ഒരു വർഷം മുഴുവൻ ഇതിൽ വാലിഡിറ്റി ലഭിക്കുന്നു. സാധാരണ മാസ പ്ലാനുകളുടെ ദിവസ ചെലവ് നോക്കിയാലും 10 രൂപയാണ്. അതിനാൽ 365 ദിവസത്തെ ഈ പ്ലാനും ലാഭകരമായ ഒരു റീചാർജ് ഓപ്ഷനാണെന്ന് പറയാം. ജിയോയുടെ ഈ വാർഷിക പ്ലാനിന്റെ ആനുകൂല്യങ്ങളും വാലിഡിറ്റിയും അറിയാം.
Jio Plan 365 Days
365 ദിവസത്തെ വാലിഡിറ്റിയാണ് ജിയോ പ്ലാനിൽ ലഭിക്കുന്നത്. ഇതിൽ അൺലിമിറ്റഡ് 5G ഡാറ്റയും അൺലിമിറ്റഡ് കോളുകളും ജിയോ തരുന്നു. 3599 രൂപയാണ് റിലയൻസ് ജിയോ അനുവദിച്ചിരിക്കുന്നത്. ഈ പ്ലാനിന്റെ ആനുകൂല്യങ്ങളും വാലിഡിറ്റിയും വിശദമായി അറിയാം.
ജിയോ 3599 രൂപ പ്ലാൻ ആനുകൂല്യങ്ങൾ
3599 രൂപയുടെ റിലയൻസ് ജിയോ പ്ലാനിന് 365 ദിവസമാണ് വാലിഡിറ്റി. പ്രതിദിനം 2.5 GB ഡാറ്റയാണ് ഈ പാക്കേജിലുള്ളത്. പ്രതിവർഷം 912.5GB ഡാറ്റയാണ് പ്ലാനിലൂടെ മൊത്തം ലഭിക്കുന്നത്. ഇതിൽ 100 എസ്എംഎസ് സേവനങ്ങളും ലഭ്യമാണ്. ഇന്ത്യയിൽ എവിടെ യാത്ര ചെയ്യുമ്പോഴും അൺലിമിറ്റഡ് കോളിങ് സേവനങ്ങൾ റോമിങ് ചാർജില്ലാതെ ആസ്വദിക്കാം.

Also Read: 200 ദിവസത്തേക്ക് നോ ടെൻഷൻ! അൺലിമിറ്റഡ് ഡാറ്റയും കോളുകളുമായി Jio
ആനുകൂല്യങ്ങൾ ചുരുക്കത്തിൽ:
- കോളിങ്: അൺലിമിറ്റഡ് വോയിസ് കോളിങ്
- ഡാറ്റ: പ്രതിദിനം 2.5 ജിബി ഡാറ്റ
- എസ്എംഎസ്: പ്രതിദിനം 100 എസ്എംഎസ്
- 5ജി: അൺലിമിറ്റഡായി 5ജി ഡാറ്റ കാലാവധിയിലുടനീളം
Jio 3599 Plan Extra Offers
3599 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. നിങ്ങളുടെ പ്രദേശത്ത് ജിയോയുടെ True 5G നെറ്റ്‌വർക്ക് ലഭ്യമാണ്. വേറെ പണം നൽകാതെ തന്നെ ജിയോയുടെ പ്രീമിയം ആപ്പുകളിലേക്കുള്ള ആക്സസും 3599 രൂപ പാക്കേജിലൂടെ ലഭിക്കും.
സിനിമകൾ, വെബ് സീരീസുകൾ, കായിക മത്സരങ്ങൾ ഫ്രീയായി കാണാൻ ജിയോഹോട്ട്സ്റ്റാർ ലഭിക്കുന്നു. 3 മാസത്തേക്കുള്ള ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ മൊബൈലിൽ ലോഗിൻ ചെയ്ത് ഉപയോഗിക്കാം. നിങ്ങളുടെ ഫോട്ടോകളും ഫയലുകളും സുരക്ഷിതമായി സൂക്ഷിക്കാൻ ക്ലൗഡ് സ്റ്റോറേജ് സൗകര്യവുമുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
