1 വർഷം വരെ വാലിഡിറ്റിയുള്ള 2GB പ്ലാനുകൾ Jioയിൽ നിന്നും

HIGHLIGHTS

ദിവസേന 2GB ഡാറ്റ ഉപയോഗിക്കുന്നവരായിരിക്കും ഭൂരിഭാഗം ആളുകളും

അങ്ങനെയെങ്കിൽ ജിയോ നിങ്ങൾക്കായി അവതരിപ്പിക്കുന്ന 7 പ്രീപെയ്ഡ് പ്ലാനുകൾ അറിയൂ...

വെറുതെ 2GB മാത്രമല്ല, മറ്റ് നിരവധി ആനുകൂല്യങ്ങളും പ്ലാനുകളിൽ Jio നൽകുന്നു

1 വർഷം വരെ വാലിഡിറ്റിയുള്ള 2GB പ്ലാനുകൾ Jioയിൽ നിന്നും

1GBയൊന്നും ഒന്നുമാകാറില്ല പലർക്കും. ഇന്ന് ഒരു ദിവസത്തിന്റെ മുക്കാൽ സമയവും ഫോണുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാൽ തന്നെ ഇന്റർനെറ്റിന്റെ ഉപയോഗവും വലിയ തോതിൽ വർധിച്ചിട്ടുണ്ട്. അതിനാൽ തന്നെ പ്രതിദിനം 1 GBയോ 1.5GBയോ കിട്ടിയാലും ഡാറ്റ മതിയാകാറില്ല. ഏറ്റവും കുറഞ്ഞത് ദിവസേന 2GB ഡാറ്റ ഉപയോഗിക്കുന്നവരായിരിക്കും ഭൂരിഭാഗം ആളുകളും എന്നതിനാൽ തന്നെ റിലയൻസ് ജിയോ അവതരിപ്പിക്കുന്ന ഈ പ്ലാനുകൾ എന്തായാലും നിങ്ങൾക്ക് ഇണങ്ങും. 

Digit.in Survey
✅ Thank you for completing the survey!

Jioയുടെ 2GB പ്ലാൻ

വെറുതെ 2GB നൽകുന്നതിൽ മാത്രമല്ല, ഈ പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോ നിങ്ങൾക്കായി മറ്റ് നിരവധി ആനുകൂല്യങ്ങളും കരുതി വച്ചിരിക്കുന്നു.
ദിവസേന 100 SMS, അൺലിമിറ്റഡ് കോൾ എന്നീ ആനുകൂല്യങ്ങളോടെയാണ് ഈ പ്ലാൻ ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 1 മാസത്തിന് അടുത്താണ് ഈ റീചാർജ് പ്ലാനിന് വാലിഡിറ്റി വരുന്നത്. ജിയോയുടെ ഈ 2GB പ്ലാനുകളുടെ വിലയും മറ്റ് ആനുകൂല്യങ്ങളും എന്തെല്ലാമെന്ന് നോക്കാം. 

249 രൂപയ്ക്ക് 2GB ദിവസവും

ജിയോയുടെ ഈ പ്രീപെയ്ഡ് പ്ലാൻ 23 ദിവസം വാലിഡിറ്റിയോടെ വരുന്നു. 249 രൂപയ്ക്ക് റീചാർജ് ചെയ്താൽ ദിവസേന 2GB ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ലഭിക്കും. സൗജന്യമായി JioTV, JioCinema, JioCloud, JioSecurity എന്നിവ ആക്സസ് ചെയ്യാനും സാധിക്കും. 

1 വർഷം വരെ വാലിഡിറ്റിയുള്ള 2GB പ്ലാനുകൾ Jioയിൽ നിന്നും

299 രൂപയ്ക്ക് 2GB ദിവസവും

മേൽപ്പറഞ്ഞ പ്ലാനിന്റെ എല്ലാ ആനുകൂല്യങ്ങളും ഈ പ്രീ-പെയ്ഡ് പാക്കേജിലും ഉൾപ്പെടുന്നു. ജിയോയുടെ 299 രൂപ റീചാർജ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഈ റീചാർജ് പ്ലാനിൽ മൊത്തം 56 GB ഡാറ്റയാണ് ലഭിക്കുക.

533 രൂപയ്ക്ക് 2GB ദിവസവും

533 രൂപയുടെ റീചാർജ് പ്ലാനിൽ 56 ദിവസത്തെ വാലിഡിറ്റിയാണ് ഉൾപ്പെടുന്നത്. ഇങ്ങനെ മൊത്തം 112 GB ലഭിക്കും. ദിവസേന 2GB ഇന്റർനെറ്റാണ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. 

1 വർഷം വരെ വാലിഡിറ്റിയുള്ള 2GB പ്ലാനുകൾ Jioയിൽ നിന്നും

589 രൂപയ്ക്ക് 2GB ദിവസവും

533 രൂപയുടെ അതേ വാലിഡിറ്റിയാണ് ഇതിലും ലഭിക്കുക. 112 GB മൊത്തം ലഭിക്കുന്നു. JioTV, JioCinema, JioCloud, JioSecurity എന്നിവ ഈ പ്ലാനുകളിൽ ലഭിക്കുന്നു. കൂടാതെ, JioSaavn Proയിലേക്കുള്ള ആക്‌സസ്സും ഇതിലുണ്ട്.

719 രൂപയ്ക്ക് 2GB ദിവസവും

719 രൂപയുടെ റീചാർജ് പ്ലാനിൽ ദിവസേന 2GB ഡാറ്റ ലഭിക്കുന്നു. ഈ പ്രീപെയ്ഡ് പ്ലാനിൽ നിങ്ങൾക്ക് അൺലിമിറ്റഡ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും ലഭ്യമാണ്. 84 ദിവസമാണ് വാലിഡിറ്റി. ദിവസേന ലഭിക്കുന്ന 2 GB ഡാറ്റ പരിഗണിക്കുമ്പോൾ മൊത്തം 168 GB ഡാറ്റയാണ് ഇതിലുള്ളത്. കൂടാതെ, JioTV, JioCinema, JioCloud, JioSecurity എന്നിവയിലേക്കുള്ള ആക്സസും ഇതിലുണ്ട്.

1 വർഷം വരെ വാലിഡിറ്റിയുള്ള 2GB പ്ലാനുകൾ Jioയിൽ നിന്നും

789 രൂപയ്ക്ക് 2GB ദിവസവും

789 രൂപയുടെ Jio Prepaid planഉം ഇതേ വാലിഡിറ്റിയിലാണ് വരുന്നത്. ദിവസേന 2 GB ഡാറ്റയാണ് ഇതിലൂടെ ലഭിക്കുന്നത്. 719 രൂപയുടെ പ്ലാനിൽ ഉൾപ്പെട്ട ആനുകൂല്യങ്ങൾക്കൊപ്പം JioSaavn Proയിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ഇതിൽ ഉൾപ്പെടുന്നു.

1 വർഷം വരെ വാലിഡിറ്റിയുള്ള 2GB പ്ലാനുകൾ Jioയിൽ നിന്നും

കൂടുതൽ ദൈർഘ്യമേറിയ റീചാർജ് പ്ലാനാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ തീർച്ചയായും Jioയുടെ 2879 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ മികച്ച ഓപ്ഷനാണ്. ഈ പ്ലാനിൽ നിങ്ങൾക്ക് മൊത്തം 730 GB ലഭിക്കും. 365 ദിവസത്തെ വാലിഡിറ്റിയിൽ വരുന്ന ജിയോ പ്ലാനിൽ ദിവസേന 2GB ഡാറ്റ ലഭിക്കുന്നു. കൂടാതെ, അൺലിമിറ്റഡ് കോളിങ്, 100 SMS എന്നിവയും ഈ പ്ലാനിന്റെ അടിസ്ഥാന ആനുകൂല്യമാണ്. ഇതിന് പുറമെ, JioTV, JioCinema, JioCloud, JioSecurity എന്നിവയിലേക്കുള്ള ആക്സസും പ്ലാനിൽ ഉൾപ്പെടുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo